ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴത്തേത്. ചൊവ്വാഴ്ചയില്‍ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 87 രൂപ കടന്നു. ഡീസല്‍ വില എണ്‍പതിനോട് അടുത്തു നില്‍ക്കുന്നു. ഡല്‍ഹിയില്‍ 85ഉം ചെന്നൈയില്‍ 92 ഉം രൂപയാണ് പെട്രോളിന്. അവിടങ്ങളിലെ ഡീസല്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍ തന്നെ. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ശരാശരി അമ്പത് ഡോളറില്‍ നില്‍ക്കുന്ന വേളയിലാണ് ഇന്ത്യയില്‍ ഇന്ധന വില കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്. എന്താണിതിന് കാരണം? ഉത്തരം ലളിതമാണ്. അന്താരാഷ്ട്ര വിപണിയില്‍ […]
National
കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയില്‍; കേന്ദ്രത്തിന് അതൃപ്തി
കേരളത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയിലെന്ന് കേന്ദ്ര സർക്കാർ. അതൃപ്‍തി സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരളത്തിൽ ഇതുവരെ കുത്തിവെപ്പ് നൽകിയത് രജിസ്റ്റർ ചെയ്‍തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനത്തിന് മുകളിലാണ്. അതേസമയം വാക്‌സിന്‍റെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള ആശങ്കയാണ് വാക്സിനേഷനുള്ള തടസമെന്ന് സംസ്ഥാനം മറുപടി നൽകി. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വാക്സിനേഷന്‍ മന്ദഗതിയിലാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിന് മുകളിലെത്തി. വാക്സിനേഷന്‍ […]
ബിജെപിയെ പുല്‍കില്ല; ബംഗാള്‍ വീണ്ടും തൃണമൂലിന് ഒപ്പമെന്ന് സര്‍വേ
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. 294 അംഗ സഭയില്‍ തൃണമൂല്‍ 154 മുതല്‍ 162 വരെ സീറ്റു നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപിക്ക് 98 മുതല്‍ 106 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ്-ഇടതുമുന്നണി സഖ്യം 26 മുതല്‍ 34 വരെ സീറ്റു നേടും. മറ്റു പാര്‍ട്ടികള്‍ക്ക് സര്‍വേ പ്രവചിക്കുന്നത് രണ്ടു മുതല്‍ ആറു സീറ്റു വരെയാണ്. വരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലാണ് […]
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ പുതിയ ഗ്രാമം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
അരുണാചൽ പ്രദേശിൽ ചൈന പുതിയ ഗ്രാമം നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് നാലര കിലോമീറ്റര്‍ മാറി സുബാൻ സിരി ജില്ലയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ദേശീയമാധ്യമമായ എന്‍.ഡി.ടി.വി ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഏകദേശം നാലര കിലോമീറ്ററോളം കയറിയാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നുവെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പങ്കുവെച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 101ഓളം വീടുകള്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് […]
നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും; വമ്പന്‍ പ്രഖ്യാപനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. ‘നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്,’ നഗരത്തിലെ റാലിയില്‍ മമത വ്യക്തമാക്കി. രണ്ടാം മണ്ഡലമായി കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ നിന്ന് ജനവിധി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നന്ദിഗ്രാമിലെ സ്‌പെഷ്യല്‍ ഇകണോമിക് സോണ്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ […]
അര്‍ണബിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍
റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് കമ്പനിയായ ബാര്‍ക് സി.ഇ.ഒ പാര്‍ഥ ദാസ്ഗുപ്തയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്നും പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോയെന്നും തരൂര്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു. ശശി തരൂര്‍ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഇപ്പോള്‍ വിവാദമായിരിക്കുന്ന ചോര്‍ന്ന വാട്ട്‌സപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് […]
ട്രാക്‍ടര്‍ സമരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ദില്ലി പൊലീസിനോട് പറഞ്ഞു. എന്നാല്‍ അസാധാരണമായൊരു സാഹചര്യമാണ് ഡല്‍ഹിയിലുള്ളതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നിയമപരമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നു കാണിച്ച് കോടതി ഉത്തരവിറക്കണമെന്നും എജി ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി നിരസിച്ചു. നിങ്ങള്‍ എന്താണ് പറയുന്നത്. സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്ന് വ്യക്തമാക്കി […]
അർണബിന്റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നു കോൺഗ്രസ്
റിപ്പബ്ലിക്ക് ടിവി തലവൻ അർണബ് ഗോസ്വാമിയുടെയും മുൻ ബാർക് സി.ഇ. പാർത്തോ ദാസ്ഗുപ്തയുടെയും ചോർന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെക്കുറിച്ച രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടുവെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ രൺദീപ് സർജ്വാല എ.ഐ.സി.സി പ്രസ് കോൺഫെറെൻസിൽ പറഞ്ഞു. ചോർന്ന ചാറ്റുകൾ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചും, അധികാരത്തിലിരിക്കുന്നവരുടെ വിശുദ്ധിയെ കുറിച്ചും വ്യക്തമായ ധാരണ തരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയോടെ പുറത്തായ ചാറ്റുകൾ മുംബൈ പോലീസ് കേസിന്റെ ചാർജ് ഷീറ്റിൽ സുപ്രദാന തെളിവായി രേഖപ്പെടുത്തി. ഇതേക്കുറിച്ചു കൂടുതൽ അന്വേഷിക്കണമെന്ന […]
അയോധ്യയിൽ പള്ളി നിർമ്മാണത്തിന് റിപ്പബ്ലിക് ദിനത്തിൽ ആരംഭം
അയോധ്യയിലെ മസ്ജിദ് നിർമാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയര്ത്തലും നടക്കും. അയോധ്യയില് രാമക്ഷേത്രനിര്‍മാണം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിലാണ് അയോധ്യയിൽ തന്നെ ഒരു മസ്ജിദ് നിർമാണത്തിന് ഉത്തരവിട്ടത്. രാമക്ഷേത്രത്തിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ചേക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇൻഡോ-ഇസ്ലാമിക്-കൾച്ചറൽ ഫൌണ്ടേഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം. ട്രസ്റ്റിലെ ഒമ്പതംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. “പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷതൈകൾക്കായി […]
2024 മെയ് വരെ സമരം തുടരാന്‍ തയ്യാറെന്ന് കര്‍ഷകര്‍
പത്താം വട്ട ചര്‍ച്ച നടക്കാനിരിക്കെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി കര്‍ഷകരും കേന്ദ്ര സര്‍ക്കാരും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. അതിനായി മോദി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന 2024 മെയ് വരെ സമരം തുടരാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. കാര്‍ക്കശ്യം അവസാനിപ്പിക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞിട്ടും എന്തിനീ പിടിവാശി എന്നാണ് മന്ത്രിയുടെ ചോദ്യം. എന്നാല്‍ നിയമം റദ്ദാക്കിയില്ലെങ്കില്‍ അടുത്ത […]












