India National

കേന്ദ്രത്തിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍; പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാല്‍നടയായി പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. നാളെ റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോവുകയാണ്. നിബന്ധനകളോടെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് […]

India National

കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; അഞ്ച് മരണം

കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തത്തില്‍ അഞ്ച് മരണം. മരിച്ചവര്‍ തൊഴിലാളികളെന്നാണ് സൂചന. മരണം സംഭവിച്ചെന്ന് പുനെ മേയറും ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. ടെർമിനൽ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. മൂന്ന് മണിക്കൂറെടുത്താണ് തീ അണച്ചത്. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ അറിയിച്ചിരുന്നു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഓക്സ്ഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്. […]

India National

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു

ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു. ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു. സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ […]

India National

ജീ​വ​നൊ​ടു​ക്കുന്ന കര്‍ഷകര്‍ മാനസികമായി കരുത്തില്ലാത്തവരെന്ന് കര്‍ണാടക കൃ​ഷി​മ​ന്ത്രി

മാനസികമായി കരുത്തില്ലാത്ത കര്‍ഷകരാണ് ജീ​വ​നൊ​ടു​ക്കുന്നതെന്ന് ക​ർ​ണാ​ട​ക കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ. മൈ​സൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ജീ​വ​നൊ​ടു​ക്കു​ന്ന​വ​ർ ഭീ​രു​ക്ക​ളാ​ണെന്നും അ​തി​ന് ​സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കൃ​ഷി​ക്കാ​ർ മാ​ത്ര​മ​ല്ല, വ്യ​വ​സാ​യി​ക​ളും ജീ​വ​നൊ​ടു​ക്കു​ന്നു. ഇ​ത്ത​ര​മു​ള്ള എ​ല്ലാ മ​ര​ണ​ങ്ങ​ളും ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​വി​ല്ല. ആ​ശ്രി​ത​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ ഭീ​രു​ക്ക​ളാ​ണ്. നി​ങ്ങ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ൽ പോ​യി ആ​ശ്വ​സി​പ്പി​ച്ച​തു​കൊ​ണ്ട് ഈ ​പ്ര​വ​ണ​ത നി​ല​യ്ക്കി​ല്ല. ത​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ […]

India National

അര്‍ണബിന്‍റെ ചാറ്റും രാജ്യസുരക്ഷയും: അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്

റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റില്‍ അന്വേഷണം എന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടോയോ എന്ന് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എ കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും. ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് ബലാകോട്ട് ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള […]

India National

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരം: മമത

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങൾക്ക് കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയം ദൃഢമായ ആശയമാണെന്നും, ഒരാൾ വസ്ത്രം മാറുന്നത് പോലെ അത് മാറ്റാനാകില്ലെന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ തീവ്ര ഇടത് കോട്ടയായ പുരുലിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. “ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമാണ്. ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ചേരാം. ഞങ്ങളെന്തായാളം അവരുടെ ആശയങ്ങൾക്ക് മുമ്പിൽ തല കുനിക്കില്ല. ” […]

India National

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതൽ

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 29 മുതൽ ആരംഭിക്കുമെന്ന് സ്പീക്കർ ഒ.എം ബിർല അറിയിച്ചു. രാജ്യസഭ രാവിലെ 9 മുതൽ 2 വരെയും, ലോക്സഭ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ് ചേരുക. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് എം.പിമാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം എന്ന് സ്‌പീക്കർ ഒ.എം ബിർല പറഞ്ഞു. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു ശൂന്യവേളയും ചോദ്യോത്തരവേളയും ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ക്യാന്റീനിലെ ഭക്ഷ്യ […]

India National

കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ബുക്‌ലെറ്റ്

ബി.ജെ.പി സർക്കാരിന്റെ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുക്‌ലെറ്റ് പുറത്തിറക്കി. “ഇന്ത്യൻ കാർഷിക മേഖലയുടെ ഹത്യ” എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ബുക്‌ലെറ്റിന്റെ പ്രകാശനം ഡൽഹിയിലെ കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് രാഹുൽ ഗാന്ധിയാണ് നിർവഹിച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യൻ കാർഷിക മേഖലയെ തകർക്കും എന്ന് ചടങ്ങിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്കൊപ്പം രാജ്യത്തിന്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനങ്ങൾക്ക് കൂടിയുള്ളതാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യത്ത് വലിയൊരു ദുരന്തം നടക്കുകയാണ്. […]

India National

കോവാക്സിൻ ആരൊക്കെ ഒഴിവാക്കണം ? മാർഗ്ഗരേഖയുമായി ഭാരത് ബയോടെക്

തങ്ങൾ വികസിപ്പിച്ചെടുത്ത കോവാക്സിൻ ആർക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നതിന് മാർഗ്ഗരേഖയുമായി ഭാരത് ബയോടെക്. കമ്പനി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫാക്ട് ഷീറ്റിൽ അലർജി, പനി, പോലെയുള്ള വിഷമങ്ങൾ അനുഭവിക്കുന്നവർ ഡോക്ടർമാരുടെ നിർദേശം കേട്ടതിനു ശേഷം മാത്രമേ വാക്സിൻ എടുക്കാവൂ എന്ന് കമ്പനി പറയുന്നു. പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്ന് കഴിക്കുന്നവരും വാക്സിൻ ഒഴിവാക്കണം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഈ വാക്സിൻ ഉപയോഗിക്കാൻ പാടില്ല. മറ്റൊരു കോവിഡ് വാക്സിൻ സ്വീകരിച്ചവരും കോവാക്സിൻ എടുക്കേണ്ടതില്ല. രാജ്യവാപകമായി വാക്സിൻ വിതരണം തുടങ്ങിയതിനു […]

India National

‘രാജ്യത്തിന്‍റെ തല കുനിയാന്‍ ഇടവരുത്തില്ലെന്ന് പറഞ്ഞിട്ട്’.. ചൈനീസ് ഗ്രാമം ചൂണ്ടിക്കാട്ടി രാഹുല്‍

ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിജി, 56 ഇഞ്ച് നെഞ്ചളവ് എവിടെ എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ചോദ്യം. ബിജെപി എംപി തപിര്‍ ഗാവോ ആണ് തര്‍ക്കഭൂമിയില്‍ ചൈന ഗ്രാമം സ്ഥാപിച്ചെന്ന് പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടു. […]