India National

ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്‍റ്

ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഷീ ജിന്‍പിങ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യ ആഥിതേയത്വം വഹിക്കുന്നതിന് ചൈനയില്‍ നിന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ഇന്ത്യയുമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും കോവിഡ് തടയാനും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ബ്രിക്‌സ് ഉച്ചകോടിയിലൂടെ കഴിയുമെന്ന പ്രതീക്ഷയും ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് ചൈനീസ് […]

National

രാജ്യത്ത് പുതിയ കോവിഡ് ചട്ടം ഇന്ന് മുതല്‍: ബോധവത്കരണവുമായി വിമാനക്കമ്പനികള്‍

ഇന്ത്യയിൽ പുതിയ കോവിഡ് ചട്ടം ഇന്ന് നടപ്പിലാകുന്നതു മുൻനിർത്തി യാത്രക്കാർക്കിടയിൽ വിമാന കമ്പനികളുടെ ബോധവത്കരണം സജീവം. ഗൾഫിൽ നിന്നുൾപ്പെടെ പോകുന്ന യാത്രക്കാർ 72 മണിക്കൂർ കാലാവധിയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് പുതിയ ചട്ടങ്ങളിൽ പ്രധാനം. കുട്ടികൾക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ഇന്ന് അർധരാത്രി പിന്നിടുന്നതോടെയാണ് ഇന്ത്യയിൽ നിയമം പ്രാബല്യത്തിൽ വരിക. പുതിയ ചട്ടം കുടുംബസമേതം പോകുന്ന യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുക. എല്ലാ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും […]

National

ഏതു സമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാകില്ല: സുപ്രിംകോടതി

ന്യൂഡൽഹി: പ്രതിഷേധ സമരങ്ങൾക്ക് ഉത്തരവാദിത്വങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് സുപ്രിംകോടതി. ഏതുസമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഷാഹീൻബാഗ് പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെയുള്ള വിധി പ്രസ്താവത്തിൽ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ കുറച്ച് വ്യക്തമാക്കിയതാണ്. പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. ഏതുസമയത്തും എല്ലായിടത്തും വച്ച് പ്രതിഷേധിക്കാനാകില്ല. ചിലപ്പോൾ പെട്ടെന്ന് പ്രതിഷേധങ്ങളുണ്ടാകാം. എന്നാൽ […]

National

സത്യസന്ധനായിരുന്നു മൻമോഹൻ, എന്നിട്ടും യുപിഎ അഴിമതിമുക്തമായില്ല: മന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിനെ പുകഴ്ത്തിയും യുപിഎ സർക്കാറിനെ ഇകഴ്ത്തിയും കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ. മൻമോഹൻ സത്യസന്ധനായിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന് കീഴിൽ യുപിഎ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചെന്നും ഠാക്കൂർ ആരോപിച്ചു. രാജ്യസഭയിലായിരുന്നു ഠാക്കൂറിന്റെ പരാമർശങ്ങൾ. ‘ഡോ. സാഹബ് (മൻമോഹൻസിങ്) സത്യസന്ധനായിരുന്നു. എന്നാൽ യുപിഎ ഭരണകാലത്ത് എല്ലാ വകുപ്പിലും അഴിമതി നടന്നു. ഇന്ന്, മോദിയുടെ ഏഴു വർഷക്കാലത്തിനിടയിൽ ഏഴു പൈസയുടെ അഴിമതി പോലും നടന്നിട്ടില്ല. ഇതാണ് വിശ്വസ്ത സർക്കാർ’ – ബജറ്റ് ചർച്ചയിൽ പങ്കെടുക്കവെ […]

National

‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ […]

