കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന്തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത്ഓഗസ്റ്റ് 31 വരെ ബസ് സര്‍വീസും ടാക്‌സി സര്‍വീസും ഉണ്ടാകില്ല. ജിം, യോഗ സെന്റര്‍, മാളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. രാത്രികാല നിയന്ത്രണങ്ങള്‍ തുടരും.അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകിട്ട് ഏഴുവരെ തുറക്കാം. അതേസമയം ഞാറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ലോഡ്ജുകള്‍, ഹോട്ടലുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ […]
National
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാല്‍ ഇടപാട് സംബന്ധിച്ചായിരുന്നു ഫ്രാൻസിൽനിന്ന് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചതിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. റഫാല്‍ സ്വന്തമാക്കിയതിന് വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യങ്ങളുയര്‍ത്തിയത്. ‘റഫാലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങള്‍. അതേ സമയം ഉത്തരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ എന്ന് കുറിച്ചാണ് അദ്ദേഹം മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1,670 കോടി രൂപ ചെലവാക്കുന്നത് എന്തുകൊണ്ടെന്നാണ് രാഹുലിന്റെ പ്രധാന […]
മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ് മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടാൻ ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടതിനു പിന്നാലെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. തീയറ്ററുകൾ ഇല്ലാത്ത മാളുകളും മാർക്കറ്റ് കോംപ്ലക്സും റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും തുറക്കാനും സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ച് മുതലാണ് ഇവ തുറക്കുക. രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെയാണ് തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, […]
മൂക്കിൽ വെച്ചുതന്നെ വൈറസ് പകരുന്നത് തടഞ്ഞു: മഡോണ മരുന്ന് കമ്പനിയുടെ കോവിഡ് വാക്സിന്‍ കുരങ്ങന്മാരില്‍ ഫലം കണ്ടു
കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം അമേരിക്കയിലെ മരുന്നുനിര്‍മ്മാണ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടത്തിന് തുടക്കമായി. കമ്പനിയുടെ വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം വിജയം കണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാനുള്ള രോഗപ്രതിരോധശേഷി വാക്സിന്‍ നല്‍കിയതിലൂടെ കുരങ്ങന്മാർക്ക് ലഭിച്ചുവെന്നാണ് വിവരം. 16 കുരങ്ങന്മാരിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. കോവിഡിനെതിരെയുളള മോഡേണയുടെ വാക്‌സിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. […]
രാജ്യത്ത് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും അനുമതി നല്‍കുകയെന്നും അറിയിച്ചു. ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മൂന്നാം ഘട്ടത്തില്‍ പാലിക്കേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങൾ കേന്ദ്രം പുറത്തിറക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും അനുമതി നല്‍കുകയെന്നും അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. പ്രധാന തീരുമാനങ്ങള്‍ ഇവയാണ് രാത്രി കാല കര്‍ഫ്യു ഒഴിവാക്കി. ഓഗസ്റ്റ് അഞ്ച് മുതൽ യോഗ സെന്‍റര്‍, ജിംനേഷ്യങ്ങൾ എന്നിവക്ക് അനുമതി. അന്തര്‍ദേശീയ വിമാന സര്‍വീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കും. […]
റഫാൽ വിമാനങ്ങൾ ഇന്ത്യയില്‍; സമുദ്രാതിർത്തിയിൽ സ്വാഗതം ചെയ്ത് നാവികസേന
കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും പുറപ്പെട്ട റാഫേൽ യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യൻ വ്യോമമേഖലയിലെത്തി. സമുദ്ര അതിര്‍ത്തിയില്‍ നാവികസേന വിമാനങ്ങളെ സ്വാഗതം ചെയ്തു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തും. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും പുറപ്പെട്ട റാഫേൽ യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. അതിനിടെ റഫാലിൽ ആകാശ യാത്ര മധ്യേ […]
മാനവവിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസവകുപ്പ് എന്ന പേര് 1985ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ് മാനവവിഭവ ശേഷി വകുപ്പെന്ന് മാറ്റുന്നത്. മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്തു. കാബിനറ്റ് യോഗത്തിലാണ് പേര് മാറ്റം അംഗീകരിച്ചത്. പേരുമാറ്റം സംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വിദ്യാഭ്യാസവകുപ്പ് എന്ന പേര് 1985ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ് മാനവവിഭവ ശേഷി വകുപ്പെന്ന് മാറ്റുന്നത്. നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം എന്ന് പേരുമാറ്റിയത്. വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ […]
‘ഹിന്ദു ഫാഷിസത്തെ എതിർക്കുന്നവരെ സർക്കാരിന് ഭയം’: ഹാനി ബാബുവിന്റെ അറസ്റ്റിൽ അരുന്ധതി റോയി
ഡൽഹി സർവകലാശാലയിലെ പ്രൊഫസറും മലയാളിയുമായ ഹാനിബാബുവിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് കേന്ദ്രസർക്കാറിന്റെ ഭീതി കാരണമാണെന്ന് എഴുത്തുകാരി അരുന്ധതി റോയി. വിനാശകരമായ ഹിന്ദു ഫാഷിസത്തെ എതിർക്കുന്നവരെ സർക്കാരിന് ഭയമാണ്. ജാതിവിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാഷിസത്തിന് ബദലാകുമെന്ന തിരിച്ചറിവ് സർക്കാറിന് ഉണ്ടായതിന്റെ തെളിവാണ് തുടർച്ചയായി നടക്കുന്ന അറസ്റ്റുകളെന്നും അരുന്ധതി റോയി വിമർശിച്ചു. ഹാനി ബാബുവിന്റെ അറസ്റ്റ് ഭീമ കൊറേഗാവ് കേസിൽ എൻഐഎയുടെ അറസ്റ്റ് പരമ്പരകളിൽ ഏറ്റവും പുതിയതാണെന്ന് അരുന്ധതി പറയുന്നു. ഈ കേസിൽ ആക്റ്റിവിസ്റ്റുകളുടെയും അക്കാദമിസ്റ്റുകളുടെയും അഭിഭാഷകരുടെയും അറസ്റ്റുകൾ […]
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,513 പേര്‍ക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 768 പേര്‍ കൂടി മരിച്ചു. അഞ്ച് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 768 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,193 ആയി. അഞ്ച് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 34193 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ആന്ധ്രയില്‍ സ്ഥിതി രൂക്ഷം
ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി. 24 മണിക്കൂറിനിടെ ആന്ധ്രയിൽ 7948 ഉം മഹാരാഷ്ട്രയിൽ 7717 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും […]












