India National

ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിൽ അക്രമം

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പങ്കെടുക്കേണ്ട പരിപാടിയിൽ നടന്ന അക്രമത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുനാം ഉൾപ്പെടെ എണ്ണൂറോളം കർഷക നേതാക്കൾക്കെതിരെ കേസ്. കലാപ ശ്രമം, പൊതു സമ്പത്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കർണലിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിലെ അതിക്രമവുമായി ബന്ധപ്പെട്ട പേരറിയുന്ന 71 പേർക്കും പേരറിയാത്ത 800 – 900 പേർക്കെതിരെയുമാണ് കേസ് ചുമത്തിയതെന്നു പോലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അക്രമികൾക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും പോലീസ് […]

India National

തെരഞ്ഞെടുപ്പ് തോറ്റാൽ ബി.ജെ.പി പ്രവർത്തകർ ട്രംപ് അനുകൂലികളെ പോലെ പെരുമാറും : മമത

ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാൽ പ്രവർത്തകർ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. “തെരഞ്ഞെടുപ്പ് തോൽക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും പ്രവർത്തകരും ട്രംപ് അനുകൂലികളെ പോലെ പെരുമാറും “- നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. തന്റെ പാർട്ടിയിൽ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാർട്ടിയായി മാറിയെന്നു അവർ പറഞ്ഞു. മറ്റുള്ള പാർട്ടിയിൽ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത പറഞ്ഞു. […]

India National

ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണം : ചെലവ് കേന്ദ്രം വഹിക്കും

അടുത്ത ശനിയാഴ്ച രാജ്യത്തു ആരംഭിക്കുന്ന കോവിഡ് 19 വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിന്റെ ചെലവ് കേന്ദ്ര സർക്കാരും വഹിക്കും. വാക്സിൻ വിതരണത്തിന്റെ ക്രമീകരണം സംബന്ധിച്ച് പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെ നേരിടുന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ഏകോപനം ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രഗ് കൺട്രോൾ ജനറൽ വാക്സിൻ വിതരണത്തിന് അനുമതി നൽകിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് […]

India National

കർഷക നിയമം സ്റ്റേ ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി; എതിർത്ത് കേന്ദ്രം

കാർഷിക നിയമം സ്റ്റേ ചെയ്യുമെന്ന് വാക്കാൽ സൂചന നൽകി സുപ്രീം കോടതി. കർഷക സമരം കൈകാര്യം ചെയ്‍ത കേന്ദ്രസർക്കാർ നടപടികൾ നിരാശപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. നിയമം വിശദമായി പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിക്കുന്നത് വരെ നിയമം സ്റ്റേ ചെയ്യുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയോട് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ […]

India National

പ്രമാദമായ ദയാഹരജികൾ പ്രണബ് മുഖർജി തള്ളിയതെന്ത്കൊണ്ട്?

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബ് മുതൽ യാക്കൂബ് മേമൻ വരെയുള്ളവരുടെ ദയാഹരജികൾ തള്ളിയതിനെ കാരണം വ്യക്തമാക്കി മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ പുസ്തകം. ഈയിടെ പുറത്തിറങ്ങിയ ‘ദി പ്രസിഡൻഷ്യൽ ഇയേഴ്സ്: 2012 – 2017 ” എന്ന പുസ്തകത്തിൻറെ അവസാന വാല്യത്തിലാണ് വിവരങ്ങളുള്ളത്. “ഇത്ര ചെറുപ്രായമുള്ള ഒരു പയ്യൻ എങ്ങനെ ഇത്രയും ഭീകരമായ ഒരു കൃത്യം ചെയ്തുവെന്നത് എനിക്ക് അത്ഭുതമായിരുന്നു. പിടിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കുമെന്ന് അവനു ഉറപ്പായിരുന്നു.” – മുംബൈ ഭീകരാക്രമണ കേസിലെ പ്രതി […]

India National

രാജ്യത്ത് നാല് വാക്സിന് കൂടി ഉടൻ അനുമതി നൽകും : പ്രധാനമന്ത്രി

രാജ്യത്ത് നാല് വാക്സിന് കൂടി ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനുകൾ തെരഞ്ഞെടുത്തത് നടപടിക്രമം പാലിച്ചായിരുക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്സിനുകൾക്ക് ശാസ്ത്രീയാനുമതി ലഭിച്ചു. ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഷീൽഡ് വാക്സിനായി കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും ഒരേ മനസ്സോടെ നീങ്ങണമെന്ന് യോഗത്തിൽ ആഭ്യന്തരമന്ത്രി പറഞ്ഞു. വാക്സിൻ 200 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് സെറം ഇന്സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. […]

India National

ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത് 20 ലക്ഷം രൂപയ്ക്ക്; ഞെട്ടിക്കുന്ന ക്രൂരത

ശ്രീനഗര്‍: ഷോപ്പിയാനില്‍ മൂന്നു കശ്മീരി യുവാക്കളെ സൈനിക ക്യാപ്റ്റന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത് 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കാന്‍ വേണ്ടിയെന്ന്‌ കുറ്റപത്രം. 62 രാഷ്ട്രീയ റൈഫിള്‍സ് ക്യാപ്‌റ്റന്‍ ഭൂപേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ ജൂലൈ 18നായിരുന്നു വ്യാജ ഏറ്റുമുട്ടല്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് കുറ്റപത്രത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റജൗരി സ്വദേശികളായ ഇംതിയാസ് അഹ്‌മദ് (20) , അബ്‌റാര്‍ അഹ്‌മദ് (25), മുഹമ്മദ് അബ്‌റാര്‍ (16) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ്, തദ്ദേശവാസികളായ താബിഷ് നസീര്‍, […]

India National

കാര്‍ഷിക നിയമം ഉണ്ടാക്കിയത് കൂടിയാലോചന ഇല്ലാതെയെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

കര്‍ഷക സമരം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കാര്‍ഷിക നിയമം പഠിക്കാന്‍ വിദഗ്ത സമിതിയെ രൂപീകരിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമം സ്റ്റേ ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു. കൂടിയാലോചനകള്‍ നടത്താതെ നിയമമുണ്ടാക്കിയതാണ് സമരത്തിന് കരമായതെന്നും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിനിടയിലായിരുന്നു കോടതിയുടെ […]

India National

പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. രാജ്യം ഏറെ കാത്തിരുന്ന വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് മുന്നോടിയായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെയും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു. അതിന്റെ അവസാന ഘട്ടമെന്നോണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. യോഗത്തില്‍ പ്രധാനമന്ത്രി […]

India National

ഫട്നാവിസിന്‍റെയും രാജ് താക്കറെയുടെയും സുരക്ഷ വെട്ടിക്കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; ‘കുടിപ്പക’യെന്ന് ബിജെപി

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ‍്‌നാവിസ് ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാര്‍. ഉത്തർപ്രദേശ് മുൻ ഗവർണർ റാം നായിക്, എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ എന്നിവരും ഈ പട്ടികയില്‍പ്പെടുന്നു. ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്‍റെ സുരക്ഷ പിന്‍വലിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്. പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ വെട്ടിക്കുറച്ചത് ‘ശിവസേന സര്‍ക്കാരിന്‍റെ കുടിപ്പക’ എന്നാണ് ബിജെപി പ്രതികരിച്ചത്. നടപടി തികച്ചും നിർഭാഗ്യകരമാണെന്നും സംസ്ഥാന സർക്കാരിന്‍റെ പ്രതികാര നടപടിയാണിതെന്നും പാർട്ടി വക്താവ് കേശവ് […]