ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ തിരികെ വിളിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രിയുടെ അവലോകന യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ബംഗാൾ ചീഫ് സെക്രട്ടറിയെ പിൻവലിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയത്. പുതിയ സംഭവത്തോടെ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തി. കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക നിമിഷത്തിൽ ചീഫ് സെക്രട്ടറിയെ വിട്ടുനൽകാൻ ബംഗാളിന് ആവില്ലെന്നും കാട്ടിയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്ത് […]
National
ട്വിറ്ററിനെതിരെ പോക്സോ കേസ്
ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച് തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്ററിനെതിരായ ഹരജിയിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമത്തിനുളള ആനുകൂല്യം കേന്ദ്രം നിഷേധിക്കുകയാണെന്നും ട്വിറ്റർ […]
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത് 4 കുഞ്ഞുങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ മരിച്ചത് നാല് കുഞ്ഞുങ്ങള്‍. ഇവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ക്ക് ശ്വാസതടസമുണ്ടാവുകയും ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതായും ഡി.എം.സി.എച്ച് പ്രിന്‍സിപ്പാള്‍ പറഞ്ഞു. നാല് പേരുടെയും നില ഗുരുതരമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ബിഹാറിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം ആശുപത്രി ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ”ലോകം മുഴുവൻ […]
മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചന നൽകി മഹാരാഷ്ട്രയിൽ കുട്ടികളിൽ കോവിഡ് പടരുന്നു. അഹമ്മദ്നഗറിൽ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ 10 ശതമാനത്തോളം വരുമിത്. പുതിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി. കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാവില്ലെന്നും ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തിൽ, കുട്ടികൾക്കായി കോവിഡ് […]
ഗംഗാ നദീതടത്തിൽ സംസ്കരിച്ച മൃതദേഹങ്ങൾ മണ്ണൊലിപ്പിനെ തുടർന്ന് നദിയിലൂടെ ഒഴുകിനടക്കുന്നു
യുപി ഉന്നാവിലെ ബുക്സറിൽ ഗംഗാ നദീതടത്തിൽ സംസ്കരിച്ച മൃതദേഹങ്ങൾ മണ്ണൊലിപ്പിനെ തുടർന്ന് നദിയിലൂടെ ഒഴുകിനടക്കുന്നു. ശ്മശാനത്തിലെ സ്ഥല പരിമിതിയെ തുടർന്നാണ് മൃതദേഹങ്ങൾ നദീ തടത്തിൽ സംസ്കരിച്ചത്. മൃതദേഹങ്ങളിൽ ചിലത് കോവിഡ് രോഗികളുടേതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നദിയിലെ ജലനിരപ്പ് 40-45 സെന്‍റിമീറ്ററോളം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തീരത്തെ മണ്ണിടിഞ്ഞിരുന്നു. ആഴത്തിൽ കുഴിയെടുത്ത് സംസ്കരിക്കാതിരുന്ന മൃതദേഹങ്ങളിൽ ചിലത് ഇതോടെ ജലോപരിതലത്തിലേക്ക് എത്തുകയായിരുന്നു. ബിഗാപൂരിലെ ബുക്സാർ ശ്മശാനത്തിലെ സ്ഥലപരിമിതി മൂലം ഈ മാസം ആദ്യം നൂറ് കണക്കിന് മൃതദേഹങ്ങള്‍ നദിതീരത്തെ […]
സംസ്ഥാനങ്ങള്‍ക്ക് വാക്സിനില്ല, സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെ ലഭിക്കുന്നു? കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍
വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിനില്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭ്യമാവുന്നതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം. 18- 44 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ മാത്രമേ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, അത് ജൂണ്‍ പത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു. സംസ്ഥാനത്തെ 18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം ആളുകള്‍ക്ക് 1.84 കോടി ഡോസ് വാക്‌സിനാണ് ആവശ്യം. ഏപ്രിലില്‍ 4.5 ലക്ഷം […]
കോവിഡില്‍ അനാഥരായ കുട്ടികളുടെ പേരില്‍ അഞ്ചു ലക്ഷം നിക്ഷേപിക്കും; വിവിധ പദ്ധതികളുമായി തമിഴ്നാട് സര്‍ക്കാര്‍
കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ് തികഞ്ഞതിന് ശേഷം പലിശ സഹിതം ഇത് കുട്ടികൾക്ക് നൽകും. വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള ഹോസ്റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും. സർക്കാർ ഹോമുകളിലും ഹോസ്റ്റലുകളിലും ഇവർക്ക് മുൻഗണന നൽകും.കോവിഡിൽ ഭർത്താവിനെ […]
ബ്രാഡ്മാനെയും കടന്ന് പെട്രോൾ വില; മുംബൈയിൽ സെഞ്ച്വറി നേട്ടം..!
രാജ്യത്തെ പെട്രോൾ വില നൂറുരൂപ കടക്കുന്ന ആദ്യത്തെ മെട്രോ നഗരമായി മാറി മുംബൈ. കഴിഞ്ഞ ദിവസം 99.94 വരെ എത്തിയിരുന്നെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സെഞ്ച്വറി നേടാൻ പെട്രോളിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ട് മുംബൈയിൽ പെട്രോൾ ലിറ്ററിന് 100.19 രൂപയായി. ഡീസലിന് 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസൽ വില 92.29 രൂപയിലുമെത്തി. ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാന്റെ ഐതിഹാസികമായ 99.94 എന്ന ബാറ്റിങ് […]
മോദിയെ സ്വീകരിക്കാൻ ചെന്നില്ല, അവലോകന യോഗത്തിലും ഇരുന്നില്ല; മമതയ്‌ക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി കേന്ദ്രം
യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായായിരുന്നു സന്ദർശനം. എന്നാൽ, വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ വ്യോമസേനാ താവളത്തിലിറങ്ങിയ മോദിയെ സ്വീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയിരുന്നില്ല. സ്ഥലത്തുണ്ടായിട്ടും വിമാനമിറങ്ങുമ്പോൾ ഔദ്യോഗിക സ്വീകരണ പരിപാടികൾക്കൊന്നും അവർ നിന്നില്ല. സൈനിക താവളത്തിനു സമീപം തന്നെയായിരുന്നു തുടർന്നുള്ള ദുരന്ത അവലോകന യോഗം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിക്കു പുറമെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്ര മന്ത്രിമാരായ […]
കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവിൽ തീരുമാനമായില്ല; റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു
വാക്സിൻ അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവ് സംബന്ധിച്ച് ഇന്നു ചേര്‍ന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. വസ്തുക്കളുടെ വില, നികുതിയിളവ് എന്നിവയിൽ തീരുമാനമെടുക്കാൻ മന്ത്രിതല ഉപസമിതിയെ നിശ്ചയിച്ചു. അടുത്ത മാസം എട്ടിനകം സമിതി റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. വാക്സിൻ, മരുന്ന് അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവായിരുന്നു 43ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ സുപ്രധാന അജണ്ട. സ൪ക്കാ൪ ആശുപത്രികളിൽ നിലവിൽ വാക്സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന വാക്സിന് നികുതി […]












