കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയ്ക്കായി കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധമില്ല. കൊവിഡ് ആണെന്ന് സംശയമുണ്ടെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാം.h രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശം. നിലവില്‍ പലയിടങ്ങളിലും കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ ചികിത്സ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. കൂടാതെ ടെസ്റ്റ് റിസള്‍ട്ടിനായുള്ള കാലതാമസവുമുണ്ട്. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് […]
National
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം
വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 1,84,070 ഡോസ് വാക്‌സിനാണ് അനുവദിച്ചത്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയ്ക്ക് 6.03 ലക്ഷം ഡോസും കര്‍ണാടകയ്ക്ക് 3.01 ലക്ഷം ഡോസും വാക്‌സിന്‍ വിതരണം ചെയ്യും. മൂന്ന് ദിവസത്തിനകം വിതരണം ചെയ്യാനാണ് തീരുമാനം. രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 17.49 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84 ലക്ഷം […]
പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത ; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി സിദ്ദു
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രെ ബാക്കിനില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുന്നു. അമരീന്ദര്‍ സിംഗിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിക്കെതിരെ തുറന്ന പോരിനിറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം മന്ത്രിമാരുമായും എം.എല്‍.എമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തി. സഹകരണ, ജയിൽ മന്ത്രി സുഖ്ജിന്ദർ രന്ധവ, സാങ്കേതിക വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികകാര്യ മന്ത്രി ചരഞ്ജിത് ചാനി എന്നീ രണ്ട് മന്ത്രിമാരുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചില എം.എല്‍.എമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. […]
സർക്കാറുകൾ പുറത്തുവിട്ട കണക്കുകളെക്കാൾ അധികമാണ് യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണമെന്ന് പഠനം
വിവിധ രാജ്യങ്ങളിലെ സർക്കാറുകൾ പുറത്തുവിട്ട കണക്കുകളെക്കാൾ അധികമാണ് യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണമെന്ന് പഠനം. അമേരിക്കയിലെ വാഷിങ്ടൺ ഇൻസിസ്റ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ഇവാലുവേഷൻ (ഐഎച്ച്എംഇ) നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സർക്കാർ പുറത്തുവിട്ട കണക്കുകളെക്കാൾ 13 ഇരട്ടിയോളം വരും യഥാർത്ഥ മരണമെന്നാണ് പഠനം പറയുന്നത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായ അമേരിക്കയിൽ ഔദ്യോഗിക കണക്ക് പ്രകാരം 5.7 ലക്ഷം ആൾക്കാരാണ് മരിച്ചത്. പക്ഷേ യഥാർത്ഥത്തിൽ ഇത് 9 ലക്ഷത്തോളം വരുമെന്നാണ് പഠനം പറയുന്നത്. […]
കർണാടകയിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ
കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. 10 ന് രാവിലെ ആറു മണിക്ക് ലോക്ക് ഡൗൺ ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഫലപ്രദമാകാത്തതിനെ തുടർന്നാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ ആറു മുതൽ 10 വരെ തുറക്കും. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അതേസമയം ലോക്ക് ഡൗൺ […]
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡ് മൂന്നാം തരംഗം ഒരിക്കലും ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്
കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലയുമ്പോഴും മൂന്നാം തരംഗത്തിന്‍റെ ഭീതിയിലാണ് ഇന്ത്യ. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്താല്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, മൂന്നാമത്തെ തരംഗം യഥാർത്ഥത്തിൽ എവിടെയും സംഭവിക്കാനിടയില്ല. പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും എല്ലായിടത്തും മാർഗ്ഗനിർദ്ദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. […]
അസമില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലി: രണ്ട് നേതാക്കളെയും ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടക്കുന്നത്. ഇതോടെ ചര്‍ച്ചക്കായി ഇരുവരെയും ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വിജയിച്ച 60 എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ യോഗം ഇതുവരെ വിളിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രി സോനോവാള്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും […]
ആരാണ് മികച്ച പ്രധാനമന്ത്രി? മൻമോഹനെന്ന് 62 ശതമാനം പേർ; മോദിക്ക് 37% പേരുടെ മാത്രം പിന്തുണ
ഹൈദരാബാദ്: മൻമോഹൻ സിങ്ങോ നരേന്ദ്രമോദിയോ? ഏറ്റവും മികച്ച പ്രധാനമന്ത്രി ആരാണെന്ന, തെലുങ്ക് പ്രാദേശിക മാധ്യമമായ തെലുങ്ക് 360 നടത്തിയ അഭിപ്രായ സർവേയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് വ്യക്തമായ മേൽക്കൈ. 24 മണിക്കൂർ നീണ്ട ട്വിറ്റർ പോളിൽ 62.4 ശതമാനം പേരാണ് മൻമോഹനാണ് മികച്ച പ്രധാനമന്ത്രിയെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 37.6 ശതമാനം വോട്ടേ കിട്ടിയുള്ളൂ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പോൾ സംഘടിപ്പിക്കപ്പെട്ടത്. 24 മണിക്കൂറിനിടെ 63000 പേരാണ് സർവേയിൽ പങ്കെടുത്തത് എന്ന് തെലുങ്ക് 360 […]
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയില്‍ ചാടി മകള്‍
കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിൽ ചാടി 34 കാരിയായ മകൾ. പിതാവിന്റെ ശവസംസ്‌കാരത്തിനിടെയാണ് മകൾ ചിതയിലേക്ക് ചാടിയത്. രാജസ്ഥാനിലെ ബാർമ ജില്ലയിലാണ് സഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി കോവിഡ് ബാധിച്ച് ബാർമയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 73 വയസുകാരനായ ദാമോദർ ദാസ് ശർദ മരിച്ചത്. ശർദയെ സംസ്‌കരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളിൽ ഇളയവളായ ചന്ദ്ര ശർദ ചിതയിലേക്ക് എടുത്ത് ചാടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾ ചന്ദ്രയെ ചിതയിൽ നിന്ന് മാറ്റിയെങ്കിലും […]
18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത് ഒമ്പത് സംസ്ഥാനങ്ങൾ മാത്രം
18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത് ഒമ്പത് സംസ്ഥാനങ്ങൾ മാത്രമെന്ന് റിപ്പോർട്ട്. രാജ്യത്ത് മെയ് ഒന്ന് മുതലാണ് 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത്. 21ഓളം സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ ഡോസുകൾ ലഭിക്കാത്തതിനാൽ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മുകശ്മീർ, കർണാടക, ഒഡീഷ, രാജസ്ഥാൻ, യു.പി എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പ്രായപരിധിയുള്ളവർക്ക് വാക്സിനേഷൻ […]












