രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് […]
National
രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് ഉപയോഗിച്ച് ലോകത്തെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാര്‍- മോദി
രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിന് ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ഒന്നല്ല, രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണ്. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ […]
‘അമേരിക്കയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ കര്‍ഷകരെ കുറിച്ചും ആശങ്കപ്പെടൂ’; വിജേന്ദര്‍ സിംഗ്
അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ കൊടുംതണുപ്പില്‍ ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെക്കുറിച്ചോര്‍ത്തും ആശങ്കപ്പെടണമെന്ന് ബോക്‌സര്‍ വിജേന്ദര്‍ സിംഗ്. ‘ആളുകള്‍ക്ക് അമേരിക്കയെ കുറിച്ച് ആശങ്കയുണ്ട്. അവിടെ എന്താണ് അവിടെ സംഭവിക്കുന്നതോര്‍ത്ത്. നമ്മുടെ കര്‍ഷകര്‍ കൊടും തണുപ്പില്‍ തെരുവുകളിലാണ്. അവരെക്കുറിച്ചും ആശങ്കപ്പെടൂ’; വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ അനുയായികള്‍ യു.എസ് പാര്‍ലമെന്‍റ് ആക്രമിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെയാണ് ബോക്സര്‍ വിജേന്ദര്‍ സിംഗ് വിമര്‍ശനം ഉന്നയിച്ചത്. ‘വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. […]
കർഷക സമരത്തിൽ സജീവമാകാൻ കോൺഗ്രസ്; സോണിയ ഇന്ന് മുതിർന്ന നേതാക്കളെ കാണും
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണും. കർഷക സമരത്തിൽ കൂടുതൽ സജീവമായി പാർട്ടി ഇടപെടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞതിനെ തുടർന്നാണ് പാർട്ടി സജീവമായി സമരത്തിൽ ഇടപെടാൻ തീരുമാനിച്ചത്. പാർട്ടി ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമായും അവർ വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തും. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ദൽഹിയിലെ അതിർത്തികളിൽ ആയിരക്കണക്കിനു കർഷകർ നടത്തന്ന സമരത്തില് ഇടപെടാനുള്ള […]
പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു
പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 1995ല്‍ സോളങ്കി ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.
വാക്സിന്‍ വിതരണത്തിനായി യാത്രാ വിമാനങ്ങള്‍:പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും
വാക്സിന് വിതരണത്തിന് മുമ്പായി സംസ്ഥാനങ്ങളിലെ സാഹചര്യവും നിർദേശങ്ങളും വിലയിരുത്തി കേന്ദ്ര സർക്കാർ. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്താനിരിക്കുന്ന ചർച്ചക്ക് മുമ്പായി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്സിന്‍ വിതരണത്തിനായി യാത്രാ വിമാനങ്ങളെ സജ്ജമാക്കാന്‍ സമയം എടുക്കുന്നതായാണ് റിപ്പോർട്ടുകള്‍. രാജ്യത്തെ 736 ജില്ല കേന്ദ്രങ്ങളില്‍ നടന്ന കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയകരമാണെന്നാണ് സർക്കാർ വിലയിരുത്തല്‍. അതിനാല്‍ ഉടന്‍ തന്നെ വാക്സിന് വിതരണം ആരംഭിക്കും. പൂനെ സെന്‍ട്രല്‍ ഹബില്‍ നിന്നും വ്യോമമാർഗമാണ് രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്ക് […]
എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം
എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം. കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. കാല്‍മുട്ടിന്റെ ആഴത്തിലുള്ള മഞ്ഞ് കടന്നാണ് സൈന്യം ഗര്‍ഭിണിയെ കശ്മീരിലെ ആശുപത്രിയിലെത്തിച്ചത്. ഈ ആഴ്ചയില്‍ കനത്ത മഞ്ഞുവീഴ്ചയാണ് കശമീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കരല്‍പുരയിലെ ഇന്ത്യന്‍ ആര്‍മിയുടെ ബേസില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് മന്‍സൂര്‍ അഹമ്മദിന്റെ സന്ദേശം എത്തുന്നത്. ഭാര്യക്ക് പ്രസവവേദനയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിക്കണം എന്നുമായിരുന്നു സന്ദേശം. മണിക്കൂറുകളോളം കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല […]
മൂക്കിലൊഴിക്കാവുന്ന വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ഭാരത് ബയോടെക്
മൂക്കിലൊഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഡഗ്രസ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ ഉന്നതാധികാര സമിതി പരിശോധിക്കും. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസണുമായി ചേർന്നാണ് നേസൽ വാക്‌സിൻ ഭാരത് ബയോടെക് വികസിപ്പിക്കുന്നത്. രണ്ടു ഡോസ് കുത്തിവയ്പ്പിന് പകരം ഒരു ഡോസ് വാക്‌സിനാണ് ലക്ഷ്യമിടുന്നത്. കുത്തിവയ്ക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാണിതെന്നാണ് അവകാശവാദം,18 വയസിനും 65നും ഇടയിലുള്ള 45ഓളം പേരിലായിരിക്കും ക്ലിനിക്കൽ പരീക്ഷണം. ഭുവനേശ്വർ, […]
കര്‍ഷക സമരം തബ്‌ലീഗ് സമ്മേളനത്തിന്റെ പകര്‍പ്പ് ആകരുത്; സുപ്രിംകോടതി
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു നിരീക്ഷണം. എന്താണ് സംഭവിക്കുന്നത് എന്ന് പറയണം എന്നാണ് ബഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടത്. കോവിഡ് 19 മഹാമാരിക്കിടെ കഴിഞ്ഞ വര്‍ഷം നടന്ന നിസാമുദ്ദീന്‍ മര്‍കസ് സമ്മേളനത്തില്‍ നിന്ന് സര്‍ക്കാര്‍ എന്താണ് പഠിച്ചത്? സമാന സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. മുന്‍കരുതല്‍ സ്വീകരിച്ചില്ല എങ്കില്‍ സമരം കോവിഡ് വ്യാപനത്തിന് കാരണമാകും […]
കർഷകരുമായി ഇന്ന് എട്ടാംവട്ട ചർച്ച; നിയമം പിൻവലിക്കണമെന്നാവര്‍ത്തിച്ച് കര്‍ഷകര്‍
കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം ഘട്ട ചർച്ച ഇന്ന് നടക്കും. മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യത്തിൽ ആദ്യം ചർച്ച വേണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമം നടപ്പിലാക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പുതിയ ഫോർമുല കേന്ദ്ര സർക്കാർ ഇന്ന് മുന്നോട്ട് വെക്കും. ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകരുടെ സമരം 44 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച. മൂന്ന് കാർഷിക പരിഷ്ക്കരണ നിയമങ്ങളും പിൻവലിക്കുന്ന കാര്യം ചർച്ചയുടെ ആദ്യ അജണ്ടയാക്കണമെന്ന് […]












