India National

മുംബൈയിൽ 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴ: ലോക്കൽ ട്രെയിൻ സർവീസ് നിർത്തി; ഓഫീസുകൾ അടച്ചു

മുംബൈയിൽ ശക്തമായ മഴ. 2005നു ശേഷം പെയ്യുന്ന ഏറ്റവും ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് മുംബൈയിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകൾ തകർത്തതോടെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ സർവീസ് നിർത്തി. അടിയന്തിര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. ഇന്നും നാളെയും മുംബൈയിൽ റെഡ് അലേർട്ട് ആണ്. മുംബൈയെ കൂടാതെ, താനെ, പൂനെ, റൈഗാഡ്, രത്നഗിരി ജില്ലകളിലും മഴ തുടരുകയാണ്. രണ്ട് ലോക്കൽ ഷട്ടിൽ ട്രെയിൻ സർവീസുകൾ മാത്രമാണ് ഇപ്പോൾ മുംബൈയിൽ നടക്കുന്നത്. വാശി-പൻവേൽ, താനെ-കല്യാൺ എന്നീ സർവീസുകൾ […]

India National

സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ പത്ത്‌ മലയാളികള്‍

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉൾപ്പെടുന്നു. 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉൾപ്പെടുന്നു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. […]

India National

രാമക്ഷേത്ര ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാകട്ടെ: പ്രിയങ്ക ​ഗാന്ധി

ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജക്ക് ആശംസകളുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാകട്ടെയെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമുണ്ട്. എവിടെയുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. सरलता, साहस, संयम, त्याग, वचनवद्धता, दीनबंधु राम नाम का सार है। राम सबमें हैं, राम सबके साथ […]

India National

കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ അമ്പതിനായിരത്തിലധികം കേസുകള്‍

ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. എണ്ണൂറോളം കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 52050 പുതിയ കേസും 803 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് മരണം 38938 ആയി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സി.പി.എം നേതാവ് മുഹമ്മദ് സലീമിനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഭീതിക്കിടയിൽ മുതിർന്ന പൗരന്മരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിദിന […]

India National

ഭഗവാന്‍ രാമന്‍റെ ആഗ്രഹമാണത്: അയോധ്യയിലെ ഭൂമി പൂജയ്ക്ക് ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക്

അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കുള്ള ആദ്യക്ഷണക്കത്ത് ലഭിച്ചിരിക്കുന്നത് ഇഖ്ബാല്‍ അന്‍സാരിക്കാണ്. അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായിരുന്നു ഇഖ്ബാല്‍ അന്‍സാരി. അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്കുള്ള ആദ്യക്ഷണക്കത്ത് ലഭിച്ചിരിക്കുന്നത് ഇഖ്ബാല്‍ അന്‍സാരിക്കാണ്. ഇന്നാണ് ഇദ്ദേഹത്തിന് ക്ഷണക്കത്ത് ലഭിച്ചത്. ഭഗവാന്‍ രാമന്‍റെ ആഗ്രഹമാണ്, ചടങ്ങിലേക്ക് ആദ്യ ക്ഷണം തനിക്ക് ലഭിച്ചതിലൂടെ നടപ്പായതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ക്ഷണം സ്വീകരിക്കുന്നതായും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. കാവി നിറത്തില്‍ […]

India National

അമിത് ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയതെന്തിന്? ശശി തരൂർ

ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളൂ- ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്റെ പ്രതികരണം. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായെത്തി. നമ്മുടെ ആഭ്യന്തരമന്ത്രി രോ​ഗബാധിതനായപ്പോൾ എയിംസിൽ പോവാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പോയത് എന്തുകൊണ്ടെന്ന് ഓർത്ത് അത്ഭുതം തോന്നുന്നു. ഭരിക്കുന്നവർ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ […]

India National

ബ്രിട്ടീഷ് കറന്‍സിയില്‍ ഗാന്ധിജി; കറൻസിയിൽ ഉൾപ്പെടുത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തി

‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത് ബ്രിട്ടീഷ് കറൻസിയിൽ ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു. ഇതോടെ ബ്രിട്ടീഷ് കറൻസിയിൽ ഉൾപ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ‘വീ ടു ബിൽറ്റ് ബ്രിട്ടൻ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറൻസിയിൽ ഉൾപ്പെടുത്തുന്നത്. നാണയങ്ങളുടെ ഡിസൈൻ തീരുമാനിക്കുന്ന റോയൽ മിന്റ് ഉപദേശക സമിതി ഇന്ത്യൻ രാഷ്ട്രപിതാവിനെ കറൻസിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി […]

India National

ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കും, മറുഭാ​ഗത്ത് ഐപിഎല്ലിന് ചൈനീസ് സ്പോൺസർമാർ: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്‌പോണ്‍സർമാരായി ചൈനീസ് കമ്പനികൾ തുടരുമെന്ന പ്രഖ്യാപനം വന്നതോടെ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. ഒരു ഭാ​ഗത്ത് ചൈനീസ് ആപ്പുകൾ നിരോധിക്കുക, മറുഭാ​ഗത്ത് ചൈനീസ് കമ്പനികളെ സ്പോൺസർമാരാക്കുക- മോദി സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമർശനം. ആത്മനിർഭർ ഭാരത് അഭിയാൻ കൊഴിഞ്ഞുപോയി എന്ന ഹാഷ് ടാ​ഗോടെയാണ് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മോദി സർക്കാരിന് ഇരട്ടത്താപ്പാണെന്ന് വിമർശിച്ചത്. ബിജെപിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു […]

India National

അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു

ബംഗാളിലെ പാർട്ടി നേതാക്കന്മാരുമായി അമിത് ഷാ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതാണ് കൂടുതൽ ആശങ്കക്കിടയാക്കുന്നത്. കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു. കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ അമിത്ഷാ പങ്കെടുത്തിരുന്നെങ്കിലും സാമൂഹിക അകലം പാലിച്ചിരുന്നുവെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം അടുത്ത് ഇടപഴകിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയയോട് നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കോവിഡ് […]

India National

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും യെദ്യൂരപ്പയുടെ ട്വറ്റിലൂടെ അറിയിച്ചു. ‘ എന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ആരോഗ്യനില തൃപ്തികരമാണെങ്കിലുംഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. അടുത്തിടെ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു ‘ യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. ನನ್ನ ಕೊರೋನಾ ಪರೀಕ್ಷಾ ವರದಿಯಲ್ಲಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದ್ದು, ರೋಗಲಕ್ಷಣಗಳು […]