India National

ഇന്ത്യയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും; എയിംസ് ഡയറക്ടര്‍

പുതുവര്‍ഷ സമ്മാനമായി ഇന്ത്യയില്‍ വൈകാതെ കോവിഡ് വാക്‌സിനെത്തും. ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന് യുകെയില്‍ അനുമതി ലഭിച്ചതാണ് ഇന്ത്യയ്ക്കും പ്രതീക്ഷയേകുന്നത്. യുകെ റെഗുലേറ്ററി അതോറിറ്റിയാണ് വാക്‌സിന് അനുമതി നല്‍കിയത്. ഇന്ത്യയിലും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന് അംഗീകാരം ലഭിക്കുമെന്നും വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ പറഞ്ഞു. ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന്റെ വലിയൊരു ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കുന്നത്. ബ്രസീല്‍, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യുകെയില്‍ വാക്‌സിന് അനുമതി […]

India National

കര്‍ഷക സമരത്തില്‍ അടിപതറി; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ചണ്ഡിഗഡ്: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാനയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കും ജെജെപിക്കും തിരിച്ചടി. അംബാല, പഞ്ച്കുള, സോണിപത് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. പഞ്ച്കുളയിൽ ബിജെപി ജയിച്ചപ്പോൾ സോനിപത് വന്‍ ഭൂരിപക്ഷത്തിന്‌ കോൺഗ്രസ് പിടിച്ചെടുത്തു. അംബാലയിൽ ഹരിയാന ജൻ ചേത്‌ന പാർട്ടിയാണ് മേയർ സ്ഥാനം നേടിയത്. ഇവിടെ മുൻ കേന്ദ്രമന്ത്രി വിനോദ് ശർമയുടെ ഭാര്യ ശക്തിറാണി ശർമ വിജയിച്ചത്. സോണിപതിൽ 14000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. […]

India National

ആറാം വട്ട ചര്‍ച്ചയും പരാജയം, രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്രം

കർഷകസംഘടന നേതാക്കളുമായി കേന്ദ്രസർക്കാർ നടത്തിയ ആറാംവട്ട ചർച്ചയും പരാജയം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന്​ ഒരടി പിന്നോട്ടില്ലെന്ന്​ കർഷകരും അറിയിച്ചതോടെയാണ്​ ചർച്ച വഴിമുട്ടിയത്​. തിങ്കളാഴ്ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്​ സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചർച്ച നടക്കുക. എന്നാല്‍, കർഷകർ ഉന്നയിച്ച​ നാല്​ കാര്യങ്ങളിൽ രണ്ടെണ്ണത്തിൽ തീരുമാനമായെന്ന്​ കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ അറിയിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ നാല് അജണ്ടകളാണ് […]

India National

ടാഗോറിന്റെ ചിത്രവുമേന്തി തെരുവില്‍ മമത; ബിജെപിയെ നേരിടാന്‍ ഉറച്ചു തന്നെ

കൊല്‍ക്കത്ത: ബിജെപിക്കെതിരെ ബംഗാളിന്റെ അഭിമാനമായ രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. ബോല്‍പൂറില്‍ കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമേന്തി മമത നടന്നു നീങ്ങിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബിജെപിക്കെതിരെ ബംഗാളി ദേശീയത ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് മമതയുടെ നീക്കമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു. നേരത്തെ, പുറത്തു നിന്നു വന്നവര്‍ സംസ്ഥാനം ഭരിക്കേണ്ട എന്ന് ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ച് മമത പറഞ്ഞിരുന്നു. ”ടാഗോറില്ലാത്ത ബംഗാളിനെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ […]

India National

ഹരിയാന തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യം ഡിഗ്രിയില്‍

ഡല്‍ഹി: ഹരിയാനയില്‍ അതി ശൈത്യം. ചൊവ്വാഴ്ച താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. ഉത്തരേന്ത്യയില്‍ രൂക്ഷമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായി. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം ഉത്തരേന്ത്യയിലെ താപനില ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.6 ഡിഗ്രീ സെല്‍ഷ്യസിലെത്തി. കൂടിയ താപനില 18.1 ഡിഗ്രിയാണ്. കശ്മീരിലെ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി.

