India National

കർഷകരുമായുള്ള കേന്ദ്രത്തിന്‍റെ ഒന്‍പതാംവട്ട ചർച്ചയും പരാജയം; 19ന് വീണ്ടും ചർച്ച

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഒമ്പതാം വട്ട ചർച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. നിയമം പിൻവലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. ചൊവ്വാഴ്‍ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കണമെന്ന് കർഷകരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. സമരത്തിന് ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ പിന്തുണയെന്ന […]

India National

സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ

സ്വന്തം ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ. കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്. ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചുവെന്നും എല്ലാ മാസവും നല്‍കുന്ന കൈക്കൂലിക്ക് പകരമായി കേസ് വിവരങ്ങള്‍ കൈമാറി എന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം. വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സി.ബി.ഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഡി.വൈ.എസ്.പിമാരായ ആര്‍.കെ റിഷി, ആര്‍.കെ സാങ്‌വാന്‍, സ്റ്റെനോഗ്രാഫര്‍ സമീര്‍ കുമാര്‍ […]

India National

കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ ഒമ്പതാംവട്ട ചര്‍ച്ച ഇന്ന്

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ഒൻപതാം വട്ട ചർച്ച ഇന്ന്. നിയമത്തിനെതിരായ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധവും ഇന്നാണ്. സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ്‍മാൻ പിന്മാറിയതോടെ മധ്യസ്ഥ ചർച്ചകൾ അനിശ്ചത്വത്തിലായി. ഉച്ചക്ക് 12 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച. കഴിഞ്ഞ എട്ട് തവണ ചർച്ച നടത്തിയെങ്കിലും നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ സമവായം ഉണ്ടാക്കാൻ ആയിരുന്നില്ല. ഇന്നത്തെ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി […]

India National

‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും’: രാഹുല്‍ഗാന്ധി

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തമിഴ്‌നാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ – എന്ന കുറിപ്പോടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു. കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി രാഹുല്‍ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിച്ചു. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ട് കാണാനും അദ്ദേഹം സമയം കണ്ടെത്തി. തമിഴ് ജനതയ്ക്ക് […]

India National

കോവിഡ് 19; റിപ്പബ്ലിക്ക് ദിനത്തിന് വിശിഷ്ടാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്രം

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട അതിഥികളെ വേണ്ടെന്നു വെച്ച് കേന്ദ്രം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്. “ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ നേതാക്കളെയോ, പ്രതിനിധികളെയോ വിശിഷ്ട അതിഥികളായി ഇനി ക്ഷണിക്കേണ്ടതില്ലയെന്നാണ് തീരുമാനം. ലോകം മുഴുവൻ കോവിഡ് മഹാമാരിയുമായി പൊരുതുന്ന സാഹചര്യത്തിൽ ആണ് ഇന്ത്യയുടെ തീരുമാനം.” കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോരിസ് ജോൺസണായിരുന്നു നേരത്തെ […]

India National

റിലയന്‍സിനെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി ടാറ്റ

ന്യൂഡല്‍ഹി: റിലയന്‍സിന്റെ മേധാവിത്വം അവസാനിപ്പിച്ച് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ടാറ്റ ഗ്രൂപ്പ്‌. ആറുമാസമായി റിലയന്‍സ് കൈവശം വച്ചിരുന്ന സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. കര്‍ഷക സമരത്തില്‍ കമ്പനിക്കെതിരെ രോഷം ശക്തമായതിനു പിന്നാലെയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സിന് വീണ്ടും തിരിച്ചടിയേല്‍ക്കുന്നത്. റിലയന്‍സ് ഗ്രൂപ്പില്‍ ജിയോ ആണ് കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. കോവിഡ് കാലയളവില്‍ ഫേസ്ബുക്ക്, ഗൂഗ്ള്‍ പോലുള്ള ഭീമന്‍ കമ്പനികള്‍ ജിയോയില്‍ നിക്ഷേപമിറക്കി. എന്നാല്‍ സൗദി കമ്പനിയായി ആരാംകോയുമായുണ്ടായ കരാര്‍ വിവാദങ്ങള്‍ കമ്പനിയെ ബാധിച്ചു. സെപ്തംബര്‍ മുതല്‍ 22 […]

India National

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ 7400 കോടി രൂപയ്ക്ക് വാങ്ങി; വീണ്ടും ഞെട്ടിച്ച് ബൈജൂസ്‌