National

കർഷക സമരത്തിന് ഐക്യദാര്‍ഢ്യമർപ്പിച്ചു മുസ്‍ലിം ലീഗ്

മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സംഘം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തു. ദേശീയ ട്രഷറർ പി.വി അബ്ദുല്‍ വഹാബ് എം. പി, നവാസ് ഗനി എം. പി, ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ , യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, ഡൽഹിയിലെ മുസ്‌ലിം ലീഗ്, കെ.എം.സി.സി നേതാക്കൾ എന്നിവരാണ് സമരത്തിൽ സംബന്ധിച്ചത്. കർഷക സമരം നാടിന്റെ പോരാട്ടമാണെന്നും ലാത്തികൾ കൊണ്ടോ […]

India National

ഭരണം നടത്തുന്നത് നാലുപേരെ വച്ച്, പിന്‍തുടരുന്നത് ‘നാം രണ്ട്, നമുക്ക് രണ്ട്’ ആശയം

പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പേരെ വച്ചാണ് രാജ്യത്തിന്‍റെ ഭരണം നടത്തുന്നതെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന തത്വത്തിലാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗൺ, കർഷകനിയമങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ”കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു, നാം രണ്ട് നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങൾ നടക്കുന്നത്. സര്‍ക്കാര്‍ ആ മുദ്രാവാക്യത്തിന് […]

India National

‘തെരഞ്ഞെടുപ്പ് കഴിയട്ടെ, മമതയും ജയ് ശ്രീറാം വിളിച്ച് തുടങ്ങും’ അമിത് ഷാ

തെരഞ്ഞെടുപ്പ് വരാനിരിക്കേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വെല്ലുവിളി. ബംഗാളിലെ കൂച്ച് ബെഹറിൽ പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. ‘ജയ് ശ്രീറാം വിളിക്കുന്നത് എന്തുകൊണ്ടാണ് ബംഗാളിൽ കുറ്റകരമാകുന്നത്? ഇന്ത്യയിലല്ലാതെ പിന്നെ പാകിസ്ഥാനിലാണോ ജയ് ശ്രീറാം മുഴങ്ങേണ്ടത്? ജയ് ശ്രീറാം മന്ത്രം കേൾക്കുമ്പോൾ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് ദേഷ്യം വരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തട്ടെ, […]

India National

ഗംഗാസ്‌നാനം ചെയ്ത്, പോരിന് കാഹളം മുഴക്കി പ്രിയങ്ക; കരുതലോടെ യോഗി

അലഹബാദ്: മൗനി അമാവാസി ദിനത്തിൽ ഗംഗാ സ്‌നാനം ചെയ്ത്, കിസാൻ മഹാപഞ്ചായത്തിൽ കലപ്പയുമേന്തി യുപിയിൽ പ്രിയങ്കയുടെ പടപ്പുറപ്പാട്. മോദി സർക്കാറിനെതിരെ തിളയ്ക്കുന്ന കർഷക രോഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പ്രിയങ്കയുടെ വരവോടെ കോൺഗ്രസ് തുടക്കം കുറിച്ചു. സഹാറൻപൂരിലായിരുന്നു ആദ്യ കിസാൻ പഞ്ചായത്ത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കപ്പെടുന്ന പ്രതിഷേധ പരിപാടികൾക്കാണ് സഹാറൻപൂരിൽ തുടക്കമായത്. പതിനായിരങ്ങളാണ് സഹാറൻപൂരിൽ പ്രിയങ്കയെ കേൾക്കാനെത്തിയത്. ജയ് ജവാൻ ജയ് കിസാൻ ഇന്ത്യൻ ഗ്രാമങ്ങളിൽ കേട്ടുപരിചയിച്ച ഈ മുദ്രാവാക്യമാണ് കോൺഗ്രസ് പ്രചാരണത്തിനായി […]

India National Social Media

ജീവനക്കാരുടെ സുരക്ഷക്ക് പ്രാധാന്യം; കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്വിറ്റര്‍

1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ട്വിറ്റര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. കർഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരിൽ ട്വിറ്ററും കേന്ദ്രസർക്കാരുമായി ഇടഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ […]