ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. വൈകിട്ട് 7 മണിയോടെ ഗാസിയാബാദിലെ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. We are deeply saddened by the sudden demise of Shri Rajiv Tyagi. A staunch Congressman & a true patriot. Our thoughts and prayers are with his families & friends […]
National
ബംഗളൂരു സംഘര്‍ഷം; യു.പിയിലേത് പോലെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് കര്‍ണാടക മന്ത്രി
കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത് ബംഗളൂരു സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചു. “കലാപം ആസൂത്രണം ചെയ്തിരുന്നു. സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ […]
മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ്; ആന്ധ്രയില്‍ 9,597 പേര്‍ക്ക് രോഗം
മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,408 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി. 344 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 18,650 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്രയില്‍ 9,597 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6,676 പേര്‍ രോഗമുക്തരായി. 93 പേരാണ് ആന്ധ്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 7,883 പുതിയ കൊവിഡ് കേസുകളാണ് […]
ജനനേന്ദ്രിയം പുറത്തെടുത്ത് ലൈംഗികാതിക്രമം; ‘ദി കാരവൻ’ മൂന്നംഗ സംഘത്തിന് നേരെ സംഘ്പരിവാർ ആക്രമണം
ഒരു സംഘമെത്തി വനിതാ മാധ്യമ പ്രവര്‍ത്തകയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോയും എടുത്തു. അസഭ്യവർഷം ചൊരിയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ഡൽഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്തുകൊണ്ടുവന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാരവന്‍ മാഗസനിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. പ്രഭ്ജീത് സിങ്, ഷാഹിദ് താന്ത്രെ, വനിത മാധ്യമപ്രവർത്തക എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അക്രമികളില്‍ ഒരാള്‍ ബിജെപി നേതാവെന്ന് സ്വയം പരിചയപ്പെടുത്തി. അക്രമികള്‍ വർഗീയ പരാമർശങ്ങള്‍ നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന് കാരവൻ മാഗസിൻ എക്സിക്യുട്ടീവ് […]
‘വെർച്വൽ വാദം കേൾക്കൽ’ മഹാഭാരത കാലം മുതലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
വെര്‍ച്വല്‍ ഹിയറിങ് മഹാഭാരത കാലം മുതലേ ഉള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡോ. കഫീല്‍ ഖാന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.ഡോ. കഫീല്‍ ഖാന്റെ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കക്ഷികള്‍ ഹാജരായി 15 ദിവസത്തിനുള്ളില്‍ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാവല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായാലും മതിയെന്ന് കൂട്ടിച്ചേര്‍ക്കാനാവുമോ എന്ന് ഹരജിക്കാരിയ്ക്കു വേണ്ടി ഹാജരായ […]
23 ലക്ഷം കടന്ന് ഇന്ത്യയിൽ കൊവിഡ് കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ മരണ സംഖ്യ 46,091 ൽ എത്തി നിൽക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,948 ആണ്. 24 മണിക്കൂറിനിടെ 60,963 പോസിറ്റീവ് കേസുകളും 834 മരണവും റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തിനിടെ വർധിച്ചത് 114,564 കേസുകളാണ്. അതേസമയം, രോഗമുക്തരുടെ എണ്ണം 16 ലക്ഷം കടന്നു. ആകെ 1,639,599 പേരാണ് ഇതുവരെ രോഗമുക്തി […]
ബംഗളൂരുവില്‍ സംഘർഷം; പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ബംഗളൂരു നഗരത്തില്‍ സംഘർഷം. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു. Karnataka: Visuals from Bengaluru's DJ Halli Police Station area where violence broke out over an alleged inciting social media post. Two people died & around 60 police personnel sustained injuries in the violence […]
രാജ്യത്ത് കോവിഡ് മരണനിരക്ക് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്ന് പ്രധാനമന്ത്രി
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ടെയിൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണം. രോഗബാധ ഏറെയുള്ള 10 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ സുപ്രധാനമാണെന്നും മോദി പറഞ്ഞു. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. […]
സ്കൂൾ തുറക്കുന്നത് വൈകിയേക്കും: മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അധ്യയനം വേണ്ടതില്ലെന്നും നിര്‍ദേശം
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 സീറോ അധ്യയന വർഷം ആയി പരിഗണിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്കൂൾ തുറക്കുന്നത് വൈകിയേക്കും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പാർലമെൻററി കാര്യസമിതിയില്‍ അവ്യക്തത തുടരുന്നു. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താനായില്ലെന്ന് എംഎച്ച്ആർഡി ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. എട്ടാം ക്ലാസിന് മുകളിലുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ നൽകിയാൽ മതിയെന്ന് നിർദേശം. മൂന്ന് മുതൽ ഏഴ് വരെ ഭാഗികമായി ഓൺലൈൻ ക്ലാസുകൾ നൽകാനും […]
പാരമ്പര്യ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് സുപ്രിം കോടതി
അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി കോടതി ശരിവച്ചു. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി. ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്നും ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെ വിധിയില്‍ പറയുന്നു.












