രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. 2,086,864 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ 5,04,000 രോഗികൾക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 60,000 കേസുകളിൽ അധികമാണ്. ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ രണ്ട് ലക്ഷം കടന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ് അടക്കം നാല് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മണിപ്പൂരിൽ 165 കേന്ദ്രസേന അംഗങ്ങൾ രോഗബാധിതരായി. രോഗവ്യാപനം […]
National
അയോധ്യയില്‍ പ്രധാനമന്ത്രി ‘മറന്ന’ ആ 130 കോടിയില്‍ പെടാത്തവര്‍ തങ്ങളുടെ പൌരത്വത്തെയോര്‍ത്ത് വ്യാകുലപ്പെടുകയാണ്- ശശി തരൂര്‍
അശ്രദ്ധ മൂലമാണ് ബാക്കി എട്ട് കോടിയെ പ്രധാനമന്ത്രി വിട്ടുപോയതെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹം തയാറാവണമെന്നും ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു രാജ്യത്തെ 130 കോടി ജനങ്ങളെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ആ 130 കോടിയില്‍ ഞാനില്ല എന്ന ക്യാമ്പയിന്‍ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, ആ പ്രസംഗത്തെ ട്രോളിക്കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഇന്ത്യയുടെ ജനസംഖ്യ 138 കോടിയിലധികതമാണ്. പ്രധാനമന്ത്രി 130 […]
അന്നേ പറഞ്ഞില്ലേ, ആഗസ്റ്റ് 10 ന് മുമ്പ് കോവിഡ് രോഗികള്‍ 20 ലക്ഷം കടക്കുമെന്ന്: ജൂലൈ 17 ന്‍റെ ട്വീറ്റ് ഓര്‍മയാക്കി രാഹുല്‍
കോവിഡ് രോഗം വ്യാപിച്ചു കൊണ്ടിരിക്കെ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ തന്‍റെ പഴയ ട്വീറ്റ്, റീ ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് രോഗംവ്യാപിച്ചുകൊണ്ടിരിക്കെ മോദി സര്‍ക്കാരിനെ കാണാനില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ജൂലൈ 17 ന്‍റെ തന്‍റെ ട്വീറ്റാണ് രാഹുല്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 10ലക്ഷം കടന്നപ്പോഴായിരുന്നു ജൂലായ് 17ന് രാഹുലിന്‍റെ ട്വീറ്റ്. ആഗസ്റ്റ് 10 ആകുമ്പോള്‍ […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് മില്യണ്‍ കടന്നു
ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മരണം 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 41,600 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം. അഞ്ച് […]
കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു; പതഞ്ജലിക്ക് 10 ലക്ഷം പിഴ
അരുദ്ര എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊറോണിൽ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. കൊറോണിൽ എന്ന മരുന്ന് കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ. മദ്രാസ് ഹൈക്കോടതിയിലാണ് പിഴ വിധിച്ചത്. ”പതഞ്ജലിയും ദിവ്യ യോഗ് മന്ദിർ ട്രസ്റ്റും പറഞ്ഞുകൊണ്ടേയിരിക്കുന്നത് അവരുടേത് 10000 കോടിയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും കോവിഡിനെ ചൊല്ലിയുള്ള ജനങ്ങളുടെ പരിഭ്രാന്തിയും ഭയവും അവർ ചൂഷണം ചെയ്യുകയാണ്. കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ ചുമയ്ക്കും ജലദോഷത്തിനും പനിക്കും ഉപയോഗിക്കാവുന്ന […]
ഉത്തര്‍പ്രദേശില്‍ പത്തൊമ്പത്കാരിയെയും കാമുകനേയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി
യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊലപ്പെടുത്തിയത് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ 19 വയസ്സുകാരിയേയും കാമുകനെയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി. ബാന്ദയിലെ കരാച്ച ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 23കാരനായ ഭോല, 19കാരിയായ പ്രിയങ്ക എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊലപ്പെടുത്തിയത് . യുവതിയുടെ ബന്ധുക്കളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 80 ശതമാനമത്തോളം […]
ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം ‘അപ്രത്യക്ഷമാക്കി’; പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുമായി രാഹുല്‍
അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരണം പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് നീക്കം ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഇത് ഉയര്‍ത്തിക്കാട്ടി മോദി നുണ പറയുകയായിരുന്നു എന്ന് […]
കശ്മീര്‍ ജനത ‘വെര്‍ച്വല്‍ കാരാഗൃഹ’ത്തില്‍ അകപ്പെട്ട് ഒരു വര്‍ഷം; ഓര്‍മ്മപ്പെടുത്തലുമായി പി ചിദംബരം
കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുപിടിക്കുകയാണെന്നും ചിദംബരം ആരോപിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീര്‍ ജനത ഒരു ‘വെര്‍ച്വല്‍ കാരാഗൃഹ’ത്തിന്‍റെ തുറുങ്കിലകപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ പാരമ്പര്യം ദിനംപ്രതി മങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തടങ്കലില്‍ തുടരുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ ജയില്‍ മോചിതനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധിയായ ട്വീറ്റുകളിലൂടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ […]
ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ കയ്യേറ്റമുണ്ടായെന്ന് പ്രതിരോധ മന്ത്രാലയം
പ്രതിരോധ മന്ത്രാലയത്തിന്‍റെ സൈറ്റിൽ അപ്‌ലോഡ് ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യമുള്ളത് ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ കയ്യേറ്റം ഉണ്ടായി എന്ന് പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്‍റെ സൈറ്റിൽ അപ്‌ലോഡ് ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. ഇനിയും പ്രധാനമന്ത്രി നുണ പറയുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. മെയ് 5 മുതൽ ഗാൽവാൻ താഴ്‌വരയിൽ ചൈന പ്രകോപനം ആരംഭിച്ചു. മെയ് 17, 18 ദിവസങ്ങളിൽ കുഗ്രാങ് നാല, ഗോഗ്ര, പാങ്കോംഗ്സൊ തടാകത്തിന്‍റെ വടക്കൻ കര എന്നിവിടങ്ങളിൽ ചൈന അതിക്രമിച്ചു […]
അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ മരിച്ചു
അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. നവരംഗപുരിയിലെ ഷ്‌റേ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിച്ചു. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമായെന്ന അധികൃതർ അറിയിച്ചു. ആശുപത്രിയിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആശുപത്രിയിലെ ഐസിയുവിൽ തീപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് 35 ലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.












