ടാങ്കര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രപ്രദേശില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ശ്രീ വെങ്കടേശ്വര രാംനരയ്ന്‍ റുയ ആശുപത്രിയിലെ ഐസിയുവിലാണ് മരണമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഏതാനും മിനിറ്റുകള്‍ മാത്രമാണ് വൈകിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓക്സിജന്‍റെ അഭാവം മൂലം മരണം നടന്നതയി ജില്ലാ കലക്ടര്‍ എം ഹരി നാരാണയും വ്യക്തമാക്കി. 11 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ […]
National
സംസ്കരിക്കാന്‍ ഇടമില്ല; ബംഗളൂരുവില്‍ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി
കോവിഡ് മരണങ്ങള്‍ കൂടിയതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കള്‍. ശ്മശാനങ്ങള്‍ പലതും നിറഞ്ഞതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കരിങ്കല്‍ ക്വാറി സംസ്കരിച്ചിരിക്കുകയാണ് ബംഗളൂരു. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത് . കോവിഡ് ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ് താല്‍കാലിക ശ്മശാനം. ഇവിടെ 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന് ബംഗളൂരു അര്‍ബര്‍ […]
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ എത്തിയത് അര ബില്യണ്‍ ഡോളറിന്‍റെ സഹായം
പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിന് ആഴ്ച്ചകള്‍ക്കുള്ളില്‍ അമേരിക്കയില്‍ നിന്ന് എത്തിയത് അര ബില്യണ്‍ ഡോളറിന്റെ മെഡിക്കല്‍ സഹായം. കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചുള്ള പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ശരവേഗത്തിലുള്ള സഹായം ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതിന് പുറമെ, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളും ഇന്ത്യക്കായി സഹായഹസ്തവുമായി രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കോവിഡിന്‍റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ബൈഡനും തമ്മില്‍ ചര്‍ച്ച നടന്നത്. ഇന്ത്യക്കായി എല്ലാ പിന്തുണയും അറിയിച്ച പ്രസിഡന്റ്, കോവിഡിനെതിരെ യോജിച്ച് പ്രര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. ബൈഡന്‍ […]
വിദേശ സഹായം സ്വീകരിക്കുന്നത് വീരകൃത്യമല്ല, പരാജയം: രാഹുല്‍ ഗാന്ധി
കോവിഡ് വ്യാപനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് കേന്ദ്രം കണക്കാക്കുന്നത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നങ്കില്‍ വിദേശത്ത് നിന്നും സഹായം എത്തുന്നത് നോക്കിയിരിക്കേണ്ടി വരില്ലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദേശത്ത് നിന്ന് സ്വീകരിച്ച ഭീമമായ സഹയത്തിന്റെ കണക്ക് പുറത്ത് വിടണമെന്ന് […]
വാക്സീന്‍ നയത്തില്‍ ഇടപെടരുത്: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം
വാക്സീന്‍ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വ്യത്യസ്ത വില നിശ്ചയിച്ചത് കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലം. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാജ്യത്തെ വാക്സിന്‍ നയത്തെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വ്യത്യസ്ത വില നിശ്ചയിച്ചത് കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനങ്ങള്‍ സൌജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകില്ല. വാക്സിന്‍ നയത്തില്‍ കോടതി ഇടപെടല്‍ ആവശ്യമില്ലെന്നും കേന്ദ്രം സുപ്രീകോടതിയെ അറിയിച്ചു. കോടതി ഇടപെടല്‍ […]
യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്, ക്ഷാമം ഉണ്ടെന്ന് കേന്ദ്രമന്ത്രി
ഓക്സിജന്‍ ക്ഷാമവും വെന്‍റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്തയും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‍വറിന്‍റെ കത്ത്. തന്‍റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അഭ്യൂഹം പരത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്. ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ […]
ജനങ്ങളെ മറന്ന് വാക്സിന്‍ കയറ്റി അയക്കുന്നത് കുറ്റകൃത്യമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി
മഹാമാരി കാലത്ത് മരുന്നുകള്‍ കയറ്റി അയക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രതിച്ഛായ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നതിന് പകരം, രാജ്യത്ത് കാര്യക്ഷമമായി വിതരണം ചെയ്തിരുന്നെങ്കില്‍ വലിയ തരത്തിലുള്ള മരണ നിരക്ക് തടയാമായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി. രാജ്യത്ത് ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശത്തേക്ക് മരുന്നുകള്‍ കയറ്റി അയച്ചത്. ഇമേജ് ബില്‍ഡിങ്ങിന്റെ ഭാഗം മാത്രമായിരുന്നു അത്. വലിയ കുറ്റകൃത്യമാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തതെന്നും മനിഷ് സിസോദിയ പി.ടി.ഐയോട് പറഞ്ഞു. 93 രാജ്യങ്ങളിലേക്ക് ഇന്ത്യ […]
ഇടവേളയ്ക്കുശേഷം പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 26ഉം ഡീസലിന് 35ഉം പൈസ കൂട്ടി. വെള്ളിയാഴ്ച വരെയുണ്ടായ തുടർച്ചയായ ഇന്ധനവില വർധനയ്ക്കു ശേഷം ഇന്നാണ് വീണ്ടും പെട്രോൾ, ഡീസൽ വില കൂട്ടിയിരിക്കുന്നത്. ഇതോടെ പെട്രോൾ വില 93ഉം ഡീസലിന് 86ഉം രൂപയിലെത്തി. തിരുവന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 91.73, 86.48, കോഴിക്കോട്ട് 92.29, 87.13, കണ്ണൂർ 91.99, 86.85, തൃശൂർ 91.66, 86.41 എന്നിങ്ങനെയാണ് […]
ഡോക്ടറായ ഭര്‍ത്താവിന്‍റെ കൊലപാതകം: റിട്ടയേര്‍ഡ് പ്രൊഫസറായ ഭാര്യ അറസ്റ്റില്‍
ഡോക്ടറായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 60കാരിയായ റിട്ടയേര്‍ഡ് കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി ഷോക്കടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. 63കാരനായ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയോട് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഛത്തര്‍പുരില്‍ ഗവണ്‍മെന്‍റ് മഹാരാജ കോളേജിലെ കെമിസ്ട്രി പ്രൊഫസറായിരുന്ന മമത പഥക് ആണ് അറസ്റ്റിലായിട്ടുള്ളത്. ഭര്‍ത്താവ് ഡോക്ടര്‍ നീരജ് പഥകിനെ മമത കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 29നാണ് കൊല നടന്നത്. അടുത്ത ദിവസം തന്നെ […]
‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടായതു കൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്’; മോദി സർക്കാറിനോട് ശിവസേന
മുംബൈ: ഇന്ത്യ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ചെറിയ അയൽ രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ. ‘കോവിഡിന്റെ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെ […]












