പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 10 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് ഷെയര്‍ കുറഞ്ഞ് കനത്ത തിരിച്ചടി ഏറ്റുവാങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും. 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന ബിജെപി. ഈ വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യം തന്നെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാകാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. സ്വാതന്ത്ര്യാനന്തരം അടിയന്തരാവസ്ഥ വരെ കോണ്‍ഗ്രസിനായിരുന്നു ബംഗാളില്‍ മേല്‍ക്കൈ. 1977ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 34 വര്‍ഷം ബംഗാള്‍ ഭരിച്ചു. […]
National
വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് കമല്‍ ഹാസന്‍; കയ്യടിച്ച് ശശി തരൂര്‍, വിലയിടരുതെന്ന് കങ്കണ
തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും എതിര്‍ത്ത് നടി കങ്കണ റണാവത്തും. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്നാണ് കങ്കണയുടെ പ്രതികരണം. വീട്ടമ്മമാരുടെ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതിനാലാണ് കമലിന്‍റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതെന്നാണ് ശശി തരൂരിന്‍റെ മറുപടി. ‘സ്നേഹം കൊണ്ടുള്ള ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള അവകാശത്തിന് വിലയിടരുത്. എല്ലാം വെറും കച്ചവടമായി കാണരുത്. പൂര്‍ണമായി […]
റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിന് ശക്തിപകരാന്‍ സ്ത്രീകളും
ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാനിരിക്കുന്ന ട്രാക്ടര്‍ പരേഡില്‍ ഹരിയാനയില്‍ നിന്നുള്ള സ്ത്രീകളെയും കൂടുതലായി പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനായി സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തുകഴിഞ്ഞു. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ ധാരാളം സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. ട്രാക്ടര്‍ പരേഡിലടക്കം സ്ത്രീകളെ പങ്കെടുപ്പിച്ച് ചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ് […]
വൈകാതെ തന്നെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായേക്കും; റിപ്പോര്‍ട്ടുകള്‍
രാഹുല്‍ ഗാന്ധി വൈകാതെ തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഒരു വര്‍ക്കിങ് കമ്മിറ്റി യോഗം ഉടനെത്തന്നെ വിളിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം രാഹുൽ ഗാന്ധി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ദേശീയ പ്രസിഡന്‍റാകുമെന്ന് ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) മേധാവി അനിൽ ചൗധരിയും പറയുന്നു. ഒരു ദേശീയ […]
കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍
രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളുണ്ടാകും. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുമ്പോട്ടുപോകാം; കേന്ദ്രസര്‍ക്കാറിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് സുപ്രിംകോടതി അനുമതി
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റര്‍ പുനര്‍നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് സുപ്രിംകോടതി അനുമതി. പദ്ധതി നിയമപരമാണെന്ന് ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എഎം ഖാന്‍വല്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള കെട്ടിടങ്ങള്‍ പദ്ധതിക്കു കീഴില്‍ പുനര്‍നിര്‍മിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ തറക്കല്ലിടല്‍ കര്‍മവും കഴിഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് എത്തിയതോടെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. നിര്‍മാണത്തിന് ഹെറിറ്റേജ് സംരക്ഷണ സമിതിയുടെ അനുമതി ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. […]
റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍
കേന്ദ്രസർക്കാരുമായുള്ള ഏഴാവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. നാളെ മുതൽ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര സർക്കാരുമായുള്ള അടുത്ത ചർച്ച വെള്ളിയാഴ്‍ച നടക്കും. മൂന്ന് കാർഷിക പരിഷകരണ നിയമനങ്ങളും പിൻവലിക്കുന്ന കാര്യം ആദ്യം ചർച്ച ചെയ്യണമെന്ന് നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് ചർച്ച വഴി മുട്ടിയത്. മിനിമം താങ്ങു വില നിയമം കൊണ്ട് ഉറപ്പാക്കുന്ന വിഷയം ചർച്ച ചെയ്യാനായിരുന്നു സർക്കാർ നീക്കം. രാജ്യവ്യാപകമായി കർഷകർക്ക് […]
കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഏഴാംവട്ട ചർച്ചയും പരാജയം
കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സമരത്തിനിടയിൽ മരണപ്പെട്ട കർഷകർക്ക് വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ചർച്ച തുടങ്ങിയത്. കർഷക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല […]
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ
പട്‌ന: കോവിഡ് വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മയാണ് ഈയാവശ്യവുമായി രംഗത്തെത്തിയത്. പൊതുജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി യുഎസിലും റഷ്യയിലും അതതു രാഷ്ട്രത്തലവന്മാര്‍ വാക്‌സിന്‍ സ്വീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ”പുതുവര്‍ഷത്തില്‍ രണ്ടു വാക്‌സിനുകള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകളുണ്ട്. റഷ്യന്‍, യുഎസ് രാഷ്ട്രനേതാക്കള്‍ ആദ്യ ഡോസുകള്‍ സ്വീകരിച്ച് […]
സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം; ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജിയോ
ചണ്ഡീഗഡ്: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ജിയോ ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചു. കര്‍ഷക പ്രതിഷേധത്തില്‍ റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലുള്ള 1,600 ല്‍ അധികം ടെലികോം ടവറുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അക്രമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കുകയും രണ്ട് സംസ്ഥാനങ്ങളിലും ആശയവിനിമയ സംവിധാനത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് കമ്പനി […]












