India National

രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട വാക്സിൻ ഡ്രൈ റൺ

രാജ്യത്തെ ഇന്ന് രണ്ടാം ഘട്ട വാക്‌സിൻ ഡ്രൈ റൺ. 736 ജില്ലാ കേന്ദ്രങ്ങളിലാണ് ഇന്ന് കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുക. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള വാക്‌സിൻ വിതരണം സുഗമമാക്കുന്നതിന് പൂനെയാണ് സെൻട്രൽ ഹബായി തെരഞ്ഞെടുത്തിട്ടുള്ളത്. പൂനെയിൽ നിന്നും യാത്രാ വിമാനങ്ങളിലാണ് രാജ്യത്തെ 41കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നത്. 72 മണിക്കൂറിനകം ഭൂരിഭാഗം കേന്ദ്രങ്ങളിലേക്കും വാക്‌സിൻ എത്തുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്റെ കണക്ക് കൂട്ടൽ. ഉത്തരേന്ത്യയിൽ ഡൽഹിയിലും കർണാലിലും കിഴക്ക് കൊൽക്കത്തയിലും ഗുവാഹത്തിയിലും, ദക്ഷിണേന്ത്യയിൽ ചൈന്നൈയിലും ഹൈദരബാദിലും മിനി ഹബുകൾ സജ്ജമാക്കിയിട്ടുണ്ട്. […]

India National

കോളര്‍ ട്യൂണില്‍ കോവിഡ് ബാധിച്ച ബച്ചന്‍ വേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

കോവിഡ് ബോധവത്കരണ പ്രീ കോളര്‍ ട്യൂണ്‍ ഔഡിയോയില്‍ നിന്ന് കോവിഡ് ബാധിച്ച നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രധിരോധ മാര്‍ഗങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണ് പ്രീ കോളര്‍ ട്യൂണ്‍. എന്നാല്‍ അതില്‍ ശബ്ദം നല്‍കിയ അമിതാഭ് ബച്ചന് കോവിഡില്‍ നിന്ന് സ്വയം രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ ഇത്തരം ബോധവത്കരണത്തിനായി സൗജന്യ സേവനത്തിന് തയ്യാറാണ്. […]

India National

രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം

കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം ‘സാമ്‌ന’. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകുന്നത്‌ ശുഭസൂചകമാണെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ സാമ്നയിലെ മുഖപ്രസംഗം പറഞ്ഞു. “ഡൽഹിയിലെ ഭരണകർത്താക്കൾ രാഹുൽ ഗാന്ധിയെ ഭയക്കുന്നു. അത് കൊണ്ടാണ് അവർ ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്നത് “- മുഖപ്രസംഗം പറയുന്നു. “ഒരാൾ മാത്രം തനിക്കെതിരെ നിന്നാലും ഏകാധിപതി ഭയക്കും. ആ ഒറ്റപ്പെട്ട പോരാളി സത്യസന്ധനായാൽ ആ ഭയം നൂറിരട്ടിയാകും.ഇത് പോലെയാണ് ഡൽഹിയിലെ ഭരണകർത്താക്കളുടെ രാഹുൽ ഗാന്ധി ഭയം. […]

India National

വിദേശ അതിഥിയില്ലാതെ റിപ്പബ്ലിക്ക് ദിന പരേഡ് ; 55 വർഷത്തിലാദ്യം

അമ്പത്തഞ്ചു വർഷത്തിലാദ്യമായി ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡിൽ വിദേശ അതിഥിയുണ്ടാവില്ല. വിദേശകാര്യ മന്ത്രാലയത്തിലെ ശ്രോതസ്സുകളെ ഉദ്ധരിച്ചു ഇന്ത്യൻ എക്സ്പ്രസ്സ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിയില്ലെന്നറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തെക്കുറിച്ചു ആലോചിക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവും രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനവും മൂലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം ഒഴിവാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ വിദേശ അതിഥിയെ […]

India National

ഒടുവില്‍ കാർഷിക നിയമത്തിൽ വിട്ടുവീഴ്ച്ചക്കൊരുങ്ങി കേന്ദ്രം

കാർഷിക നിയമത്തിൽ വിട്ടു വീഴ്ച്ചക്കൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം നടപ്പിലാക്കണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന നിർദേശം കർഷകരുമായുള്ള നാളത്തെ ചർച്ചയിൽ മുന്നോട്ടുവെക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ആഴ്ച്ചകളായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തികൊണ്ടിരിക്കുകയാണ് കര്‍ഷകര്‍. ഇപ്പോള്‍ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് […]

India National

വാഷിങ്ടൺ ആക്രമണം: ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് മോദി

ബുധനാഴ്ച വാഷിങ്ടണിലെ ക്യാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. “വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല, ചിട്ടയോടും സമാധാനപരമായും അധികാര കൈമാറ്റം നടത്തണം” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമാവുകയായിരുന്നു. ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതുവരെ നാല് മരണമാണ് സംഭവത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ […]

India National

ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി

കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ ഇന്ന് കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. നാളെയാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച. കാർഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിർത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടർ റാലി. തിക്രി, ഗാസിപൂർ സിംഗു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുക. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ […]

India National

രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച വാക്സിൻ ഡ്രൈ റൺ

രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച കോവിഡ് വാക്സിൻ ഡ്രൈ റൺ. രണ്ടാം ഘട്ട ഡ്രൈ റൺ ആണ് മറ്റന്നാൾ നടത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നാളെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് അറിയിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകിയതോടെ വളരെ തിടുക്കത്തിലുള്ള നടപടികളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഏതാനും ജില്ലകളിൽ ഡ്രൈ റൺ കേന്ദ്രം നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ്, രണ്ടാം […]

India National

സ്ത്രീയുടെ വീട്ടു ജോലിക്ക് പുരുഷന്റെ ഓഫീസ് ജോലിയുടെ മൂല്യമുണ്ട്: സുപ്രിംകോടതി

ന്യൂഡല്‍ഹി: വീട്ടില്‍ സ്ത്രീ ചെയ്യുന്ന ജോലിക്ക് പുരുഷന്‍ ഓഫീസില്‍ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് സുപ്രിംകോടതി. 2014ല്‍ ഡല്‍ഹിയില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ നിരീക്ഷണങ്ങള്‍. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. 2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് രാജ്യത്ത് വീട്ടുജോലി ചെയ്യുന്നതെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു […]

India National

റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്നു ശശി തരൂർ

റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയിലേക്കുള്ള സന്ദർശനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റദ്ദാക്കിയതിനു പിറകെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂർ. “കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോൺസന്റെ ഇന്ത്യൻ സന്ദർശനം റദ്ദാക്കുകയും നിലവിൽ റിപ്പബ്ലിക്ക് ദിനത്തിൽ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ നമ്മൾക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങൾ തന്നെ ഒഴിവാക്കിക്കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും ” – ശശി തരൂർ എഴുതി.