India National

എരുമകളുടെ ചാണകം റോഡില്‍ വീണു; മധ്യപ്രദേശില്‍ ഉടമയ്ക്ക് 10,000 രൂപ പിഴ

മധ്യപ്രദേശില്‍ എരുമകളുടെ ചാണകം റോഡില്‍ വീണതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. ഗ്വാളിയര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഡയറി ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നുപോകുമ്പോള്‍ ചാണകം വീണു. തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കോര്‍പറേഷന് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എരുമകള്‍ റോഡില്‍ അലയുന്നതിനെതിരെ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ മനീഷ് കനൗജിയ പറഞ്ഞു.

India National

യോഗിക്ക് 104 ബ്യൂറോക്രാറ്റുകളുടെ കത്ത്; യുപി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ സംസ്ഥാനത്തെ വിദ്വേഷത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് യുപിയിലെ മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍. വിദ്വേഷ, വിഭജന, മതാന്ധ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി യുപി മാറി എന്നാണ് ബ്യൂറോക്രാറ്റുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തിയത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടികെഎ നായര്‍ തുടങ്ങി 104 ബ്യൂറോക്രാറ്റുകളാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ‘ഒരിക്കല്‍ ഗംഗ-യമുന നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു […]

India National

അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ

യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. യു.കെക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയക്കാൻ കേന്ദ്രം നിർദേശം നൽകി. യു.കെയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഡിസംബർ 31 ന് ശേഷവും നീട്ടും. റിപ്പബ്ലിക് ദിനാഘോഷത്തിനും നിയന്ത്രണങ്ങളുണ്ടാകും. നവംബർ 25 മുതല്‍ ഡിസംബർ 23 വരെ യുകെയില്‍ നിന്ന് വന്ന 33,000 പേരില്‍ 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ 6 പേരിലാണ് അതിവേഗ കോവിഡ് വൈറസ് […]

India National

കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന്

സമരം തുടരുന്ന കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്‍റെ ആറാം വട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ 2 മണിക്കാണ് ചർച്ച.നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളിലൂന്നിയാകണം ചർച്ച എന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് പിന്തുണയുമായി സി.ഐ.ടി.യു ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷകരുടെ സമരം 35ആം ദിവസത്തിലേക്ക് കടക്കവെയാണ് കേന്ദ്രസർക്കാർ 6ആം വട്ട ചർച്ച നടത്തുന്നത്. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലാകണം പ്രധാന ചർച്ചയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കർഷകർ. ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, […]

India National

ഇന്ത്യ 2020: അവകാശങ്ങള്‍ വെന്‍റിലേറ്ററില്‍

ഓര്‍മിക്കാന്‍ കാര്യമായി നല്ലതൊന്നുമില്ലാത്ത, ദുരന്തങ്ങള്‍ ഏറെയുണ്ടായ 2020. കൊറോണ എന്ന വൈറസ് ലോകത്തെയാകെ കുറേക്കാലം അടച്ചുപൂട്ടി. പതിയെപ്പതിയെ മാസ്കിട്ട് സോപ്പിട്ട് ഗ്യാപ്പിട്ട് നമ്മള്‍ വൈറസിനൊപ്പം ജീവിക്കാന്‍ തുടങ്ങി. കോവിഡ് മാത്രമല്ല നമ്മുടെ രാജ്യത്ത് നാശം വിതച്ചത്. മഹാമാരിക്കിടയിലും ജനങ്ങള്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായി. പുതിയ കാര്‍ഷിക നിയമവും ലേബര്‍ കോഡും ഉള്‍പ്പെടെയുള്ള ജനദ്രോഹ നിയമങ്ങളും നയങ്ങളും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍. രാജ്യത്ത് സ്ത്രീകളും ദലിതരുമെല്ലാം എത്രമാത്രം അരക്ഷിതരാണെന്ന് ചൂണ്ടിക്കാട്ടിയ ഹാഥ്റസ് സംഭവം. ന്യായമായ ആവശ്യങ്ങള്‍ക്കായി […]