India National

സോഷ്യല്‍ മീഡിയയിലെ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ പാർലമെന്‍ററി സമിതി

ഫേസ്ബുക്ക് ട്വിറ്റർ പ്രതിനിധികളോട് പാർലമെന്‍ററി സമിതിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമായുള്ള ചർച്ച ചെയ്യാനാണ് പാർലമെന്‍ററി കമ്മിറ്റി ഫേസ്ബുക്ക്, ട്വിറ്റർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത്. ജനുവരി 2നാണ് പ്രതിനിധികളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമുകളിലെ ഉദ്യോഗസ്ഥരെ സംയുക്ത പാർലമെന്‍ററി സമിതിക്ക് മുമ്പാകെ വിളിച്ചിരുന്നു.

India National

കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം

കർണാടകത്തിൽ അമിത് ഷാക്കെതിരെ കർഷകരുടെ പ്രതിഷേധം. ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും പിന്‍വലിക്കണമെന്ന മുദ്രാവാക്യങ്ങളുമായായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത് ഷാ കര്‍ണാടകത്തില്‍ പ്രസംഗിച്ചിരുന്നു. പുതിയ കാര്‍ഷിക നിയങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം പലമടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. […]

India National

പുല്‍വാമ ഭീകരാക്രമണം അര്‍ണബിന് ‘വലിയ വിജയം’; ചാറ്റുകള്‍ പുറത്ത്

40 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി മൂന്ന് ദിവസം മുമ്പ് അറിഞ്ഞതായുള്ള തെളിവുകള്‍ പുറത്ത്. പുല്‍വാമ ആക്രമണം ആഘോഷിച്ചു കൊണ്ടുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയിലെ തീവ്രവാദ ആക്രമണം നടന്നത്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി […]

India National

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സമ്മതപത്രം നല്‍കണമെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: വാക്‌സിന്റെ കാര്യക്ഷമതയെ കുറിച്ച് ഗൗരവതരമായ ആശങ്കകളുയര്‍ത്തി ഭാരത് ബയോടെകിന്റെ സമ്മതപത്രം. തങ്ങള്‍ വികസിപ്പിച്ച കോവാക്സിന്‍ സ്വീകരിക്കുന്നവര്‍ കുത്തിവയ്പ്പ്‌ എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല എന്നാണ് ഭാരത് ബയോടെക് പറയുന്നത്. വാക്സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. ഹരിയാനയിലെ ആറ് ജില്ലകളില്‍ കോവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ […]

India National

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഒക്ടോബറിൽ ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില 5 ഡിഗ്രി സെൽഷ്യസിന് താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പൊകമഞ്ഞ് സൃഷ്ടിക്കപ്പെടാൻ കാരണമായി. കാഴ്ചപരിധി അമ്പത് മീറ്ററിലും താഴ്ന്നു. ഡൽഹി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80 വിമാനങ്ങളും, ഡൽഹിയിലേക്ക് എത്തേണ്ടിയിരുന്ന അമ്പതിലധികം വിമാനങ്ങളും വൈകി. […]

India National

വാക്സിന്‍ സുരക്ഷിതം; ദുഷ്പ്രചരണങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി

വാക്‌സിൻ സുരക്ഷിതമാണെന്നും ദുഷ്പ്രചരണങ്ങളിൽ വീഴരുതെന്നും പ്രധാനമന്ത്രി. വാക്സീൻ വിതരണം രണ്ടാം ഘട്ടത്തിൽ 30 കോടിയിൽ എത്തിക്കും. വാക്സിൻ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് വാക്സിനെത്തിയെന്ന് മോദി പറഞ്ഞു. രാജ്യത്തുള്ള എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. വാക്സിന് വേണ്ടി അശ്രാന്തരം പരിശ്രമിച്ചു. രാജ്യത്തിന്‍റെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടിയാണിത്. വലിയ ദൗത്യമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് വാക്സിൻ കുത്തിവെപ്പ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. […]

India National

സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ; ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല

കേന്ദ്രസർക്കാരുമായുള്ള ഒന്‍പതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. 17ന് കൂടുതൽ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും കർഷക സംഘടനകൾ ആവർത്തിച്ചു. റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കർഷരുടെ മറുപടി. ഭേദഗതികളിൽ ചർച്ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നിർദേശം കർഷകർ ഇന്നലെ തള്ളിയിരുന്നു. നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചർച്ചയെ നിലപാട് കർഷക സംഘനകൾ ആവർത്തിച്ചു. ഭേദഗതികളിലെ ആശങ്കകൾ ചർമ്മ ചെയ്യാമെന്നായിരുന്നു കേന്ദ്ര […]

India National

ഒട്ടകത്തിലിടിച്ച് പ്രശസ്ത ബൈക്ക് യാത്രികന്‍ റിച്ചാര്‍ഡ് ശ്രീനിവാസന്‍ മരിച്ചു

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ജില്ലയില്‍ മോട്ടോര്‍ ബൈക്ക് ഒട്ടകത്തില്‍ ഇടിച്ച് ബെംഗളൂരുവില്‍ നിന്നുള്ള പ്രശസ്ത ബൈക്ക് യാത്രികനായ റിച്ചാര്‍ഡ് ശ്രീനിവാസന്‍ മരിച്ചു. റിച്ചാര്‍ഡും സുഹൃത്തുക്കളും യാത്ര ചെയ്യുന്നതിനിടെ ജയ്‌സാല്‍മീറില്‍ വച്ചാണ് അപകടം നടന്നത്. മോട്ടോര്‍ ബൈക്ക് ഒട്ടകത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ റിച്ചാര്‍ഡ് ബുധനാഴ്ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായി രാജസ്ഥാന്‍ പോലീസ് പറഞ്ഞു.

India National

കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യയില്‍ നിന്ന് കയറ്റുമതി

കൊവിഷീല്‍ഡ് വാക്‌സിന് നേപ്പാളും അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ നേപ്പാളിലും ലഭ്യമാക്കും. കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് 20 ലക്ഷം കൊവിഡ് വാക്‌സിന്‍ നേപ്പാളിന് കൈമാറുമെന്നും വിവരം. വാക്‌സിന്‍ കൈമാറ്റം സംബന്ധിച്ച കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ഉണ്ടാകുമെന്ന് വിവരം. അതേസമയം ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ച ഡല്‍ഹിയില്‍ […]

India National

രാമക്ഷേത്ര നിര്‍മ്മാണം; ധനസമാഹരണത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സംഭാവനയോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തിന് തുടക്കമായി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണത്തിന് 5 ലക്ഷം രൂപയാണ് രാഷ്ട്രപതി സംഭാവന ചെയ്തത്. ‘അദ്ദേഹം രാജ്യത്തിന്റെ പ്രഥമ പൗരനാണ്, അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ധനസമാഹരണത്തിന് തുടക്കംകുറിച്ചു. 5,00,100 രൂപ അദ്ദേഹം സംഭാവന ചെയ്തു’ വിഎച്ച്പി നേതാവ് അലോക് കുമാര്‍ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വി.എച്ച്.പിക്ക് ഒരു ലക്ഷം രൂപ കൈമാറി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, […]