രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തെ പഴിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന് ‘പണി’ കൊടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെച്ച ട്വീറ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ജനങ്ങൾ മുൻകരുതൽ എടുക്കുന്നതിൽ അലംഭാവം കാണിച്ചതാണ് കോവിഡ് വർധനവിന് കാരണമെന്നായിരുന്നു മന്ത്രി ഹർഷ് വർധൻ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 2020 സെപ്തബറില്‍ കുത്തനെ കൂടിയ […]
National
”ജീവന്‍ കളയാനല്ല ഞാന്‍ അമേരിക്കയില്‍ നിന്ന് വന്നത്”: ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്
തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും താനാണ് പൊലീസിനെ വിളിച്ചതെന്നും ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. തന്നെ അപായപ്പെടുത്താനായിരുന്നു ശ്രമമുണ്ടായത്. അതിന് ശ്രമിച്ചത് ആരാണെന്ന് അറിയില്ല. വെളുപ്പിന് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് സംഭവം. താനാണ് പൊലീസിനെ വിളിച്ചത്. ഇപ്പോള്‍ സ്റ്റേറ്റ്മെന്‍റ് എടുക്കാനാണ് പൊലീസ് സ്റ്റേഷനിലേക്ക് വന്നത്. മന്ത്രി മേഴ്‍സിക്കുട്ടിയമ്മ ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ അവസാനിപ്പിക്കുക എന്നാണ് പറയാനുള്ളതെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. രാവിലെ ബൂത്തില് വോട്ടിംഗ് മെഷീനിന്‍റെ ഇന്‍സ്പെക്ഷനുണ്ട്. അതിന് വേണ്ടി ബൂത്തിലേക്ക് പോകും വഴിയാണ് തനിക്ക് നേരെ അക്രമമുണ്ടായത്. […]
ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ എന്തു ചെയ്യും? മറുപടിയുമായി രാഹുല്‍ഗാന്ധി
ഡൽഹി: നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ദീർഘവീക്ഷണത്തോടെയുള്ള മറുപടി നൽകി രാഹുൽ ഗാന്ധി. വളർച്ച കേന്ദ്രീകൃതമായ ആശയത്തിൽ നിന്ന് തൊഴിൽ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താൻ മാറുമെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ഓൺലൈൻ സംവാദത്തിനിടെ മുൻ യുഎസ് സെക്രട്ടറിയും ഹാർവാർഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേൺസാണ് ഈ ചോദ്യം രാഹുലിനോട് ഉന്നയിച്ചത്. രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതേസമയം തന്നെ ഉൽപാദനവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ വളർച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒൻപത് […]
‘കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു’; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുറത്ത് നിന്ന് വന്ന ആളുകൾ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. “ഏത് നിമിഷവും എന്തും സംഭവിക്കാം. ക്രമസമാധാനം തകര്‍ന്നു. ഇടപെടണം”- ഗവര്‍ണര്‍ ജയ്ദീപ് ധന്‍കറിനെ ഫോണില്‍ […]
അവധിയില്ല; എല്ലാ ദിവസവും വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം
പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ മാസം എല്ലാ ദിവസവും വാക്‌സിന്‍ നല്‍കാന്‍ ആശുപത്രികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നാല്‍പ്പത്തിയഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന, വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സി.ജി.എച്ച്.എസ്. ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ […]
രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ
2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ […]
പ്രായമായവർക്ക് അയോധ്യ രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്രയൊരുക്കും; അരവിന്ദ് കെജ്‌രിവാള്‍
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഡല്‍ഹിയിലെ പ്രായമായവരെ സൗജന്യമായി ദര്‍ശനത്തിനയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിയമസഭയില്‍ സംസാരിക്കവെയായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ‘ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തനാണ് ഞാന്‍. രാമരാജ്യ ആശയങ്ങള്‍ തന്റെ ഭരണരീതികളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സദ്ഭരണം മാത്രമായിരുന്നു. യാതൊരു അനിഷ്ട സംഭവങ്ങളും രാമരാജ്യത്തില്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് രാമരാജ്യമെന്ന ആശയത്തിന് സ്വീകാര്യത ലഭിക്കുന്നത്’ കെജ്‌രിവാള്‍ പറഞ്ഞു. രാമരാജ്യം എന്ന സങ്കല്‍പ്പത്തിലെ പത്ത് ആശയങ്ങള്‍ പിന്തുടര്‍ന്നാണ് ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. എല്ലാവർക്കും ഭക്ഷണം, ഗുണനിലവാരമുള്ള […]
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആനന്ദ്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഓപ്പറേഷന്‍ പുരോഗമിക്കുന്നതായി പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി തരംതാഴ്ത്തി അന്താരാഷ്ട്ര സംഘടന
ഇന്ത്യയെ സ്വതന്ത്ര രാജ്യ പദവിയിൽ നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യമാക്കി തരംതാഴ്ത്തി അന്താരാഷ്ട്ര സംഘടന. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന സംഘടനയാണ് ഇന്ത്യയെ തരംതാഴ്ത്തിയത്. 2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് സംഘടന പറയുന്നു. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ, രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം, ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ചാണ് സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ […]
‘ഇരയെ വിവാഹം ചെയ്യാമോ?’; ബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ വിചിത്ര പരാമര്‍ശം
ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പോക്സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്‍റെ വിചിത്ര പരാമര്‍ശം. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതി. 16 വയസ്സുള്ള വിദ്യാര്‍ഥിനിയായ അകന്ന ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി. പ്രതിയോട് സുപ്രീംകോടതി പറഞ്ഞതിങ്ങനെ- “പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കില്‍ നിങ്ങളുടെ […]












