India National

ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ചൈനയുടെ അസാധാരണ നീക്കം. എത്ര പേരെ പിൻവലിച്ചുവെന്നോ, എന്തിനാണ് ഈ നീക്കമെന്നോ വ്യക്തതയില്ല. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജോലിയുടെ ഭാഗമായി നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്ന് ചൈനീസ് എംബസി വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ ജീവനക്കാരുമായി മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും എംബസി കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അർത്ഥപൂർണമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ […]

India National

ഇനി ടിക്കറ്റിനൊപ്പം ഭക്ഷണവും ബുക് ചെയ്യാം

ഓ​ൺ​ലൈ​ൻ വ​ഴി ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെയ്യാ​നു​ള്ള ന​വീ​ക​രി​ച്ച www.irctc.co.in വെ​ബ്സൈ​റ്റും ഐ.​ആ​ർ.​സി.​ടി.​സി റെ​യി​ൽ ക​ണ​ക്റ്റ് മൊബൈ​ൽ ആ​പ്പും കേ​ന്ദ്ര ​റെയി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. ഇ​നി മു​ത​ൽ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം, വി​ശ്ര​മ​മു​റി, ഹോ​ട്ട​ൽ എന്നിവ ബു​ക്ക് ചെ​യ്യാൻ ക​ഴി​യു​മെ​ന്ന്​ ​റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ ഒ​രു പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ട്രെ​യി​ൻ സ​ർ​ച്ച്, സെ​ല​ക്​​ഷ​ൻ എന്നിവ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ലു​ണ്ട്. ട്രെ​യി​നി​ൽ ല​ഭ്യ​മാ​യ ക്ലാ​സ്, യാത്രാ തു​ക എ​ന്നി​വ​യും ഒ​രു പേ​ജി​ൽ​ ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മന്ത്രാ​ലയം വ്യ​ക്ത​മാ​ക്കി. […]

India National

സിയാച്ചിന്‍ ഹീറോ കേണല്‍ നരേന്ദ്ര കുമാര്‍ അന്തരിച്ചു

സിയാച്ചിന്‍ മലനിരകളില്‍ ആദ്യമായി കാല് കുത്തിയ ഇന്ത്യന്‍ സൈനികരില്‍ ഒരാളായ കേണല്‍ നരേന്ദ്ര കുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 87 വയസായിരുന്നു. പാകിസ്ഥാന്റെ ആക്രമണത്തില്‍ നിന്ന് സിയാച്ചിനെ സുരക്ഷിതമാക്കിയ, 1984ലെ ഓപ്പറേഷന്‍ മേഘദൂതില്‍ കേണല്‍ നരേന്ദ്ര കുമാര്‍ സുപ്രധാന പങ്കുവഹിച്ചു. അദ്ദേഹം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. 1965ല്‍ കേണല്‍ കുമാറിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. പരമവിശിഷ്ടസേവാ മെഡല്‍ നല്‍കി […]

India National

സി​.ബി.​എ​സ്.ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

സി​.ബി.​എ​സ്.ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ തീ​യ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ൾ മേയ് നാ​ല് മു​ത​ൽ ആ​രം​ഭി​ച്ച് ജൂ​ൺ 10 ന​കം പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ലൈ 15 ന് ​ന​ട​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ തു​ട​ങ്ങും. സി​.ബി.​എ​സ്.ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഡേ​റ്റ്ഷീ​റ്റ് ല​ഭ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 33 ശ​ത​മാ​നം ഇ​ന്റേണ​ൽ ചോ​യി​സും 30 ശ​ത​മാ​നം സി​ല​ബ​സും കു​റ​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ ഡേ​റ്റ്ഷീ​റ്റി​ൽ ഓ​രോ പ​രീ​ക്ഷ​യു​ടെ​യും […]

India National

രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ 25 പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. നോയിഡ, മീററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇവരുടെ കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധിക്കുകയാണ്. സമ്പര്‍ക്കപട്ടികയും തയാറാക്കുന്നുണ്ട്. പുതിയ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആവശ്യമെങ്കില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

India National

പുതുവത്സര ദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍

പുതുവത്സര ദിനത്തിലും പ്രതിഷേധ വേലിയേറ്റത്തിന് കര്‍ഷക പ്രക്ഷോഭ വേദികള്‍. അംഗന്‍വാടി ജീവനക്കാരികള്‍ അടക്കം ആയിരം വനിതകള്‍ സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കും. ഡല്‍ഹി ചലോ പ്രക്ഷോഭം മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതുവത്സര ദിനത്തില്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗു കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ചുകളാണ് തീരുമാനിച്ചിരിക്കുന്നത്. അംഗന്‍വാടി ജീവനക്കാരികളും, ആശ വര്‍ക്കര്‍മാരും അടക്കം ആയിരം വനിതകള്‍ ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭ […]

India National

കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍

കോവിഡ് വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാനാണ് ഡ്രൈ റണ്‍. കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ സൂചന. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്ന് സെഷന്‍ ആയി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈ റണ്‍ നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ […]

India National

ജനുവരി 4ന് വീണ്ടും ചര്‍ച്ച; തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നിൽക്കും

പുതിയ കാർഷിക നിയമത്തിനെതിരെ സമരം തുടരുന്ന കർഷകരുമായി ജനുവരി 4ന് കേന്ദ്ര സർക്കാർ വീണ്ടും ചർച്ച നടത്തും. കർഷകർ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നിൽക്കും. കേന്ദ്രസർക്കാരുമായി ഇന്നലെ നടന്ന ചർച്ച ഭാഗികമായി വിജയിച്ചെന്നാണ് കർഷക നേതാക്കൾ പറയുന്നത്. കർഷകർ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രസർക്കാർ അംഗീകരിച്ചു. വൈദ്യുതി ഭേദഗതി ബിൽ 2020ന്‍റെ കരട് പിൻ പിൻവലിക്കാനും, കാർഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന […]

India National

ഭൂമിക്കടിയില്‍ നീരൊഴുക്ക്; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍- ഐഐടിയുടെ സഹായം തേടി ട്രസ്റ്റ്

ലഖ്‌നൗ: നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകയക്കായി ട്രസ്റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍ ക്ഷേത്ര നിര്‍മാണ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവിലെ മാതൃകയില്‍ അടിത്തറ നിര്‍മിക്കാന്‍ ആകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇതോടെ ക്ഷേത്രത്തിന്റെ മാതൃകയില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന് […]

India National

തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബിജെപി

2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന താരത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിന്തുണ തേടാനുള്ള ബി.ജെ.പി നീക്കം. എ.ഐ.എ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യം ശക്തമാണെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സി.ടി രവി പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ പങ്കാളിയാണ് എ.ഐ.എ.ഡി.എം.കെ, സ്വാഭാവികമായും മുഖ്യമന്ത്രി ആ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ […]