ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി അംഗീകരിച്ച് പ്രശ്നം അവസാനിപ്പിച്ച് സമുദായ പുരോഗതിക്ക് വേണ്ട അജണ്ടകളുമായി മുന്നോട്ട് പോവണം എന്ന് കേരളാ നദ്‍വത്തുല്‍ മുജാഹിദ് നേതാവ് ഡോ ഹുസൈന്‍ മടവൂര്‍. മുസ്‍ലിം സമുദായം അതിന്‍റെ ഊര്‍ജം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പട്ടിണിപ്പാവങ്ങൾക്ക് ആഹാരവും പാർപ്പിടവും വിദ്യാഭ്യാസവും സർവ്വോപരി ജീവിതവും നൽകി രക്ഷപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ലീഗ് ഈ അജണ്ടകളനുസരിച്ച് മുന്നോട്ട് പോകണമെന്നും ലീഗ് നേതൃത്വത്തിന് പാർട്ടിയുടെ വികാരവും വേദനയും കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാമെന്നും ഹുസൈന്‍ […]
National
മുംബൈയില്‍ അതിതീവ്രമഴ, കാറ്റ്, വെള്ളപ്പൊക്കം: വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ജനങ്ങളോട് പൊലീസ്
2005 നു തുല്യമായ വെള്ളപ്പൊക്ക ഭീഷണിയാണ് നഗരമിപ്പോള്‍ അനുഭവിക്കുന്നത്. കനത്തമഴയില്‍ വലഞ്ഞിരിക്കുകയാണ് മുംബൈ നഗരവും നഗരത്തിലെ ജനങ്ങളും. മുംബൈയിലും പരിസരപ്രദേശങ്ങളിലും കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. 2005 നു തുല്യമായ വെള്ളപ്പൊക്ക ഭീഷണിയാണ് നഗരമിപ്പോള്‍ അനുഭവിക്കുന്നത്. റെയില്‍വെ ട്രാക്കുകളും റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ റോഡ്, റെയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തില്‍ മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു ചില പ്രദേശങ്ങളിലും ഇന്നും റെഡ് അലര്‍ട്ടാണ്. മുംബൈയ്ക്ക് പുറമേ […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു; മരണം 40,500 കവിഞ്ഞു
സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു. മരണം 40,500 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും. പ്രതിദിന രോഗബാധിതർ ഒരാഴ്ചയായി 50, 000 ന് മുകളിലാണ്. 67.19 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ആന്ധ്രയിൽ പ്രതിദിന കണക്ക് […]
സ്‌നേഹിക്കാൻ പഠിച്ചിട്ടില്ല, രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നു: ശശി തരൂർ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂർ എംപിയുടെ ട്വീറ്റ്. ബിജെപി നേതാവ് ശോഭ കരന്ദലജെ ട്വിറ്ററിൽ പങ്കുവെച്ച മോദിയുടെ കൈ പിടിച്ച് നടക്കുന്ന കുട്ടിയായ രാമന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ വിമർശനം. അയോധ്യ അതിന്റെ പ്രിയപ്പെട്ട രാജാവിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ശോഭ കരന്ദലജെയുടെ ട്വീറ്റ്. ”സ്‌നേഹിക്കാൻ പഠിച്ചിട്ടില്ല, ത്യാഗവും പഠിച്ചിട്ടില്ല, കരുണ പഠിച്ചിട്ടില്ല, പ്രതിപത്തിയും പഠിച്ചിട്ടില്ല.. രാമനെക്കാള്‍ വലുതാണെന്ന് സ്വയം കാണിക്കുന്നതിലൂടെ നിങ്ങള്‍ […]
അവസാനശ്വാസം വരെയും നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കണം: മമത ബാനർജി
സാമുദായിക സൗഹാർദവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് മമതയുടെ ട്വീറ്റ്. രാമക്ഷേത്രത്തെ കുറിച്ചോ ഇന്ന് നടക്കുന്ന ഭൂമിപൂജയെ കുറിച്ചോ പരാമർശിക്കാതെയാണ് മമതയുടെ ട്വീറ്റ്- ‘ഹിന്ദുക്കളും മുസ്‍ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളാണ്. എന്റെ ഭാരതം മഹത്തരമാണ്. നമ്മുടെ ഹിന്ദുസ്ഥാൻ മഹത്തരമാണ്. നമ്മുടെ രാജ്യം എക്കാലത്തും നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്നു. അവസാന ശ്വാസം വരെയും നമ്മളത് സംരക്ഷിക്കണം’. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയ് […]
രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അയോധ്യയിലെത്തി
രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ൪ക്കാ൪ തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ഹനുമാൻ […]
‘രാമക്ഷേത്രം വരുന്നതോടെ ഇന്ത്യയിലെ പട്ടിണിയും ദാരിദ്ര്യവും മാറും’; കെജരിവാള്‍
അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിന് ആശംസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമുക്ക് രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാം. ഇതോടെ നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറും. ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും. ജയ് ശ്രീറാം…ജയ് ബജ്‌റംഗ് ബാലി’ -എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി […]
രാജ്യത്ത് കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക്;
രാജ്യത്ത് കോവിഡ് മരണം നാല്‍പതിനായിരത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 857 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 39,795 ആയി. അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. 19,08,255 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ 5,86,244 രോഗികളാണ് ചികിത്സയിലുള്ളത്. 12,82,215 പേര്‍ ഇതിനോടകം രോഗമുക്തരായി. കോവിഡ് മരണങ്ങളിൽ 50 ശതമാനവും ആറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ […]
നാട്യം തുടരാത്തതിൽ സന്തോഷം, സാഹോദര്യത്തെ കുറിച്ച് പൊള്ളയായ വാക്കുകൾ എന്തിന്?
ഇനിയും അഭിനയിക്കാത്തതിൽ സന്തോഷം, ബാബരി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാമെന്നുമാണ് ഉവൈസി വ്യക്തമാക്കിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോട് അനുബന്ധിച്ച് നടക്കുന്ന ഭൂമിപൂജ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതാകട്ടെ എന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദീന്‍ ഉവൈസി. ഇനിയും അഭിനയിക്കാത്തതിൽ സന്തോഷം, ബാബരി മസ്ജിദ് തകര്‍ത്ത നീക്കത്തിലേക്ക് നയിച്ച സംഭാവനയില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാമെന്നുമാണ് ഉവൈസി വ്യക്തമാക്കിയത്. ‘അവര്‍ ഇനിയും നാട്യം തുടരാത്തതിൽ സന്തോഷം. തീവ്ര ഹിന്ദുത്വ […]
രാമക്ഷേത്ര പൂജയില്‍ പ്രധാനമന്ത്രിയുടെ കാർമികത്വം വർഗീയത വളർത്തുന്നതിനും സാമുദായിക ധ്രുവീകരണത്തിനും – വെൽഫെയർ പാർട്ടി
രാമക്ഷേത്രത്തിന്റെ പേരിൽ വർഗീയ മുദ്രാവാക്യമുയർത്തി പിടിച്ച് സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാണ് സംഘ്പരിവാർ ശക്തികൾ ഇന്ത്യയിൽ വളർന്നത് ബാബരി മസ്ജിദ് ഭൂമിയിൽ പ്രധാനമന്ത്രിയുടെ കാർമികത്വത്തിൽ രാമക്ഷേത്ര പൂജ നടത്താനുള്ള ആർഎസ്എസിന്റെ തീരുമാനം രാജ്യത്ത് വർഗീയതയും സാമുദായിക ധ്രുവീകരണവും കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. രാമക്ഷേത്രത്തിന്റെ പേരിൽ വർഗീയ മുദ്രാവാക്യമുയർത്തി പിടിച്ച് സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാണ് സംഘ്പരിവാർ ശക്തികൾ ഇന്ത്യയിൽ വളർന്നത്. അതേ രാമക്ഷേത്ര നിർമാണത്തെ […]











