India National

കോവിഡ് വ്യാപനം: ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താൽക്കാലികമായി അടച്ചിടുന്നു

കോവിഡ് കേസുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഡൽഹിയിൽ കോളേജുകളുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. തലസ്ഥാനനഗരിയില്‍ ഏഴായിരത്തിന് മുകളിലാണ് ഇപ്പോള്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയിലെ ജെ.എന്‍.യു ക്യാമ്പസില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഡൽഹി എയിംസിലും കോവിഡ് വ്യാപനം തുടരുകയാണ്. എയിംസിലെ 35 ഡോക്ടർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. […]

India National

“നിത്യം ഹിന്ദു-മുസ്‍ലിം എന്ന് മാത്രം പറയുന്ന മോദിക്കെതിരെ എത്ര കേസ് എടുത്തു

എല്ലാ ദിവസവും ഹിന്ദു – മുസ്‍ലിം എന്ന് മാത്രം സംസാരിക്കുന്ന മോദിക്കെതിരെ ഇതുവരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മമത ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർ​ഗീയ പരാമർശങ്ങൾ നടത്തിയതിന് മമതക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏപ്രിൽ മൂന്നിന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരാമർശങ്ങൾക്കാണ് മമത ബാനർജിക്ക് നോട്ടീസ് ലഭിച്ചത്. ബി.ജെ.പിയെ തോൽപ്പിക്കാൻ മുസ്‍ലിം വോട്ടർമാർ ഒന്നിച്ച് നിന്ന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞെന്നാണ് ആരോപണം. എന്നാൽ താൻ ഹിന്ദു – മുസ്‍ലിം ഐക്യത്തിനാണ് ആഹ്വാനം […]

India National

ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തുമോ? വിശദീകരണവുമായി റെയില്‍വെ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തുമോ എന്നതാണ് യാത്രക്കാര്‍ക്കിടയിലെ ആശങ്ക. കഴിഞ്ഞ തവണ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഇന്ത്യൻ റെയിൽവെ ബോർഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശർമ വ്യക്തമാക്കിയത്. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എവിടെയും ലഭ്യതക്കുറവില്ല. ഇതു തുടരുമെന്നും സുനീത് ശർമ പറഞ്ഞു. നിലവിൽ 1400 […]

India National

“ആവശ്യമുള്ളവർക്കെല്ലാം വാക്സിൻ ലഭ്യമാക്കുക”: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആവശ്യമുള്ളവർക്കെല്ലാം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്. വാക്സിൻ കയറ്റുമതി ഉടൻ നിർത്തിവെക്കണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങൾ വാക്സിൻ ദൗർലഭ്യതയുണ്ടെന്ന് പരാതി ഉയർത്തുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ കത്ത്. വാക്സിന്റെ വിതരണത്തിലും സംഭരണത്തിലും സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ മോശം നിർവഹണവും നോട്ടപ്പിഴയും ശാസ്ത്ര സമൂഹത്തിന്റെയും വാക്സിൻ നിർമാതാക്കളുടെയും ശ്രമങ്ങൾ ദുർബലമാക്കുകയാണെന്നും രാഹുൽ കത്തിൽ പറയുന്നു. വാക്സിൻ ശേഖരണം പരിമിതമായതിനാൽ വിതരണം […]

India National

അസാധാരണ നീക്കം; ഇന്ത്യൻ സമുദ്രാതിർത്തിയിൽ സമ്മതമില്ലാതെ യുഎസ് യുദ്ധക്കപ്പൽ

ന്യൂഡൽഹി: ലക്ഷദ്വീപിനടുത്തുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ (എക്‌സ്‌ക്ലൂസീവ് എകണോമിക് സോൺ) അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസം. യുഎസ് ഏഴാം കപ്പൽപ്പടയുടെ യുഎസ്എസ് ജോൺ പോൾ ജോൺസ് യുദ്ധക്കപ്പലാണ് ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയത്. ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് കപ്പല്‍ നങ്കൂരമിട്ടത്. പതിവ് ഫ്രീഡം ഓഫ് നാവിഗേഷൻ ഓപറേഷനാണ് നടത്തിയത് എന്നാണ് യുഎസ് നാവിക സേനയുടെ വിശദീകരണം. നേരത്തെയും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ തുടരുമെന്നും സേനയുടെ പ്രസ്താവനയിൽ പറയുന്നു. സ്വതന്ത്ര കപ്പൽ വിന്യാസം […]

India National

രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്ന് കൊവിഡ് കേസുകൾ; 780 മരണം

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്. 780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി. രോഗമുക്തി നിരക്ക് 22 ശതമാനമായി ശതമാനമായി. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണം കർശനമാക്കി. ജമ്മുകശ്മീർ, തമിഴ്‌നാട്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. […]

India National

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി. നിർബന്ധിത മതപരിവർത്തനം, കൺകെട്ട് വിദ്യ എന്നിവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജിയാണ് സുപ്രീകോടതി തള്ളിയത്. ഇത്തരം ഹരജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും കോടതി പറഞ്ഞു. ബിജെപി പ്രവര്‍ത്തനായ അഭിഭാഷകന്‍ […]

India National

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാവില്ല:കൊറോണ കര്‍ഫ്യൂവും അവതരിപ്പിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 11 മുതല്‍ 14 വരെ ‘വാക്സിന്‍ ഉത്സവ’ മായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ ‘കൊറോണ കര്‍ഫ്യൂ’ എന്ന പദം […]

India National

“പരീക്ഷാ ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ഇന്ധന വില ചർച്ച ചെയ്യൂ..”

പരീക്ഷാ ചർച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ – ഡീസല്‍ വിലവർധനയെ കുറിച്ച് ചർച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ ‘പരീക്ഷാ പെ ചർച്ച’യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. വിദ്യാർഥികളുമായുള്ള പ്രധാനമന്ത്രിയുടെ വാർഷിക വെച്ച്വല്‍ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി കുട്ടികള്‍ക്ക് പരീക്ഷ പേടി മാറ്റാനുള്ള തന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തത്. പരീക്ഷകളെ സ്വയം പരിപോഷിക്കാനുള്ള അവസരമായി കാണണമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്യാവശ്യമായി ജനങ്ങളുമായി ചർച്ച ചെയ്യേണ്ടത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ചാണെന്നാണ് […]

India National

കോവിഡ് ഭീതി; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യത്തോട് പ്രതികരണവുമായി സി.ബി.എസ്.ഇ

കോവിഡിന്‍റെ രണ്ടാം തരഗത്തിനിടെ നടക്കാനിരിക്കുന്ന പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍. കോവിഡ് വ്യാപനം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ മെയില്‍ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പരീക്ഷകള്‍ മാറ്റിവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹരജിയാണ് കേന്ദ്ര സര്‍ക്കാരിന് സമർപ്പിച്ചത്. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്ന കാര്യത്തില്‍ നിലവില്‍ ആലോചനയില്ലെന്നാണ് സി.ബി.എസ്.ഇ, ഐഎസ്.സി ബോര്‍ഡുകളുടെ പ്രതികരണം. കോവിഡ് സുരക്ഷയൊരുക്കി പരീക്ഷ നടത്തുമെന്നും ബോര്‍ഡുകള്‍ അറിയിച്ചു. പരീക്ഷ […]