ഈ വർഷം തന്നെ രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ഊർജിത നീക്കവുമായി കേന്ദ്രസർക്കാർ. ഡിസംബറോടെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാനാകുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. നിലവിൽ രാജ്യത്ത് വാക്സിൻ ക്ഷാമം ഇല്ലെന്നും കോവിഡ് കേസുകൾ കുറഞ്ഞുവരുന്നത് ശുഭസൂചനയാണെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. രാജ്യത്ത് വാക്സിന്‍റെ ഇടവേള 90 ദിവസമാക്കി. ഈ വർഷം ഡിസംബറോടെ രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര്‍ ഡയറക്ടർ ബൽറാം ഭാർഗവ അറിയിച്ചത്. ജൂലൈ പകുതിയോടെയോ ആഗസ്തോടെയോ പ്രതിദിനം ഒരുകോടി പേർക്ക് വാക്സിൻ നൽകാനാകും. വിദേശ വാക്സിനുകളുടെ […]
National
ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക് വാക്സിന് സി.ഡി.എല്ലിന്‍റെ വിതരണാനുമതി
ഇന്ത്യയില്‍ നിര്‍മിച്ച സ്പുട്നിക് വാക്സിന്‍റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറി (സി.ഡി.എല്‍) യുടെ വിതരണാനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെട്രോ ഡ്രഗ്സ് നിര്‍മിച്ച സ്പുട്നിക് വാക്സിന്‍റെ ആദ്യ ബാച്ചിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ആറ് ഇന്ത്യന്‍ കമ്പനികളാണ് റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. 85 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. ലോകത്ത് വിതരണം ചെയ്യുന്ന സ്പുട്നിക് വാക്സിന്‍റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് റഷ്യന്‍ പ്രതിനിധി നേരത്തെ […]
കോവിഡ് രണ്ടാം തരംഗം; രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്
കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒരു കോടി ആളുകൾ തൊഴിൽ രഹിതരായെന്ന് റിപ്പോർട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ പറയുന്നു. ഏപ്രിലിൽ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോൾ 12 ശതമാനമായി ഉയർന്നു. ജോലി നഷ്ടപ്പെട്ടവരിൽ സംഘടിത, അസംഘടിത മേഖലകളിൽ ഉള്ളവരും ഉൾപ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു. വരുമാനത്തിൽ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേർ മാത്രമാണ്. കോവിഡ് […]
കോവിഡ് മൂന്നാം തരംഗം കൂടുതൽ ബാധിക്കുക കുട്ടികളെയും ഗ്രാമീണ മേഖലയേയും; കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
കോവിഡിന്റെ മൂന്നാം തരംഗം കൂട്ടികളേയും ഗ്രാമീണ മേഖലയേയുമാണ് കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകളിൽ കേന്ദ്രത്തോട് വിവരങ്ങൾ തേടി സുപ്രീം കോടതി. വിഷയത്തിൽ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോവിഡ് വാക്സിൻ നയത്തിലും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചത്. വാക്സിൻ ക്ഷാമത്തിനു പുറമെ, പല തരത്തിലാണ് വില ഈടാക്കുന്നത്. വാക്സിൻ കിട്ടാൻ സംസ്ഥാനങ്ങൾ മത്സരിക്കട്ടെ എന്ന മട്ടിൽ കേന്ദ്രം മാറിനിൽക്കുന്നു. ഇന്റർനെറ്റില്ലാത്ത ഗ്രാമീണരും ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ. ഇതിന്റെയൊക്കെ യുക്തി എന്താണെന്നും കോടതി […]
ആശുപത്രി ബില്ല് 19 ലക്ഷം; പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കള്‍
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കൾക്ക് സ്വകാര്യ ആശുപത്രി നൽകിയത് 19ലക്ഷം രൂപയുടെ ബില്ല്. 23 ദിവസത്തെ ചികിത്സയ്ക്കാണ് വന്‍ തുക ഈടാക്കിയത്. സംഭവത്തില്‍ മക്കള്‍ തിരുപ്പൂർ ജില്ല കലക്ടർക്ക് പരാതി നൽകി. തിരുപ്പൂരിലെ കനകംപാളയം സ്വദേശി എം. സുബ്രമണ്യൻ എന്ന 62കാരന്‍ മെയ് 25നാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതനായ അദ്ദേഹത്തെ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാൻ തുടങ്ങി. ഇതിനു പിന്നാലെ അത്യാഹിത […]
ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് ഇന്ധന വില കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.0 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമാണ്.
കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രം; 12 കോടി ഡോസ് ഈ മാസം വിതരണം ചെയ്യും
കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാൻ കേന്ദ്രം. 12 കോടി ഡോസ് ഈ മാസം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യും. കേന്ദ്രത്തിന്റെ കൈവശം ബാക്കിയുള്ള ഡോസും അനുവദിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. അധിക ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെകും സിറം ഇൻസ്റ്റിട്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്. സ്പുട്നിക് വാക്സിന്റെ മൂന്ന് ലക്ഷത്തോളം ഡോസുകൾ ഇന്നലെ രാത്രി റഷ്യയിൽ നിന്നെത്തി. അടുത്ത രണ്ട് മാസത്തിനകം രണ്ട് കോടിയോളം ഡോസ് കൂടി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ലക്ഷത്തിലധികം ഡോസുകൾ രണ്ട് ബാച്ചുകളിലായി ഇതിനോടകം […]
ഉണരൂ, രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ; കേന്ദ്രത്തിനെതിരെ സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ചന്ദ്രചൂഢ്
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ നയവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. മഹാമാരിയുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയിൽ നിന്ന് അടുത്തകാലത്ത് ആദ്യമായാണ് കേന്ദ്രം ഇത്രയും രൂക്ഷമായ വിമർശനങ്ങൾ കേൾക്കുന്നത്. വിമർശനങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായി. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിരീക്ഷണങ്ങൾ; ഞങ്ങൾ (വാക്‌സിൻ) നയം മാറ്റാൻ ആവശ്യപ്പെടുന്നില്ല. ഉണരാനാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. ഉണർന്ന് രാജ്യത്ത് എന്താണ് നടക്കുന്നത് എന്നു കാണൂ. ഞാൻ ഭരണഘടന വായിക്കുകയായിരുന്നു. ആർടിക്കിൾ […]
രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണം : സുപ്രിംകോടതി
രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രസർക്കാർ യാഥാർഥ്യങ്ങൾ തിരിച്ചറിയണമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്നും വാക്സിൻ നയത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു. ഇന്ത്യയുടെ വാക്സിൻ നയം എന്താണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേന്ദ്രസർക്കാർ ദേശീയ ഏജൻസി ആയിട്ടാണ് ആണോ പ്രവർത്തിക്കുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങി നൽകുകയാണോ […]
മാലിന്യ ട്രക്കിലേക്ക് മൃതദേഹം തള്ളുന്ന യുപി പൊലീസ്; വീഡിയോ
ഈ കോവിഡ് കാലത്ത് ക്രൂരമായ, ഞെട്ടിക്കുന്ന പല സംഭവങ്ങള്‍ക്കും നമ്മളില്‍ പലരും സാക്ഷിയായിട്ടുണ്ട്. അല്ലെങ്കില്‍ അത്തരം സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. മൃതദേഹങ്ങളോട് പോലും മാന്യത കാണിക്കാതെ പെരുമാറുന്നവര്‍. അത്തരമൊരു വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അന്‍പത് വയസുകാരന്‍റെ മൃതദേഹം യാതൊരു ദാക്ഷിണ്യവുമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കിലേക്ക് തള്ളുന്ന യുപി പൊലീസിനെയാണ് വീഡിയോയില്‍ കാണുന്നത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന അന്‍പതുകാരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തം ഗ്രാമത്തിലെത്തിയത്. […]












