മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് രോഗികള്‍ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മുംബ്ര പ്രദേശത്തുള്ള കൌസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഫയർ എഞ്ചിനുകളും അഞ്ച് ആംബുലൻസുകളും സ്ഥലത്തെത്തിച്ചതായും തീ കെടുത്തിയതായും അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരടക്കം 20 രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയുടെ ഒന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്നും ചികിത്സയിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായും […]
National
അസമിലും ബംഗാളിലും ഭൂചലനം
അസമിലും വടക്കന്‍ ബംഗാളിലും ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്‍റര്‍ വ്യക്തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയും സ്ഥിരീകരിച്ചു. അസമില്‍ രണ്ട് തവണ ഭൂചലനമുണ്ടായി. നാഷണൽ സെന്‍റര്‍ ഓഫ് സീസ്മോളജി പറയുന്നതനുസരിച്ച്, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവസ്ഥാനം ആസാമിലെ തേജ്പൂരാണ്. രാവിലെ 7:51 നാണ് ആദ്യത്തെ ഭൂചലനം രേഖപ്പെടുത്തിയത്. തേസ്പൂരിൽ നിന്ന് 43 കിലോമീറ്റർ അകലെ പടിഞ്ഞാറ് കേന്ദ്രീകരിച്ചായിരുന്നു […]
“മുസ്‍ലിമായിരിക്കുക, മാധ്യമപ്രവർത്തകനായിരിക്കുക.. ഇന്ത്യയിൽ ഇത് ഡെഡ്‍ലി കോമ്പിനേഷൻ”
യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നീതി നിഷേധത്തിൽ പ്രതിഷേധവുമായി മുൻ സുപ്രീംകോടതി ജഡ്ജ് മാർക്കണ്ഡേയ കട്ജു. മുസ്‍ലിമായിരിക്കുക, അതോടൊപ്പം മാധ്യമപ്രവർത്തകനായിരിക്കുക എന്നുള്ളത് ഇന്ത്യയിൽ ഇന്ന് അപകടകരമായ കോമ്പനേഷനാണെന്നാണ് കട്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിദ്ദീഖ് കാപ്പൻ വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് കട്ജു സിദ്ദീഖ് കാപ്പന് പിന്തുണയുമായി എത്തിയത്. അന്യായമായി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു.പി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് […]
റഷ്യൻ വാക്സിൻ ‘സ്പുട്നിക് 5’ മെയ് അവസാനത്തോടെ എത്തിച്ചേരും
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ. റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ എത്തച്ചേരുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എത്ര ഡോസ് വാക്സിനാണ് എത്തിച്ചേരുന്നത് എന്ന് വ്യക്തമായിട്ടില്ല. സ്പുട്നിക് കൂടി എത്തിച്ചേരുന്നതോടെ, കോവിഡിനെതിരെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്സിനായിരിക്കും സ്പുട്നിക് 5. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വഴിയുള്ള വാക്സിനുകളാണ് ആദ്യ ഘട്ടത്തിൽ രാജ്യത്തെത്തുന്നത്. വേനൽ അവസാനത്തോടെ അൻപത് മില്യൺ സ്പുട്നിക് ഡോസുകൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനാണ് […]
ഓക്‌സിജൻ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം
ഓക്‌സിജൻ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനാണ് നടപടി. ഓക്‌സിജൻ ഉത്പാദനം വർധിപ്പിക്കണമെന്നും അന്തർ സംസ്ഥാന ഓക്‌സിജൻ വിതരണം തടസപ്പെടുത്തരുതെന്നും പ്രധാനമന്ത്രി ഉത്തരവിട്ടു. ഡൽഹി ആശുപത്രികളിലെ ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ശാന്തിമുകുന്ദ് […]
വാക്സിന്‍ ദൗര്‍ബല്യത്തിന് കാരണം കയറ്റുമതി; മോദിക്കെതിരെ സോണിയ ഗാന്ധി
നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയെന്നും വാക്സീൻ കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. ‘പരിശോധനയ്ക്കും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവിനാണ് മുഖ്യപരിഗണന നൽകേണ്ടത്. അതിനുശേഷം മതി വാക്സിൻ കയറ്റുമതി ചെയ്യുന്നതും മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകുന്നതും. സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. […]
“മുഴുവന്‍ ചാറ്റുകളും പുറത്തുവിടാനുള്ള ധൈര്യം കാണിക്കൂ” ചാറ്റ് വിവാദത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍
ക്ലബ്ഹൗസ് ചാറ്റിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ ബിജെപിക്ക് ധൈര്യമുണ്ടോയെന്ന് ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ചില ഭാഗങ്ങൾ മാത്രം പുറത്തുവിടുന്നതിനു പകരം മുഴുവനും പുറത്തുവിടാൻ അവരെ വെല്ലുവിളിക്കുന്നു. നേരത്തേയും ഇപ്പോഴും ഒരു കാര്യം ആവർത്തിച്ചു പറയുന്നു – ബംഗാളിൽ ബിജെപി 100 സീറ്റുകൾ കടക്കില്ല, പ്രശാന്ത് കിഷോർ വ്യക്തമാക്കി. നേരത്തെ പ്രശാന്ത് കിഷോറിന്റെ മോദി അനുകൂല ചാറ്റ് പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയെപ്പോലെ ജനകീയനാണെന്നാണ് സമൂഹമാധ്യമ ആപ്ലിക്കേഷനായ ക്ലബ്ഹൗസിന്റെ […]
അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത
പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിന് മുന്നിൽ വരി നിന്നവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത ബാനർജി ആരോപിച്ചു. ” കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര സേനയെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നതാണ്. ഞങ്ങൾ ഭയപ്പെട്ടതെല്ലാം ഇന്ന് ശരിയാണെന്ന് തെളിഞ്ഞു. […]
വീണ്ടും ഭീതി പടര്‍ത്തി കോവിഡ്; ഇന്ന് 1,45,384 പേര്‍ക്ക് രോഗം, മഹാരാഷ്ട്ര ലോക്ഡൗണിലേക്ക്
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 1,45,384 പേർക്ക് രോഗം ബാധിച്ചു. മരണം 794 ലേക്കും എത്തി. ലോക്ഡൗൺ സംബന്ധിച്ച തീരുമാനമെടുക്കാൻ മഹാരാഷ്ട്രയിൽ വൈകീട്ട് സർവകക്ഷി യോഗം ചേരും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി കോവിഡ് സാഹചര്യം ചർച്ച ചെയ്തു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം അതിവേഗമാണ് 10 ലക്ഷം കടന്നത്.രോഗമുക്തി നിരക്ക് 91.22% ലേക്ക് താഴ്ന്നു. 9.80 കോടി പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ 58,993 കേസുകൾ […]
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം; വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം. കുച്ച് ബിഹാറിൽ പോളിങ് സ്റ്റേഷന് മുന്നിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. 11 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളിൽ രേഖപ്പെടുത്തിയത്. 44 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, ബി ജെ പി എന്നീ പാർട്ടികൾ […]












