v മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. കേദാർനാഥ് സിങ് വിധി അനുസരിച്ചുള്ള സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവെക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി വിധി. സമൂഹത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമർശങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂവെന്നാണ് കേദാര്‍നാഥ് കേസിൽ സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിധി ബാധകമാണെന്ന് കോടതി വിധിച്ചു. തോന്നിയ പോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് […]
National
കോവിഡ് അനാഥരാക്കിയ കുട്ടികളില്‍ പകുതിയിലധികവും 4 മുതല്‍ 13 വയസ് വരെ പ്രായമുള്ളവര്‍
കോവിഡ് മൂലം അനാഥരായ കുട്ടികളില്‍ പകുതിയിലധികം പേരും നാല് മുതല്‍ 13 വയസുവരെ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. 788 കുട്ടികള്‍ മൂന്ന് വയസിന് താഴെയുള്ളവരാണ്. കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ മൊത്തം കുട്ടികളുടെ എണ്ണം 9346 ആണ്. ഇതില്‍ 3,332 പേര്‍ 14 മുതല്‍ 17വരെ വയസിനിടയിലുള്ളവരാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അനാഥരായ കുട്ടികളില്‍ 4860 പേര്‍ ആണ്‍കുട്ടികളും 4486 പേര്‍ പെണ്‍കുട്ടികളുമാണെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ പറയുന്നത്. കോവിഡ് രണ്ടാം […]
അഞ്ച് മാസത്തിനിടെ ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ
കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത് 43 തവണ. ഈ വര്‍ഷം മാത്രം 10.78 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 11.51 രൂപ കൂടി. വില വന്‍തോതില്‍ വര്‍ധിച്ചതോടെ 135 ജില്ലകളില്‍ ഇന്ധനവില 100 കടന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ നഗരത്തിലും പെട്രോള്‍വില 100 കടന്ന് കുതിക്കുകയാണ്. ജനുവരിയില്‍ 10 തവണയും ഫെബ്രുവരിയില്‍ 16 തവണയുമാണ് വില കൂട്ടിയത്. പെട്രോളിന് ജനുവരിയില്‍ 2.59 രൂപയും ഫെബ്രുവരിയില്‍ 4.87 രൂപയുമാണ് കൂടിയത്. ഡീസലിന് […]
ഉത്തരവാദി കേന്ദ്ര സർക്കാർ തന്നെ; കോവിഡ് പ്രതിരോധത്തിൽ മോദിയെ കൈവിട്ട് ‘ഹിന്ദി ബെൽറ്റും’
കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി അഭിപ്രായ സർവേയും. ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ സർവേയിൽ രാജ്യത്തെ കോവിഡ് മരണങ്ങളുടെ ഉത്തരവാദി മോദി സർക്കാരാണെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ‘ദ പ്രിന്റ്’ നടത്തിയ സർവേയിലാണ് കേന്ദ്ര സർക്കാരിനെതിരെ വലിയൊരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തിയത്. ബിജെപിക്ക് കൂടുതൽ വേരോട്ടമുള്ള ഹിന്ദി സംസാരഭാഷയായ ആറു സംസ്ഥാനങ്ങളിലായി 15,000 പേർക്കിടയിലാണ് സർവേ നടത്തിയത്. ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, […]
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: ഫലപ്രഖ്യാപനം മുന്‍ ക്ലാസുകളിലെ വാർഷിക പരീക്ഷഫലങ്ങൾ പരിഗണിച്ച്
പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ സിബിഎസ്ഇ ഇന്ന് പുറത്തിറക്കിയേക്കും. ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷ ഫലങ്ങൾ കൂടി പരിഗണിച്ചാകും മൂല്യനിർണയമെന്നാണ് സൂചന. വിദേശ പഠനത്തിന് സൗകര്യം ഉറപ്പുവരുത്തുന്ന രീതിയിൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് തീയതി നിശ്ചയിക്കണമെന്നും മറ്റ് ബോര്‍ഡുകളുടെ ഓഫ്‍ലൈൻ പരീക്ഷകൾ കൂടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും മൂല്യനിർണയം സംബന്ധിച്ചു ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യത്തിൽ സിബിഎസ്ഇ ഇന്ന് […]
യു.പിയില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു
ഉത്തര്‍പ്രദേശില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 11 കുടുംബങ്ങളോട് ഒഴിഞ്ഞുപോവാന്‍ യു.പി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ‘ദി ക്വിന്റ’് റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരം കുടിയൊഴിപ്പിക്കുന്ന 11 പേരും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 10 പേരും മെയ് 28ന് എഗ്രിമന്റില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിജേന്ദ്ര പാണ്ഡ്യന്‍ പറഞ്ഞു. ഒഴിഞ്ഞുപോവുന്നവര്‍ക്ക് അവരുടെ ഭൂമിയുടെ വിലയായി കോടികള്‍ […]
ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് 2,50,000 രൂപ
ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് 2,50,000 രൂപ. ജമ്മു കശ്മീരിലെ നൗഷേരയിലാണ് സംഭവം. ഭിക്ഷക്കാരിയെ അഭയകേന്ദ്രത്തിലാക്കിയ ശേഷം അവരുടെ താമസസ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് സന്നദ്ധപ്രവര്‍ത്തകര്‍ പണം കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചുവെച്ച നിലയിലാണ് നോട്ടുകളും കറന്‍സികളും കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്‌ദേവ് സിങ് ശ്യാമളിന്റെ നിര്‍ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി. ഏറെ സമയമെടുത്താണ് നാണയങ്ങള്‍ അടങ്ങിയ വലിയ തുക സന്നദ്ധപ്രവര്‍ത്തകര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പണം ഷെല്‍ട്ടര്‍ ഹോമിലെത്തി സ്ത്രീക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ […]
രണ്ടാമത്തെ ഇന്ത്യൻ നിർമിത വാക്‌സിനെത്തുന്നു; 30 കോടി ഡോസ് ബുക്ക് ചെയ്ത് കേന്ദ്രം
ന്യൂഡൽഹി: വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ കമ്പനിയുടെ വാക്‌സിൻ ഡോസുകൾ ബുക്ക് ചെയ്ത് കേന്ദ്രസർക്കാർ. ക്ലിനിക്കൽ പരീക്ഷണത്തിലുള്ള വാക്‌സിന്റെ 30 കോടി ഡോസാണ് സർക്കാർ മുൻകൂർ ബുക്കിങ് നടത്തിയത്. ഇതിനായി കമ്പനിക്ക് 1500 കോടി രൂപ ആരോഗ്യമന്ത്രാലയം കൈമാറി. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ബയോളജിക്കൽ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്‌സിനാണ് ആദ്യത്തേത്. ആഗസ്റ്റ്-ഡിസംബർ മാസങ്ങൾക്കുള്ളിൽ ഡോസുകൾ ലഭ്യമാകും എന്നാണ് മന്ത്രാലയം പറയുന്നത്. കേന്ദ്രസർക്കാറിന്റെ വാക്‌സിനേഷൻ നയത്തിനെതിരെ രാജ്യവ്യാപകമായി വിമർശം ഉയരുന്നതിനിടെയാണ് കൂടുതൽ […]
വാക്സിന്‍ വിതരണം; കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഒഡീഷ മുഖ്യമന്ത്രി
കോവിഡ് വാക്സിന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്‍റെ കത്ത്. കോവിഡ് മഹാമാരിയെ വരുതിയിലാക്കാന്‍ വാക്‌സിനേഷന് മാത്രമേ സാധിക്കുവെന്നും അതിനാല്‍ വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് നവീന്‍ പട്‌നായിക് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം ചെയ്തില്ലെങ്കില്‍ ഒരു സംസ്ഥാനവും സുരക്ഷിതമായിരിക്കില്ലെന്നും പട്നായിക് കത്തില്‍ പറയുന്നു. എന്നാല്‍, വാക്‌സിനുകള്‍ ശേഖരിക്കുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരാട്ടമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ദൗര്‍ലഭ്യം […]
‘ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരി’: ഡബ്ള്യൂ.എച്ച്.ഒ
ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്‍റാണ് ആശങ്ക സൃഷ്ടിക്കുന്നത്. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. B.1.617.2 വേരിയന്‍റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്‍റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന […]












