കൊവിഡ് കാലത്ത് ഇന്ത്യയില്‍ ബദല്‍ മാര്‍ഗത്തിലൂടെ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. റോക്കറ്റ് ചാറ്റ് മെസഞ്ചര്‍, ഡിസ്‌കോര്‍ഡ് ഗെയിമിംഗ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയാണ് ഐ.എസ്.ഐ.എസ്. റിക്രൂട്ട്‌മെന്റ് നടത്തിയത്. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഐ.എസ്.ഐ.എസിന്റെ ഇതിനായുള്ള ശ്രമങ്ങള്‍ വെളിവാക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് ബ്യൂറോയ്ക്കും റോയ്ക്കും ലഭിച്ചു. ഇന്ത്യയില്‍ ഐ.എസ്.ഐ.എസ്. മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് നടത്തിയ […]
National
കോവിഡ് വാക്‌സിനില്‍ തീവെട്ടിക്കൊള്ള; 200 രൂപയുടെ വാക്‌സിന്‍ വില്‍ക്കുന്നത് ആയിരം രൂപയ്ക്ക്
ന്യൂഡല്‍ഹി: കോവിഡിനെതിരെ വികസിപ്പിച്ച ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി-ആസ്ട്രസെനക്ക് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് കൂടിയ വിലയ്ക്ക്. സ്വകാര്യ ലാബുകള്‍ക്ക് കൈമാറുന്ന വാക്‌സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൂടുതല്‍ തുകയീടാക്കുക. വിദേശത്തു നിന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യാ ഗവണ്‍മെന്റിന് വില്‍ക്കുന്നത് 200 രൂപയ്ക്കാണ്. യൂറോപ്യന്‍ യൂണിയനില്‍ ഇതേ വാക്‌സിന്‍ വാങ്ങാനുള്ള ചെലവ് 1.78 യൂറോയാണ്; ഏകദേശം 160 ഇന്ത്യന്‍ രൂപ. ഇതാണ് സ്വകാര്യ വിപണിയില്‍ ആയിരം രൂപയ്ക്ക് (13.68 ഡോളര്‍) വില്‍ക്കുന്നത്. കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിനുകളില്‍ ഏറ്റവും ചെലവു […]
അനധികൃത സ്വത്ത് സമ്പാദനം; റോബര്‍ട്ട് വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി
ഡല്‍ഹി: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തി. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ ആദായ നികുതി വകുപ്പിന്റെ ഐ.ടി സംഘം വദ്രയുടെ വസതിയിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് റിപ്പോര്‍ട്ട് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് റോബര്‍ട്ട് വദ്ര. ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസാണ് ഇതില്‍ പ്രധാനം. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിരന്തരം […]
കൃഷിഭൂമി വാങ്ങിയിട്ടില്ല, കോര്‍പറേറ്റ് ഫാമിങ്ങിനുമില്ല; സമരത്തില്‍ മുട്ടിടിച്ച് റിലയന്‍സ്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും വിറച്ച് റിലയന്‍സ്. പ്രതിഷേധത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കോര്‍പറേറ്റ് ഫാമിങ്ങിലേക്ക് കടക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും കമ്പനി വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലാണ് റിലയന്‍സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘കോര്‍പറേറ്റ് ഫാമിങ്ങ്, കോണ്‍ട്രാക്ട് ഫാമിങ്ങ് എന്നിവയുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല. കോണ്‍ട്രാക് ഫാമിങ്ങിലേക്കോ കോര്‍പറേറ്റ് ഫാമിങ്ങിലേക്കോ പ്രവേശിക്കാന്‍ ഒരു പദ്ധതിയുമില്ല’- എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ത്താകുറിപ്പ്. ഒരു കൃഷി ഭൂമിയും വാങ്ങിയിട്ടില്ല. മിനിമം താങ്ങുവിലയ്ക്കാണ് വിതരണക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത്. […]
അതിശൈത്യവും മഴയും: പ്രതികൂല കാലാവസ്ഥയിലും സമരവീര്യം ചോരാതെ കര്‍ഷകര്‍
കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നാളെ ഏഴാം ഘട്ട ചർച്ച നടത്തും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ കർഷകർ ചർച്ചയിൽ ആവർത്തിക്കും. അതി ശൈത്യത്തിനൊപ്പമെത്തിയ മഴയെയും അവഗണിച്ചാണ് കർഷകർ സമരം തുടരുന്നത്. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം 39ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാളെ നടക്കുന്ന നിർണായക ചർച്ചയിലും തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് കർഷകരുടെ തീരുമാനം. ജനുവരി […]
ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി
വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി പുറത്തിറക്കി. 504 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാർട്ടി ഉയർന്നുവരുമെന്നും ആം ആദ്മി പാർട്ടി വക്താവ് അതിഷി എം.എല്‍.എ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം […]
കര്‍ഷക സമരം 40ാം ദിവസത്തില്‍; നിര്‍ണായക ചര്‍ച്ച ഇന്ന്
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കർഷക സംഘടനകളുമായുള്ള സർക്കാരിന്റെ ഏഴാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചർച്ചയിൽ 40 കർഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ചാകണം ചർച്ചയെന്നും പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി. അതിശൈത്യത്തിനും മഴക്കുമിടെയാണ് കർഷക സമരം 40ആം ദിവസത്തിലെത്തിയത്. ഡിസംബർ 31ന് നടത്തിയ ചർച്ചയിൽ വൈദ്യുതി ഭേദഗതി ബിൽ 2020ന്‍റെ കരട് പിൻവലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു […]
ഇതുവരെ ‘രക്തസാക്ഷി’കളായത് 50 കര്‍ഷകര്‍; സര്‍ക്കാര്‍ കള്ളം പറയുന്നു- ആഞ്ഞടിച്ച് കര്‍ഷക നേതാക്കള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഇതുവരെ 50 കര്‍ഷകര്‍ ‘രക്തസാക്ഷി’കളായെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. കര്‍ഷക ആവശ്യങ്ങള്‍ പാതി അംഗീകരിച്ചെന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തെറ്റാണെന്നും അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ സമാധാനപരമായാണ് സമരം ചെയ്തത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും അങ്ങനെ. ഭാവിയില്‍ സമരം ചെയ്യുന്നതും അങ്ങനെ തന്നെയാണ്. പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ ഡല്‍ഹി അതിര്‍ത്തിയില്‍ നില്‍ക്കും’ – സംഘടനാ നേതാക്കളെ ഉദ്ധരിച്ച് […]
മുന്നറിയിപ്പുമായി കര്‍ഷകര്‍; ഹരിയാനയില്‍ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടും
ഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ജനുവരി നാലിന് നടക്കുന്ന ചര്‍ച്ചയിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹരിയാനയിലെ എല്ലാ മാളുകളും പെട്രോള്‍ പമ്പുകളും അടച്ചിടുമെന്നാണ് കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പ്. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതെന്നും കര്‍ഷകര്‍ പറഞ്ഞു. ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത ഘട്ട ചര്‍ച്ചയില്‍ […]
ഓഹരികളില്‍ കൃത്രിമം കാട്ടി; മുകേഷ് അംബാനിക്ക് 40 കോടി രൂപ പിഴ വിധിച്ച് സെബി
ന്യൂഡല്‍ഹി: 2007ല്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്റെ ഓഹരികളില്‍ കൃത്രിമം കാട്ടിയതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയും പിഴയിട്ട് സെബി. ഓഹരികള്‍ പെരുപ്പിച്ചു കാട്ടി ലാഭമുണ്ടാക്കി എന്നതായിരുന്നു കേസ്. 2007 മാര്‍ച്ചില്‍ റിലയന്‍സ് പെട്രോളിയത്തിന്റെ 4.1 ശതമാനം ഓഹരി വില്‍ക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമിച്ചത്. 2009ല്‍ റിലയന്‍സ് പെട്രോളിയം, ഇന്‍ഡസ്ട്രീസില്‍ ലയിച്ചിരുന്നു. റിലയന്‍സിന് പുറമേ, മുംബൈ സ്‌പെഷ്യല്‍ എകണോമിക് സോണ്‍ ലിമിറ്റഡിനും നവി മുംബൈ സെസിനും സെബി പിഴ വിധിച്ചിട്ടുണ്ട്. യഥാക്രമം 20, […]