ബംഗളൂരു: രാജ്യത്തെ മുന്‍നിര മത്സരപ്പരീക്ഷാ സ്ഥാപനമായ ആകാശ് എഡ്യുക്കേഷനല്‍ സര്‍വീസിനെ ഏറ്റെടുത്ത് ബൈജൂസ്. നൂറു കോടി ഡോളറിനാണ് (ഏകദേശം 7400 കോടി ഇന്ത്യന്‍ രൂപ) ഏറ്റെടുക്കലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എഡ്-ടെക്‌ മേഖലയില്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇന്ത്യയിലുടനീളം ആകാശിന് കീഴില്‍ ഇരുനൂറിലേറെ സ്ഥാപനങ്ങളാണ് ഉള്ളത്. 1988ല്‍ സ്ഥാപിതമായ സ്ഥാപനത്തിന് കീഴില്‍ രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 2019ല്‍ തങ്ങളുടെ 37.9 ശതമാനം ഓഹരികള്‍ ആകാശ് യുഎസ് നിക്ഷേപ കമ്പനിയായ ബ്ലാക്‌സ്റ്റോണിന് വിറ്റിരുന്നു. ബൈജൂസിന്റെ […]

India National

തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കൾ തമിഴ്നാട്ടിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട് സന്ദർശിച്ച് രാഹുൽ ഗാന്ധി. തമിഴ്നാട് ആവണിയാപുരം സന്ദർശിച്ച് പൊങ്കൽ ആഘോഷത്തിൽ പങ്കുകൊണ്ട അദ്ദേഹം, ശേഷം ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകനും അഭിനേതാവുമായ ഉദയനിധിക്കൊപ്പം ജെല്ലിക്കെട്ട് കാണാൻ മധുരയിലെത്തി. ”നമ്മ ഊരു പൊങ്കൽ വിഴ” എന്ന പേരിൽ തമിഴ്നാട് ബി.ജെ.പി ഘടകം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ ഭാഗമായതിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിരവധി വിമർശനങ്ങൾ നേരിടുകയുണ്ടായി. ഇതേ ദിവസമാണ് രാഹുൽ […]

India National

‘കർഷകർക്കൊപ്പം,വിട്ടുവീഴ്ച്ചക്കില്ല’, ഭൂപീന്ദർ സിങ് പിന്മാറി

നിയോഗിച്ച വിദഗ്ധ സമിതിയിൽ പ്രതിസന്ധികൾ ഉടലെടുക്കുന്നു. സമിതിയിൽ നിന്നും കാർഷിക സാമ്പത്തിക വിദഗ്ധൻ ഭൂപീന്ദർ സിങ് മാൻ പിന്മാറി. സുപ്രീം കോടതി നിയോഗിച്ച നാലംഗ സംഘത്തിലെ അംഗമായ ഭൂപീന്ദർ സിങ് ഭാരതീയ കിസാൻ യൂണിയന്റെ അധ്യകഷൻ ആണ്. കർഷകരുടെ ഒപ്പം നിൽക്കുകയാണെന്നും യാതൊരു വിധ വിട്ടുവീഴ്ചക്കും തയ്യാറാകാൻ സാധിക്കില്ല എന്നും ഭൂപീന്ദർ സിങ് പറഞ്ഞു. നേരത്തെ കേന്ദ്ര കാർഷിക മന്ത്രി അടക്കമുള്ളവരെ സമീപിച്ച് കാർഷിക നിയമങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ആളായിരുന്നു ഭൂപീന്ദർ സിങ്. തുടർന്ന് കേന്ദ്ര സർക്കാർ […]

India National

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പരസ്യ നോട്ടീസ് വേണ്ടെന്ന് അലഹബാദ് കോടതി

വിവാഹത്തിന് മുപ്പത് ദിവസം മുമ്പ് പരസ്യ നോട്ടീസ് പ്രസിദ്ധീകരിക്കുവാൻ നിർബന്ധിക്കുന്നത് ഭരണ ഘടന വിരുദ്ധമെന്ന് അലഹബാദ് ഹൈ കോടതി. ഇതര മതക്കാരനെ വിവാഹം ചെയ്യാൻ തയ്യാറായ പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതിയുടെ പുതിയ വിധി. മുപ്പത് ദിവസം മുമ്പ് നോട്ടീസ് പ്രസിദ്ധീകരിക്കാൻ നിർബന്ധിക്കുന്നത്, വ്യക്തിയുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്ന് കോടതി ആരോപിച്ചു. പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് 30 ദിവസം മുൻപ് രജിസ്റ്റർ ഓഫീസിൽ […]