അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടർ നിരീക്ഷണവും പൂർത്തിയാക്കിയ ശശികല രാവിലെ ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിയ്ക്കും. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നൂറ് കണക്കിന് പ്രവർത്തകരാണ് ശശികലയെ സ്വീകരിക്കാൻ ബംഗളൂരുവിൽ എത്തിയിട്ടുള്ളത്. അതിനിടെ ശശികലയും ദിനകരനും തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഡിജിപിക്ക് പരാതി നല്‍കി. ചെന്നൈ പോരൂര്‍ മുതല്‍ മറീന ബീച്ച് വരെ ശശികലയെ സ്വീകരിച്ച് റാലി നടത്താന്‍ അമ്മാ […]
National
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റ തൻബർഗും റിഹാനയും
സ്റ്റോക്ഹോം: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗും ഗായിക റിഹാനയും. സിഎൻഎന്നിന്റെ വാർത്ത പങ്കുവച്ചാണ് ഇരുവരും പിന്തുണയറിയിച്ചത്. ഇന്ത്യയിലെ കർഷക പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം അറിയിക്കുന്നു എന്ന വാക്കുകൾക്ക് ഒപ്പമാണ് തൻബർഗ് സിഎൻഎൻ വാർത്ത പങ്കുവച്ചത്. പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ സർക്കാർ നടപടിക്കെതിരെ തൻബർഗ് രംഗത്തെത്തിയത്. ഇതേ വാർത്തയാണ് റിഹാനയും പങ്കുവച്ചത്. നമ്മൾ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്ന തലവാചകത്തോടെയാണ് റിഹാന വാർത്ത ട്വീറ്റ് ചെയ്തത്. റിഹാനയ്ക്ക് മറുപടിയുമായി […]
സാമ്പത്തിക സംവരണത്തിനെതിരെ ജമാഅത്തെ ഇസ്‍ലാമി സുപ്രീം കോടതിയില്‍
സംവരണം 50 ശതമാനത്തില്‍ അധികമാകരുത് എന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും, സർക്കാർ നിയമനങ്ങളിലും പത്ത് ശതമാനം സംവരണം കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിവാദ വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കില്ല
വിവാദ പോക്സോ വിധി പുറപ്പെടുവിച്ച മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പയെ സ്ഥിരം ജഡ്ജിയാക്കില്ല. സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് തീരുമാനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പ്രതിയുടെ പാന്‍റിന്‍റെ സിപ്പ് ഊരിയ കേസ് പോക്സോ വകുപ്പിന്‍റെ പരിധിയില്‍പ്പെടുന്ന ലൈംഗികാതിക്രമമായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഉത്തരവും പുഷ്പ പുറപ്പെടുവിച്ചിരുന്നു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 50 കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഈ വിധി.
