India National

ഡല്‍ഹിയിലിരുന്ന് കൃഷി നോക്കിനടത്താനാവില്ല, കഠിനാധ്വാനികളാണത് ചെയ്യുന്നത്

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്‍ഷിക നിയമം സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാതിരുന്നതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലിരുന്നുകൊണ്ട് കൃഷി നോക്കിനടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും ശരദ് പവാര്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്‍റെ കാലത്തും കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നും രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് നടക്കാതെ പോയതെന്നുമുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറുടെ ആരോപണം […]

India National

“എം.എല്‍.എമാരെ വിലക്ക് വാങ്ങാന്‍ കഴിയും, പക്ഷെ…” അമിത് ഷാക്ക് മറുപടിയുമായി മമതാ ബാനര്‍ജി

ബി.ജെ.പിക്ക് ഏതാനും എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ കഴിയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബംഗാള്‍ ജനത തനിക്കൊപ്പമാണെന്നും മമത പറഞ്ഞു. ബോല്‍പൂരില്‍ സംഘടിപ്പിച്ച റോഡ് ഷോക്ക് ശേഷം സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. വിശ്വഭാരതി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ബി.ജെ.പിക്കാരാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താവാണെന്നും മമത കുറ്റപ്പെടുത്തി. ഡിസംബര്‍ 20ന് ബോല്‍പ്പൂരില്‍ അമിത് ഷാ […]

India National

ഗുജറാത്തില്‍ ബിജെപിക്കു തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി മന്‍സുഖ് വാസവ പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി ഭറൂചില്‍ നിന്നുള്ള ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ ഇകോ സെന്‍സിറ്റീവ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന വാസവയുടെ ആവശ്യം കേന്ദ്രം നിരാകരിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് കരുതപ്പെടുന്നു. രാജിക്കാര്യം അറിയിച്ച് വാസവ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സിആര്‍ പാട്ടീലിന് കത്തയച്ചു. തുടര്‍ച്ചയായ അഞ്ചു തവണ ഭറൂചില്‍ നിന്ന് ലോക്‌സഭയിലെത്തിയ നേതാവാണ് ഇദ്ദേഹം. ഗുജറാത്തില്‍ നിന്ന് ആറു തവണ എംപിയായി. പാര്‍ട്ടിയോട് […]

India National

വന്‍ ആയുധക്കച്ചവടം; ഇസ്രയേലില്‍ നിന്ന് 25000 കോടിയുടെ തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കായുള്ള 1580 തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ. വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശല്‍ തുടരുകയാണ് എന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്നാണ് ഇന്ത്യ തോക്കുകള്‍ വാങ്ങുന്നത്. ഇസ്രയേല്‍ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള ഡയറക്ടര്‍ യൈര്‍ കുലാസ് ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായി ബിസിനസ് സ്റ്റാന്‍ഡേഡ് പറയുന്നു. 400 തോക്കുകളാണ് ഇന്ത്യ നേരിട്ടു വാങ്ങുന്നത്. 1180 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനാണ് […]

India National

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി

ചെന്നൈ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട് എന്നും ജനങ്ങളെ സേവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകാരണങ്ങളാലാണ് രജനിയുടെ പിന്മാറ്റം. ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. 70കാരനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരാഴ്ച സമ്പൂര്‍ണമായ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിരുന്നത്. ജനുവരിയില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ രജനിയെ […]

India National

ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ സ്വദേശിനി ആയിശ ഷായാണ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് തന്റെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീം അംഗങ്ങളെ ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. പാര്‍ട്ണര്‍ഷിപ്പ് മാനേജറായാണ് നിയമനം. റോബ് ഫ്ളാഹേര്‍ട്ടിയാണ് ടീമിനെ നയിക്കുന്നത്. ലൂസിയാനയിലാണ് ആയിശ വളര്‍ന്നത്. മുമ്പ് ബൈഡന്‍-ഹാരിസ് കാമ്പയി‌നില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ കൂടിയായിരുന്നു ആയിശ. നിലവില്‍ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്റെ അഡ്വാന്‍സ്‌മെന്റ് സ്‌പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിക്കുകയാണ്. […]

India National

ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ്

ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയിലും. ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാഗ്ലൂരും രണ്ട് പേർ ഹൈദരാബാദിലും ഒരാൾക്ക് പൂനെയിലുമുള്ളവരാണ്. ബംഗലൂരു നിംഹാന്‍സില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്. നവംബര്‍ 25 നും ഡിസംബര്‍ 23 നും […]

India National

നിലച്ചത്‌ 1500 ലേറെ മൊബൈല്‍ ടവറുകള്‍; കര്‍ഷക രോഷത്തില്‍ ഞെട്ടിവിറച്ച് ജിയോ

ചണ്ഡീഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ രോഷം പഞ്ചാബിലെ ജിയോ മൊബൈല്‍ ടവറുകള്‍ക്കെതിരെ. റിലയന്‍സ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് കര്‍ഷക പ്രതിഷേധത്തില്‍ കേടായത്. ഇതുമൂലം സംസ്ഥാനത്തുടനീളം ജിയോയുടെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ടവറുകള്‍ കേടാക്കുന്നതിന് എതിരെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തി. ഇത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. കഴിഞ്ഞാഴ്ചയാണ് കര്‍ഷക പ്രതിഷേധം വ്യാപകമായി റിലയന്‍സിന് നേരെ തിരിഞ്ഞത്. ടെലികോം ടവറിലേക്കുള്ള വൈദ്യുതി […]

India National

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളെ: സിംഗുവില്‍ പുതിയ സമരപന്തലുകള്‍

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളെ നടക്കാനിരിക്കെ കൂടുതല്‍ കർഷകരെ ഉള്‍ക്കൊള്ളാന്‍ സിംഗുവില്‍ പുതിയ സമരപന്തലുകള്‍ ഉയർന്നു. പലർക്കും സാധിക്കാതെ പോയ നിയമമാണ് വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ട് വന്നതെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. ജിയോക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പഞ്ചാബില്‍ 1500 ടവറുകള്‍ തകർത്തതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നല്കി. കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം 34ാം ദിവസത്തിലേക്ക് കടക്കുമ്പോള് ഡല്‍ഹി അതിർത്തികളിലെത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. […]

India National

രാഷ്ട്രീയത്തില്‍ ഇന്നിങ്‌സ് ആരംഭിക്കാന്‍ ഗാംഗുലി

കൊല്‍ക്കത്ത: രാഷ്ട്രീയപ്രവേശ ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഗാംഗുലിയുമായി ‘വിവിധ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ പ്രസിഡണ്ടു കൂടിയായ ഗാംഗുലി ഗവര്‍ണറുമായി ചര്‍ച്ച […]