മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഭൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ഭൂട്ടാ സിംഗ്. ആദ്യകാല പൊടു പ്രവർത്തനം അകാലിദളിൽ തുടങ്ങിയ ഭൂട്ടാസിംഗ് 1960-ലാണ് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് 1962-ൽ മൂന്നാം ലോക്സഭയിലേക്ക് സാധ്ന മണ്ഡലത്തിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം എഴുത്തിൽ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പഞ്ചാബി സാഹിത്യത്തേയും സിഖ് ചരിത്രത്തേയും കുറിച്ചുള്ള സമാഹാരവും സ്പീക്കിംഗ് സ്റ്റേറ്റ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. കൃഷി, […]
National
രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രൈ റണ്ണിന് തുടര്‍നടപടികളുണ്ടാകുമെന്നും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡ്രൈ റണ്ണിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കുമെന്നും മന്ത്രി ട്വന്റിഫോറിന് വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ […]
കാര്‍ഷിക നിയമം; ബിജെപി നേതാവിന്റെ വീട്ടു മുറ്റത്ത് ചാണകം തള്ളി പ്രതിഷേധിച്ച് കര്‍ഷകര്‍
ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ബിജെപി നേതാവിന്റെ വീട്ടുമുറ്റത്ത് ചാണകം തള്ളി കര്‍ഷകരുടെ പ്രതിഷേധം. വെള്ളിയാഴ്ചയാണ് ഒരു സംഘമാളുകള്‍ ട്രാക്ടറിലെത്തിച്ച ചാണകം ബിജെപി നേതാവായ തിക്‌സന്‍ സൂദിന്റെ വീട്ടുമുറ്റത്ത് തള്ളിയത്. സമരക്കാര്‍ കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് തിക്‌സന്‍ സൂദ് പൊലീസിനെ സമീപിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ഇത്തരം അക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം പ്രവൃത്തികള്‍ എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് സമരനേതാക്കളോട് […]
ഇന്ത്യ-യു.കെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
ഇന്ത്യയിൽനിന്നും യു.കെയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. ജനുവരി 23വരെ ഓരോ ആഴ്ചയിലും 15 വിമാനങ്ങൾ വീതമായിരിക്കും സർവീസ് നടത്തുക. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാകും സർവീസ്. സർവീസുകളുടെ വിശദാംശങ്ങൾ ഡി.ജി.സി.എ ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 22 മുതൽ ഡിസംബര്‍ […]
ചര്‍ച്ച പരാജയപ്പെട്ടാല്‍ ട്രാക്ടര്‍ റാലി; മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍
തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തും. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഏഴംഗ സമിതി, ഇന്ന് ഡല്‍ഹി പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും. കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി തിങ്കളാഴ്ച്ച നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. ഏഴാംവട്ട ചര്‍ച്ചയിലും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം തീവ്രമാക്കുമെന്ന് സംയുക്ത […]
ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ 39 ഇന്ത്യന്‍ നാവികര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു
ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയ 39 ഇന്ത്യന്‍ നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചില്ല. രണ്ടു കപ്പലുകളിലായി കുടുങ്ങി കിടക്കുന്ന 39 ഇന്ത്യന്‍ നാവികര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണം എന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന ചൈന പരിഗണിക്കാത്തത് സഹചര്യങ്ങള്‍ വഷളാക്കുകയാണ്. ഇനിയും വൈകാതെ ചൈനീസ് അധികൃതര്‍ മാനുഷികപരമായ സഹായം നല്‍കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ചരക്ക് കപ്പല്‍ എംവി ജാഗ് ആനന്ദ്, എംവി അനസ്താസിയ എന്നിവയാണ് ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ കുടുങ്ങിയത്. എംവി ജാഗ് ആനന്ദ് […]
ജസ്റ്റിസ് എൻ.വി രമണയ്ക്ക് എതിരായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ആരോപണങ്ങളിൽ നടപടിയുമായി സുപ്രിംകോടതി
ജസ്റ്റിസ് എൻ.വി രമണയ്ക്ക് എതിരായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ ആരോപണങ്ങളിൽ നടപടിയുമായി സുപ്രിംകോടതി. ആരോപണങ്ങൾ സത്യവാങ്മൂലമായി എഴുതി നൽകാൻ ചീഫ് ജസ്റ്റിസ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാതായാണ് വിവരം. ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് മഹേശ്വരിയെ സിക്കിമിലേക്ക് മറ്റിയതിന് പിന്നാലെ ആണ് നടപടി. ജസ്റ്റിസ് എൻ.വി രമണയോടും ജസ്റ്റിസ് മഹേശ്വരിയോടും ചീഫ് ജസ്റ്റിസ് വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്. ജസ്റ്റിസ് എൻ.വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ നടപടി ക്രമങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രധാന ആരോപണം. […]
കൊവിഡ് വാക്‌സിന്‍ വിതരണം: രാജ്യത്ത് ഇന്ന് ഡ്രൈ റണ്‍
കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് ഇന്ന് ദേശിയ ഡ്രൈ റണ്‍ നടക്കും. വാക്സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍. കൊവിഷീല്‍ഡ് വാക്‌സിന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്‌സീന്റെ കുത്തിവയ്പ്പ് രാജ്യത്ത് ബുധനാഴ്ച മുതല്‍ ആരംഭിക്കും. എല്ല സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി നടക്കുന്ന ഡ്രൈ റണ്ണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ കേന്ദ്ര […]
വാഗ്ദാനങ്ങള്‍ ബാക്കി; തൊഴിലില്ലായ്മ പുതിയ ഉയരത്തില്‍
ന്യൂഡല്‍ഹി: 2020 ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. 2019ലെ ഒക്ടോബര്‍-ഡിസംബറിലെ 7.9 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ധിച്ചത്. 2019ല്‍ സമാന പാദത്തില്‍ 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം കേന്ദ്ര സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജനുവരി-മാര്‍ച്ചില്‍ 15-29 വയസ്സിന് ഇടയില്‍ പ്രായമുള്ളവരിലെ നഗര തൊഴിലില്ലായ്മ 21.1 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബറില്‍ 19.2 ശതമാനവും. കോവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കൂട്ട […]
15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില; തണുത്ത് വിറച്ച് ഡല്‍ഹി
രാജ്യതലസ്ഥാനത്ത് കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്. അതിശൈത്യത്തില്‍ റോഡുകളില്‍ മൂടമഞ്ഞ് കനത്തിരിക്കുന്നു. വഴി കാണാത്ത രീതിയില്‍ മഞ്ഞ് മൂടിയിരുന്നു. പല സ്ഥലത്തും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇനിയും താപനില കുറയാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ വരും ദിവസങ്ങളില്‍ ഗതാഗതം തടസ്സപ്പെടാന്‍ […]