ഡല്‍ഹി സ്ഫോടനം; വിമാനത്താവളങ്ങള്‍ക്കും സർക്കാർ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ്
ഇന്ന് വൈകിട്ടാണ് ഡല്‍ഹി ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്. ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ആണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്. ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് ഡല്‍ഹി ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. എംബസിക്കു പുറത്തെ […]
‘കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുന്നു’; നിരാഹാര സമരവുമായി അണ്ണാ ഹസാരെ
അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ ഭാഗമായെങ്കിലും ഒരു കല്ല് പോലും എറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിലും അണ്ണാ ഹസാരെ ഉത്കണ്ഠ രേഖപ്പെടുത്തി. അഹിംസാ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം അടിവരയിട്ട ഹസാരെ തന്‍റെ കഴിഞ്ഞ 40 വര്‍ഷം നീണ്ട സമരങ്ങളില്‍ നിരവധി പേര്‍ […]
”ആസിഡൊഴിക്കും, ബലാത്സംഗം ചെയ്യും, കൊന്നുകളയും”നിരന്തരം ഭീഷണിയെന്ന് മാധ്യമപ്രവർത്തക നേഹ ദീക്ഷിത്
മാസങ്ങളായി തന്നെ ഒരാൾ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തക നേഹ ദീക്ഷിത്. ട്വിറ്ററിലൂടെയാണ് നേഹ ദീക്ഷിത് ഇക്കാര്യം വെളിപ്പെടുത്തിയത്. ”കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഒരാൾ എന്നെ സ്ഥിരമായി പിന്തുടരുന്നുണ്ട്. ഞാൻ എവിടെയൊക്കെ പോകുന്നു എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അയാൾ ശേഖരിക്കുന്നു. പല പ്രാവശ്യം എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. എന്നെ ബലാത്സംഗം ചെയ്യും, ആസിഡ് ഉപയോഗിച്ച് ആക്രമിക്കും, കൊല ചെയ്യും തുടങ്ങിയ രീതിയിലൊക്കെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതെന്റെ തൊഴിലുമായി ബന്ധപ്പെട്ടുള്ളതാണെന്നത് വളരെ വ്യക്തമാണ്.” നേഹ […]
‘ആരാധനാലയം തകര്‍ത്ത കുറ്റവാളികളാണ് കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്’; നടന്‍ സിദ്ധാര്‍ത്ഥ്
സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്: ‘ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരെ നമ്മള്‍ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തകാക്കുകയും ചെയ്തു. അത്തരത്തിലുള്ള ഹീനമായ അക്രമങ്ങള്‍ ചെയ്തവരാണോ ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നത്. വല്ലാത്ത മലക്കംമറച്ചില്‍ തന്നെ. അഭിപ്രായ വ്യത്യാസം തന്നെയല്ലെ ദേശസ്‌നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ. ജയ് ശ്രീ റാം’ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര നടന്‍ സണ്ണി വെയ്നും ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗും ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും രംഗത്തുവന്നിരുന്നു. കര്‍ഷകര്‍ക്കൊപ്പം എന്ന് കുറിച്ച സണ്ണി വെയ്‍ന്‍ #StandWithFarmers എന്ന […]
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദു ആരാണ് ? ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെ?
ആരാണ് ദീപ് സിദ്ദു? പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു 2015ല്‍ പുറത്തിറങ്ങിയ രാംത ജോഗി എന്ന സിനിമയിലൂടെയാണ് സിനിമാ കരിയര്‍ ആരംഭിച്ചത്. 1984ല്‍ പഞ്ചാബിലെ മുക്തസാര്‍ ജില്ലയില്‍ ജനിച്ച സിദ്ദു, കിങ് ഫിഷര്‍ മോഡല്‍ ഹണ്ടിലെ വിജയി കൂടിയാണ്. ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്‍റെ അനുയായി കൂടിയായ സിദ്ദ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ സമയത്ത് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സജീവമായി തന്നെ കൂടെയുണ്ടായിരുന്നു. ബി.ജെ.പി എം.പി സണ്ണി ഡിയോളിന്‍റെ കൂടെയും പ്രധാനമന്ത്രി […]
ബിജെപിക്കാര്‍ പണം തന്നാല്‍ വാങ്ങിച്ചോ, പക്ഷേ വോട്ട് തൃണമൂലിന് ചെയ്യണം: മമത
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കാര്‍ തന്നെ അപമാനിച്ചാല്‍ സഹിക്കും, ബംഗാളിനെ അപമാനിച്ചാല്‍ സഹിക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരണ ചടങ്ങില്‍ ജയ് ശ്രീറാം, ജയ് മോദി വിളികള്‍ മുഴങ്ങിയതിനെ വിമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീറാം മുഴങ്ങിയതോടെ പ്രസംഗിക്കാന്‍ മമത വിസമ്മതിച്ചു. കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞ മമത വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചതിങ്ങനെ- ബിജെപി നിങ്ങള്‍ക്ക് പണം […]












