India National

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യം. കൊവിഡ് പരിശോധന ഇനിയും ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസ് സ്ഥിതിഗതികൾ വിലയിരുത്തി. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. കർണാടക ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് പകരം യോഗത്തിൽ ഉണ്ടായിരുന്നത്. യോഗത്തിൽ […]

India National

ഇഐഎ: അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഇഐഎ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇതുവരെ നിലപാട് അറിയിക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഇന്ന് അഭിപ്രായം അറിയിക്കും. പരിസ്ഥിതി ആഘാത പഠനമോ മുൻകൂ൪ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമ൪ശമാണ് ഉയ൪ന്നിരിക്കുന്നത്. മാ൪ച്ച് 22ന് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത അവലോകനത്തിന്‍റെ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്. ഇമെയിൽ വഴിയും അഭിപ്രായം അറിയിക്കാം. കേരള സ൪ക്കാ൪ ഇന്ന് നിലപാടറിയിക്കുമെന്നാണ് […]

India National

ഇ.ഐ.എ: കരടിനെച്ചൊല്ലി വിവാദം അനവസരത്തില്‍; രാഹുലിന് എതിരെ പ്രകാശ് ജാവഡേക്കര്‍

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്‍റെ കരടിനെച്ചൊല്ലിയുള്ള വിവാദം അനവസരത്തിലുള്ളതാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. കരടിന്മേല്‍ അഭിപ്രായം തേടുകമാത്രമാണ് ചെയ്തിട്ടുള്ളത്. ഉയര്‍ന്നു വരുന്ന എല്ലാ അഭിപ്രായങ്ങളും പരിശോധിക്കും. അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. ഇ.ഐ.എ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ ഇഐഎ ഡ്രാഫ്റ്റിന് എതിരെയുള്ള ചില നേതാക്കളുടെ പ്രതികരണം നോക്കൂ, അവര്‍ക്കെങ്ങനെ കരടിന് എതിരെ പ്രതിഷേധിക്കാന്‍ സാധിക്കും? ഇതൊരു അന്തിമ കരടല്ല. 150 […]

India National

കശ്മീരിൽ തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ട മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു

കേന്ദ്ര സർക്കാർ സർവീസിൽനിന്ന് രാജിവെച്ച് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് (ജെ.കെ.പി.എം) എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ഷാ ഫൈസൽ തന്റെ പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. പാർട്ടി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ, തന്നെ സംഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയായിരുന്നു. ഷാ ഫൈസലിന്റെ രാജി സ്വീകരിച്ചതായും വൈസ് പ്രസിഡണ്ട് ഫിറോസ് പീർസാദയെ താൽക്കാലിക പ്രസിഡണ്ടായി നിയമിക്കുന്നതായും ജെ.കെ.പി.എം പ്രസ്താവനയിൽ അറിയിച്ചു. യു.പി.എസ്.സി സിവിൽ സർവീസ് ഒന്നാം റാങ്ക് നേടുന്ന ആദ്യ […]

India National

രാജസ്ഥാന്‍ പ്രതിസന്ധിയില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തി

രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രിയങ്ക ഗാന്ധിയും ചര്‍ച്ചയില്‍ ഭാഗമായി. സച്ചിൻ പൈലറ്റും വിമത എംഎൽഎ മാരും പാർട്ടിയിൽ തിരിച്ചെത്തുമെന്നാണ് സൂചന. സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ തിരിച്ചു പോകാനുള്ള സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം […]

India National

യുപിയില്‍ ബലാത്സംഗത്തിനിരയായ ആറ് വയസ്സുകാരിയുടെ നില ഗുരുതരം: പ്രതിയെ പിടികൂടാനായില്ല

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ആറ് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹാപുര്‍ ജില്ലയിലാണ് സംഭവം. സംഭവം നടന്ന് നാല് ദിവസമായിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല. അക്രമിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. അയല്‍വാസികള്‍ നല്‍കിയ വിവര പ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മൊഴിയെടുക്കാനും ആയിട്ടില്ല. നീണ്ട കാലത്തെ ചികിത്സയും ചിലപ്പോള്‍ കൂടുതല്‍ ശസ്ത്രക്രിയയും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്​ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ അക്രമിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ സ്വകാര്യ […]

India National

കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു

ജമ്മു കശ്മീരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി പിന്നാക്ക മോർച്ചയുടെ ബുദ്​ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജാര്‍ ആണ് കൊല്ലപ്പെട്ടത്. ഭീകരരാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്‍ ഹമീദ് ഇന്നാണ് മരിച്ചത്. ബുദ്​ഗാമിലെ മൊഹീന്ദ്‌പോറ നിവാസിയായ അബ്ദുൽ ഹമീദ് നജാര്‍ ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഓംപോര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് വെടിയേറ്റത്. വയറ്റിൽ വെടിയേറ്റതിനെ തുടർന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നീചവും […]

India National

സാമൂഹ്യ പ്രവർത്തക ഇലീന സെന്‍ അന്തരിച്ചു

സാമൂഹ്യ പ്രവർത്തക ഇലീന സെന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഛത്തിസ്ഗഡിലെ ഖനിതൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി പേരാടിയ സാമൂഹ്യ പ്രവര്‍ത്തകയാണ് ഇലീന. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. കോർപറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ ഛത്തിസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു ഇലീന. മാവോയിസ്റ്റുകളെ നേരിടാൻ എന്ന പേരിൽ രൂപം കൊടുത്ത സൽവ ജുദുമിനെതിരായ ബിനായകിന്‍റെ പോരാട്ടത്തിനൊപ്പവും ഇലീനയുണ്ടായിരുന്നു. ബിനായക് സെന്നിനെ സര്‍ക്കാര്‍ പിന്നീട് വേട്ടയാടിയത് സാല്‍വ ജുദൂമിനെ എതിര്‍ത്തതുകൊണ്ടാണെന്ന് ഇലീന പറയുകയുണ്ടായി. ബിനായക് […]

India National

രാഹുല്‍ ഒഴിഞ്ഞിട്ടും, സോണിയ ചുമതലയേറ്റിട്ടും ഒരു വര്‍ഷം; ഇനിയും പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്

കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുത്ത് ഒരു വർഷം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിലൂടെ അടുത്ത അധ്യക്ഷനെ കണ്ടെത്തും വരെ സോണിയഗാന്ധി തുടരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അധ്യക്ഷ പദത്തിലേക്ക് തിരികെ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും രാഹുൽ ഗാന്ധി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ലോക്‍സഭ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി. പാർട്ടിയിൽ ശക്തമായ മൂപ്പിളമ തർക്കം. ഇവക്കിടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് രാഹുൽ ഗാന്ധി മാറിനിന്നതോടെ മുങ്ങുന്ന കപ്പലായി മാറിയിരിക്കുകയാണ് കോൺഗ്രസ്. ഗത്യന്തരമില്ലാതെയാണ് മുതിർന്ന നേതാക്കളുടെ സമ്മർദ്ദഫലമായി 2019 […]

India National

വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രം

വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളിൽ നാട്ടിലെത്തുന്ന മുഴുവൻ പേർക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂർത്തിയാക്കണം. യാത്രാവിവരങ്ങൾ, മെഡിക്കൽ […]