പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബി.ജെ.പിക്കെതിരായുളള പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം ഇടതുമുന്നണിയും കോണ്‍ഗ്രസും അണിചേരണമെന്ന അഭ്യര്‍ത്ഥനയുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ”ഇടതുമുന്നണിയും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബി.ജെ.പി വിരുദ്ധരാണെങ്കില്‍, ബി.ജെ.പിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മമത ബാനര്‍ജിയോടൊപ്പം ചേരും.” മുതിര്‍ന്ന ടി.എം.സി എം.പി സൗഗാത റോയി പറഞ്ഞു. പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖം എന്നാണ് ടി.എം.സി മേധാവി സൗഗാത, മമത ബാനര്‍ജിയെ […]
National
ഹരിയാനയില്‍ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തില്‍ പൊട്ടിത്തെറി ?, ഉപമുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കാര്‍ഷിക നിയമങ്ങളെച്ചൊല്ലി ബി.ജെ.പി-ജെ.ജെ.പി സഖ്യത്തില്‍ വിള്ളലുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച. തന്റെ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദത്തെ ദുഷ്യന്ത് ചൗട്ടാല തള്ളിക്കളഞ്ഞു. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും ഞങ്ങള്‍ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിക്കുമെന്നും ചൗട്ടാല പ്രതികരിച്ചു. 2019 ല്‍ 40 സീറ്റുകളുള്ള ബി.ജെ.പി 10 […]
ആസാദ് ജമ്മു കശ്മീർ’ രേഖപ്പെടുത്തിയ ഭൂപടവുമായി കേന്ദ്ര സർക്കാർ വെബ്സൈറ്റ്
‘ആസാദ് ജമ്മു കശ്മീർ’ എന്ന് രേഖപ്പെടുത്തിയ ഭൂപടവുമായി കേന്ദ്ര സർക്കാർ വെബ്‌സൈറ്റ്. കേന്ദ്ര സർക്കാരിന് കീഴിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് അന്വേഷണ ബ്യൂറോ യുടെ വെബ്‌സൈറ്റിലാണ് ഭൂപടം. വിവാദമായതിനു ശേഷം ഭൂപടം സൈറ്റിൽ നിന്നും മാറ്റി. കശ്മീരിന്റെ പടിഞ്ഞാറൻ ഭാഗത്തെ ആസാദ് ജമ്മു കശ്മീർ അഥവാ സ്വതന്ത്ര ജമ്മു കശ്മീർ എന്ന അടയാളപ്പെടുത്തിയ അന്വേഷണ റിപ്പോർട്ടാണ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നത്. 2019 ജൂലൈയിൽ ഉണ്ടായ “ഗൗരവതരമായ സംഭവത്തിന്റെ “റിപ്പോർട്ടാണ് ഇത്. ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക്പറന്ന വിസ്താര വിമാനം മോശം കാലാവസ്ഥ […]
ഉത്തരവില്‍ തൃപ്തിയില്ല, സമരം ശക്തമാക്കാന്‍ കര്‍ഷകര്‍- നാളെ നിര്‍ണായക യോഗം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്യാനുള്ള സുപ്രിംകോടതി ഉത്തരവിന് പിന്നാലെ വിഷയത്തില്‍ നിര്‍ണായക യോഗം ചേരാന്‍ കര്‍ഷക സംഘടനകള്‍. നാളെ സിംഗുവിലാണ് യോഗം. സുപ്രിംകോടതി രൂപീകരിച്ച പ്രത്യേക സമിതിയോട് സഹകരിക്കണോ വേണ്ടയോ എന്നതില്‍ നാളെ തീരുമാനമുണ്ടാകും. നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണം. റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ച സമാന്തര പരേഡുമായി മുന്നോട്ടു പോകാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള […]
കാര്‍ഷിക നിയമം; നാലംഗ വിദഗ്ധ സമിതിയെ നിയമിച്ച് സുപ്രീം കോടതി
കാർഷിക പരിഷ്കരണ നിയമത്തിന് തത്കാലിക സ്റ്റേ നല്‍കിയ സുപ്രീംകോടതി പ്രശ്ന പരിഹാരത്തിനായി നാലംഗ വിദഗ്ധ സമിതിയെ നിയമിച്ചു. കാര്‍ഷിക സാമ്പത്തിക വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് കോടതി നിയമിച്ചിരിക്കുന്നത്. ഹർസിമിറത്ത് മാൻ, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധനവത് എന്നിവരാണ് സമിതി അംഗങ്ങള്‍. സുപ്രീം കോടതിയുടെ വിദഗ്ധ സമിതിയെ അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകന്‍ വഴി കര്‍ഷകര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ നിയമം സ്റ്റേ ചെയ്യുകയും വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ യോഗം ചേരും. നാളെ […]
കേന്ദ്രത്തിന് തിരിച്ചടി; കര്‍ഷക നിയമം നടപ്പാക്കരുതെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു. ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും […]
സുപ്രീം കോടതി പാനലിനു മുൻപാകെ കർഷകർ ഹാജരാകില്ല
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനു സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മണിക്കൂറുകൾ ശേഷം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഹാജരാകിലെന്നു സമരം ചെയ്യുന്ന കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കണമമെന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു. ” കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യണമെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദേശങ്ങളെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം സുപ്രീം കോടതി നിയമിക്കുന്ന പാനലിനു മുൻപാകെ ഒറ്റക്കോ കൂട്ടായോ പങ്കെടുക്കാൻ താല്പര്യമില്ല […]
രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി; ആദ്യ ലോഡ് പുനെയില്‍ നിന്ന് പുറപ്പെട്ടു
രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി.ആദ്യ ലോഡ് പൂനെയില്‍ നിന്നും പുറപ്പെട്ടു. ഇന്നലെ സർക്കാർ കോവിഷീല്‍ഡിനായി പർച്ചേസ് ഓർഡർ നല്‍കിയിരുന്നു. വാക്സിന്‍ കുത്തിവെപ്പ് ശനിയാഴ്ച ആരംഭിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീല്‍ഡ് വാക്സിനാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. 11 മില്യണ്‍ വാക്സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സർക്കാരിന് നല്‍കുക. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഉടന്‍ വ്യോമമാർഗം ഡൽഹി, കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ ഹബുകളിലേക്ക് വാക്സിന്‍ എത്തിക്കും. അവിടെ നിന്ന് ഓരോ സംസ്ഥാനങ്ങളിലേക്കും. […]
കേന്ദ്രമന്ത്രി ശ്രീപദ് നായികിന് വാഹനാപകടത്തില്‍ പരിക്ക്; ഭാര്യയും സഹായിയും മരിച്ചു
കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഉത്തര കര്‍ണാടക ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മന്ത്രി ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഭാര്യ വിജയയും സഹായിയും മരിച്ചു. മന്ത്രിയെയും കൂടെയുണ്ടായിരുന്നവരെയും ഗോവയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രിയുടെ കൂടെ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കര്‍ണാടകയിലെ അങ്കോള സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വാഹനം കീഴ്മേല്‍ മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് […]
കാർഷിക നിയമം: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
കാർഷിക പരിഷ്കരണ നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ജനുവരി 26ന് ട്രാക്ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ പുതിയ ഹർജിയും കോടതിയുടെ പരിഗണനക്ക് വരും. ഡൽഹി അതിർത്തികളിലെ കർഷക സമരം 48ആം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് തുടരുന്ന സമരം പിൻവലിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കോടതി ഇന്നലെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് […]












