രാജ്യത്തെ രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 53,500 കേസുകളാണ്. 758 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 38,161 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,187,228 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ ഇന്നലെ 9,509 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,41,228 ആയി. 24 മണിക്കൂറിനിടെ 260 പേരാണ് മരിച്ചത്. ആകെ മരണം 15,576 ആയി. ആന്ധ്രാപ്രദേശിൽ ഇന്നലെ 8,555 പേർക്കാണ് കൊവിഡ് […]
National
ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരു ജവാന് വീരമൃത്യു
ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബാരാമുള്ള സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ഒരു ജവാന് വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ സിപോയ് രോഹിൻ കുമാറാണ് വീരമൃത്യു വരിച്ചത്. ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ബുധനാഴ്ച പാകിസ്താൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് ജീവൻ നഷ്ടമായിരുന്നു. പുഞ്ച്, രജൗരി എന്നിവിടങ്ങളിൽ നടന്ന വെടിവയ്പ്പിൽ 2 മാസത്തിനിടെ 7 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ വർഷം 2700 ലധികം വെടിനിർത്തൽ കരാർ […]
പുതിയ ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് സുപ്രിംകോടതി
പുതിയ ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലത്ത് ബിഎസ് 4 വാഹനങ്ങള്‍ ക്രമാതീതമായി വിറ്റഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ഉത്തരവ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന മാര്‍ച്ച് മുതലുള്ള മാസങ്ങളില്‍ നിരവധി ബിഎസ് 4 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കോടതി വിലയിരുത്തി. വിഷയം ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും. ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ […]
ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിലാണ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനാൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് ഹർജിയിൽ അഭിഭാഷകൻ ആരോപിക്കുന്നു. യുവാക്കളെ ആകർഷിക്കുന്നതിനായി കോലിയെയും തമന്നയെയും പോലുള്ള സെലബ്രിറ്റികളെ ആപ്പുകൾ ഉപയോഗിക്കുന്നു. ഇവരെ ഉപയോഗിച്ച് ആപ്പുകൾ യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. അതു കൊണ്ട് തന്നെ […]
രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു. പുതിയ രോഗികൾ റെക്കോർഡ് വേഗത്തിൽ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 55,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയർന്നു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,638,870 ആയി. ബുധനാഴ്ചയാണ് 15 ലക്ഷം കടന്നത്. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 107,201 കേസുകൾ. ആകെ മരണം 35747 ആയി ഉയർന്നു. 24 മണിക്കൂറിനിടെ […]
രാജ്യത്തെ ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പി. ചിദംബരം
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ടെലികോം, വ്യോമയാനം എന്നീ പ്രമുഖ വ്യവസായ മേഖലകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 12 മാസത്തിനിടെ തൊഴില്‍രഹിതരായത്. രണ്ട് പ്രമുഖ വ്യവസായ മേഖലകള്‍കൂടി തകരാനിടയായാല്‍ ഇനിയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആഴത്തിലുള്ളതാണെന്ന് ബി.ജെ.പി. സര്‍ക്കാര്‍ […]
ജി.എ്സ്.ടി, നോട്ടുനിരോധനം, സാമ്പത്തിക തകര്‍ച്ച; മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണ്- രാഹുല്‍ ഗാന്ധി
ഒരു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ കോർപറേറ്റ് മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നോട്ട് നിരോധനവും ജി.എസ്.ടിയും കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. നോട്ട് നിരോധനം, ജി.എസ്.ടി, അഴിമതി, തൊഴിൽ നഷ്ടങ്ങൾ എന്നിവ എണ്ണമിട്ട് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ്. ഒരു കോടി […]
സുശാന്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കും
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുശാന്തിന്റെ വരുമാനം ആരെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചോയെന്ന് അന്വേഷിക്കാനാണ് എൻഫോഴ്സ്മെന്റ് തയാറെടുക്കുന്നത്. പതിനഞ്ച് കോടിയുടെ ദുരൂഹ ഇടപാട് നടന്നുവെന്ന് എഫ്.ഐ.ആറിൽ പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പലോബിയുടെ സാന്നിധ്യം സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. നടി റിയ ചക്രവർത്തിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ബിഹാർ പൊലീസിന് കത്ത് നൽകി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ എഫ്.ഐ.ആർ പട്‌നയിൽ നിന്ന് […]
ഉദ്യോഗസ്ഥര്‍ വിളകള്‍ നശിപ്പിച്ചു; കര്‍ഷക സ്ത്രി സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
യുവതിയും കുടുംബവും വിളകള്‍ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തെങ്കിലും അതിനെ വിലവെക്കാതെയാണ് ഉദ്യോഗസ്ഥര്‍ നശിപ്പിക്കല്‍ തുടര്‍ന്നത് തന്‍റെ കൃഷിസ്ഥലത്ത് വന്ന് വിളകളെല്ലാം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന കാരണത്താല്‍ സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് മധ്യപ്രദേശിലെ ഒരു കര്‍ഷക സ്ത്രി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് സോയാബിന്‍ വിളകള്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയും കുടുംബവും വിളകള്‍ നശിപ്പിക്കുന്നതിനെതിരെ സമരം ചെയ്തെങ്കിലും അതിനെ […]
അയോധ്യയില്‍ ഭൂമിപൂജ നടത്തുമ്പോള്‍ ശ്രീരാമന്‍റെ ചിത്രവും രാമക്ഷേത്രത്തിന്റെ ത്രിമാന രൂപവും ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും
ടൈം സ്ക്വയറിലെ ഏറ്റവും വലിയ എല്‍. ഇഡി സ്ക്രീനുകളും ഇതിനായി ഒരുക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുന്ന ആഗസ്റ്റ് മാസം അഞ്ചാം തീയതി ശ്രീരാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ ത്രിമാന രൂപവും അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നേരന്ദ്രമോദി അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ ടൈം സ്ക്വയറിലും അത് പ്രതിഫലിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നാണ് അമേരിക്കന്‍ ഇന്ത്യന്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്‍റ് ജഗ്ദീഷ് ശെവാനി പറഞ്ഞു. ടൈം സ്ക്വയറിലെ ഏറ്റവും വലിയ […]












