India National

ഹിന്ദുത്വ കോട്ടകൾ ഉലഞ്ഞു, ഞെട്ടൽ വിട്ടുമാറാതെ ബിജെപി

ലഖ്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയോധ്യ, വാരാണസി, മഥുര തുടങ്ങിയ ഹിന്ദുത്വ ശക്തികേന്ദ്രങ്ങളിൽ നേരിട്ട തിരിച്ചടി വിശ്വസിക്കാനാകാതെ ബിജെപി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആരംഭിച്ച ഘട്ടത്തിലാണ് ബിജെപിക്ക് പ്രദേശത്ത് വൻ തോൽവി നേരിടുന്നത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ എട്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സമാജ്‌വാദി പാർട്ടിയാണ് അയോധ്യയിൽ നേട്ടമുണ്ടാക്കിയത്. 24 സീറ്റാണ് എസ്പി നേടിയത്. ബിഎസ്പി നാലു സീറ്റും സ്വതന്ത്രർ ആറു സീറ്റും സ്വന്തമാക്കി. […]

India National

ബംഗാൾ മുഖ്യമന്ത്രിയായി മമത അധികാരമേറ്റു; അഭിനന്ദനവുമായി മോദി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ജഗദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ബംഗാളി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന ടി.എം.സി നേതാക്കളായ പാർത്ഥ ചാറ്റർജി, സുബ്രത മുഖർജി എന്നിവരെ കൂടാതെ ടി.എം.സിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പ്രശാന്ത് കിഷോർ, ബാനർജി എം.പി, അനന്തരവൻ അഭിഷേക് ബാനർജി എന്നിവരും പങ്കെടുത്തു. രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. […]

India National

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

മഹാത്മ ഗാന്ധിയുടെ അവസാന പേഴ്‌സണൽ സെക്രട്ടറിയായിരുന്ന വി. കല്യാണം അന്തരിച്ചു. ചെന്നൈയിലെ പടൂരിലുള്ള സ്വവസതിയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. മകള്‍ നളിനിയാണ് അദ്ദേഹത്തിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. നാളെ ഉച്ചയ്ക്ക് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. 1922 ഓഗസ്റ്റ് 15ന് ഷിംലയിലായിരുന്നു കല്യാണത്തിന്‍റെ ജനനം. 1944- 48 വരെ കല്യാണം ഗാന്ധിജിക്കൊപ്പം പ്രവർത്തിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ ജീവചരിത്രകാരൻ കുമാരി എസ്. നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന […]

India National

കുറയാതെ കോവിഡ്; പരിഹരിക്കാനാവാതെ ഓക്സിജന്‍ ക്ഷാമം

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കടന്ന സാഹചര്യത്തിലും ഓക്സിജൻ ക്ഷാമം പരിഹരിക്കാനായില്ല. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി. കർണാടകയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിൽ തുടരുകയാണ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,57,229 പേർക്കാണ്. ഓക്സിജൻ ക്ഷാമം കൂടുതൽ നേരിടുന്ന ഡൽഹിയിക്ക് അർഹമായ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ […]

India National

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ രാജ് ഭവനിലാണ് ചടങ്ങുകൾ. അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമങ്ങൾ തുടരുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകി. ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടനയാണ് ഹരജി നൽകിയത്. എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റിൽ 213 നേടി വൻ ഭൂരിപക്ഷത്തോട ഭരണം നിലനിർത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേൽക്കുകയാണ്. രാവിലെ 10.45 ന് […]

India National

പറ്റുന്നില്ലങ്കില്‍ തുറന്ന് പറയു’: ഡല്‍ഹിക്കും യു.പിക്കും കോടതി വിമര്‍ശനം

കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് ഹൈക്കോടതികളുടെ വിമർശനം. നിങ്ങളെകൊണ്ട് ആകുന്നില്ലെങ്കിൽ കാര്യങ്ങള്‍ കേന്ദ്രത്തെ ഏൽപ്പിക്കൂ എന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവിച്ചിടത്തോളം മതി. ഇനിയും ജനങ്ങള്‍ മരിച്ച് വീഴുന്നത് അനുവദിക്കാനാവില്ല. നിങ്ങളെ കൊണ്ട് പറ്റുന്നില്ലങ്കിൽ പറയൂ, കേന്ദ്രത്തോട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് വിപിൻ സാംഖി, രേഖ പല്ലി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ ഉത്തർപ്രദേശ് സർക്കാറിനെ അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. രോ​ഗം വേണ്ടവിധം പ്രതിരോധിക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന് […]

India National

ഓക്സിജന്‍ ലഭിക്കാതെ യു.പിയില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു

ഉത്തർപ്രദേശിലെ മീററ്റിൽ രണ്ടിടങ്ങളിലായി മരിച്ച ഏഴ് കോവിഡ് രോ​ഗികള‍ുടെ മരണ കാരണം ഓക്സിജന്‍ ലഭിക്കാത്തത് മൂലമെന്ന് ഡോക്ടർമാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഏഴ് രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചത്. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. മീററ്റ് ആനന്ദ് ആശുപത്രിയിലെ മൂന്ന് പേരും, കെ.എം.സി ആശുപത്രിയിലെ നാല് പേരുമാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ആശുപത്രിയിലേക്ക് ദിനംപ്രതി വേണ്ടത് 400 ഓക്സിജൻ സിലിണ്ടറുകളാണ്. എന്നാൽ ലഭിക്കുന്നത് 90 എണ്ണമാണെന്ന് ആനന്ദ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ സുഭാഷ് യാദവിനെ […]

India National

കോവിഡ്: ഇന്ത്യക്ക് പത്ത് മില്യണ്‍ ഡോളറിന്‍റെ സഹായവുമായി കാനഡ

ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കാനഡ. ഇന്ത്യക്ക് പത്ത് മില്യൺ ‍‍‍ഡോളറിന്റെ സഹായം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി. മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസ് സജ്ജീകരണങ്ങളും കാന‍ഡ വാ​ഗ്ദാനം ചെയ്തവയിലുണ്ട്. മഹാമാരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കൾക്കായി നിലകൊള്ളണമെന്നാണ് തങ്ങളാ​ഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. നേരത്തെ […]

India National

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. “കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും അതു തുടരും. ഉണരൂ ഇന്ത്യ,” എന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്. 3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വീഡിയോയിൽ ഒരു മാധ്യമ […]

India National

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ കേസെടുത്ത് യുപി പൊലീസ്

ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്. നിരവധി പേർ ശശാങ്കിന്റെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.പി പൊലീസിന്റെ നടപടി. ശശാങ്ക് ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ അഭ്യൂഹം പരത്തിയെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ്. യു.പി പൊലീസ് തന്നെയാണ് ട്വീറ്ററിലൂടെ […]