India National

ഹരിയാനയില്‍ കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവം; പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുന്നു

ഹരിയാനയില്‍ കര്‍ഷകരുടെ സമരത്തിനിടെ അറസ്റ്റ് ചെയ്‌തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചാണ് സമരം നടത്തുന്നത്. പൊലീസ്‌ സ്‌റ്റേഷന്‌ പുറത്ത്‌ പന്തലുകള്‍ കെട്ടിയാണ് നൂറുകണക്കിന്‌ കര്‍ഷകര്‍ സമരത്തില്‍ പങ്ക് ചേരുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചിട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

India National

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു; പ്രതിദിന മരണനിരക്കും താഴേക്ക്

മൂന്നു​ മാസത്തിന്​ ശേഷം മഹാരാഷ്​ട്രയിൽ ആദ്യമായി പ്രതിദിന കോവിഡ്​ കേസുകളില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി. 12,557 പേർക്കാണ്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്​ മരിച്ചിരുന്നു. 57,000 ന്​ മുകളിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയും ചെയ്​തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്​സിനേഷനും നടന്നതോടെയാണ്​ രോഗികളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായത്. 14,433 പേരാണ് ഇന്ന് രോഗമുക്തരായത്. […]

India National

എസ്.എസ്.എല്‍.സി പരീക്ഷ മൂല്യനിര്‍ണയം ഇന്നാരംഭിക്കും

എസ്.എസ്.എല്‍.സി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഇന്നാരംഭിക്കും. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടത്തുന്നത്. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ് നടത്തും. എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്‌.എല്‍.സി പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് ഇന്ന് ആരംഭിക്കുന്നത്. എസ്.എസ്.എല്‍.സിയുടെ മൂല്യനിര്‍ണയത്തിനായി 12, 604 അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയം രണ്ട് ക്യാമ്പുകളിലായി 92 അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കും. ഈ മാസം 25ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എക്‌സാമിനർമാരായി നിയമനം ലഭിച്ച അധ്യാപകര്‍ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി […]

India National

ഇരുട്ടടി തുടരുന്നു; രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 28 പൈസ വീതമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.66 രൂപയും ഡീസലിന് 91.09 രൂപയുമാണ്. തിരുവന്തപുരത്ത് പെട്രോളിന് 97.38 രൂപയും ഡീസലിന് 92.31 രൂപയുമാണ്. 37 ദിവസത്തിനിടെ 21 തവണയാണ് വില കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 2 ന് ശേഷം വര്‍ധിച്ചു തുടങ്ങിയ ഇന്ധന വില ഇതിനകം […]

India National

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 1,00,636 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്ന ഘട്ടത്തിൽ 2427 ആണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 94 ശതമാനത്തിലേക്ക് അടുക്കുകയാണ്. 14 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ആകെ കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വർധനവാണിത്. അതേസമയം ഇന്ത്യയിൽ കുട്ടികളിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം ഇന്നാരംഭിക്കും.ഡൽഹി […]

India National

രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണം കോവിഡിന്‍റെ ഡെൽറ്റ വകഭേദമെന്ന് പഠനം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് (B.1.6.617.2) രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനം. രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ സാര്‍സ് കോവ്2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ സെന്‍ററും ചേർന്നാണ് പഠനം നടത്തിയത്. കോവിഡിന്റെ യു.കെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ വകഭേദമെന്നും പഠനത്തിൽ പറയുന്നു. ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീനോമിക് സീക്വൻസിങിലൂടെ 12,200 ലേറെ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ […]

India National

വിവാദ കര്‍ഷക നിയമങ്ങള്‍: ബി.ജെ.പി നേതാക്കളുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍

കർഷക നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായി, ബി.ജെ.പി പാർലമെന്റ് അം​ഗങ്ങളുടെ വീടിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ശനിയാഴ്ച്ച രാജ്യവ്യാപകമായി ബി.ജെ.പി എം.പിമാരുടെയും, എല്ലാ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് സമരം ചെയ്യാനാണ് തീരുമാനം. വിവാദ കർഷക നിയമത്തിനെതിരായ പ്രതിഷേധം ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലാണ് പുതിയ സമരമുഖം ആരംഭിക്കാൻ ബി.കെ.യു തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി എം.പിമാരുടെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് നിയമത്തിന്റെ കോ‍പ്പികൾ കത്തിക്കും. ബി.ജെ.പിക്ക് എം.പിയോ എം.എൽ.എമാരോ […]

India National

മെയ് മാസം കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പൈലറ്റുമാര്‍; വാക്സിനേഷന് സൗകര്യമൊരുക്കണമെന്ന് ആവശ്യം

മെയ്​ മാസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​ എയർ ഇന്ത്യ കമ്പനിയിലെ അഞ്ച്​ മുതിര്‍ന്ന പൈലറ്റുമാരെന്ന് ഇന്ത്യൻ കൊമേഷ്യൽ പൈലറ്റ്സ് അസോസിയേഷൻ (ഐ.സി.പി.എ). ക്യാപ്റ്റൻ ഹർഷ് തിവാരി, ക്യാപ്റ്റൻ ഗുർപ്രതാപ് സിംഗ്, ക്യാപ്റ്റൻ സന്ദീപ് റാണ, ക്യാപ്റ്റൻ അമിതേഷ് പ്രസാദ്, ക്യാപ്റ്റൻ പ്രസാദ് എം. കർമ്മകർ എന്നിവരാണ് രോഗം ബാധിച്ച് മരിച്ചത്. വന്ദേ ഭാരത്​ മിഷൻ (വി.ബി.എം) പദ്ധതിയുടെ ഭാഗമായി വിമാനം പറത്തുന്ന പൈലറ്റുമാരും ജീവനക്കാരും കോവിഡ്​ ഭീതിയിലാണെന്നും ജോലിക്കു​ ശേഷം വീട്ടിൽ പോകാൻ ഭയമാണെന്നും ഐ.സി.പി.എ ഭാരവാഹികൾ […]

India National

കേന്ദ്രത്തിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടും; പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു

കോവിഡ് പ്രതിരോധത്തിലടക്കം പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടാൻ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാർ അമ്പേ പരാജയപ്പെട്ടിട്ടും പ്രതിപക്ഷം ഉണർന്നുപ്രവർത്തിക്കുകയോ ശക്തമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ലെന്ന് പരക്കെ പരാതി ഉയരുന്നതിനിടെയാണ് പുതിയ നീക്കം. കോവിഡ് വിഷത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. യോഗ തിയതിയോ […]

India National

കോവിഡ് കേസുകള്‍ കുറഞ്ഞു; മഹാരാഷ്ട്ര ഘട്ടം ഘട്ടമായി അണ്‍ലോക്ക് ചെയ്യും

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അ‌ഞ്ചു ശതമാനമോ അതില്‍ താഴെയോ ഉള്ള, ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയെത്തിയ ജില്ലകളാണ് ഒന്നാംഘട്ടത്തില്‍ അണ്‍ലോക്ക് ചെയ്യുക. ഇവിടങ്ങള്‍ പൂര്‍ണമായി തുറന്നിടാനും സാധാരണഗതിയില്‍ പ്രവർത്തനങ്ങള്‍ തുടരാനും അനുവദിക്കും. മാളുകള്‍, തിയേറ്ററുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും […]