കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. […]
National
കോവിഡില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കണം; സംസ്ഥാന സ൪ക്കാരുകളോട് സുപ്രീംകോടതി
കോവിഡ് മുലം അനാഥരായ കുട്ടികളെ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വ൪ഷം മാ൪ച്ചിനു ശേഷം കോവിഡ് മൂലം രക്ഷിതാക്കളിൽ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട അനാഥരെ ഏറ്റെടുക്കണമെന്ന് ജുവനൈൽ ജസ്റ്റിസ് നിയമത്തിന് കീഴിൽ പ്രവ൪ത്തിക്കുന്ന ജില്ലാ അധികാരികൾക്കാണ് കോടതി നി൪ദേശം നൽകിയത്. സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റിസ് എൽ. നാഗേശ്വ൪ റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റെ നി൪ദേശം. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ അനാഥരായ […]
നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രം നീട്ടി
കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍ കേന്ദ്ര സർക്കാർ നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവണം. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക […]
1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ; 3660 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.86 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 23.43 ലക്ഷമായി. 20.70 ലക്ഷം സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 33.90 കോടി സാംപിളുകൾ പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആർ അറിയിച്ചു. 3660 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ […]
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്
43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി ഉയര്‍ത്തല്‍, നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്യല്‍ എന്നിവയും കൗണ്‍സിലിന്‍റെ പരിഗണനയ്ക്ക് വരും. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. എഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള അവശ്യ വസ്തുക്കളുടെ നികുതി സംബന്ധിച്ചുള്ള ചര്‍ച്ചയും നടക്കും. കോവിഡ് വാക്സിന്‍ നികുതിരഹിതമാക്കണമെന്നാണ് […]
കോവിഡ് മരണനിരക്ക്: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രം
ഇന്ത്യയിലെ കോവിഡ് മരണങ്ങളെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രം. ഔദ്യോഗിക കണക്കിന്റെ ഇരട്ടി പേർ രോഗം ബാധിച്ചു മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു പത്രത്തിന്റെ വിശദമായ റിപ്പോർട്ട്. എന്നാൽ, ഇത് പൂർണമായും അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ഒരു തെളിവിന്റെയും പിൻബലമില്ലാതെയും വളച്ചൊടിച്ച കണക്കുകളെ ആധാരമാക്കിയുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണ്. കഴിഞ്ഞ 20 ദിവസമായി രാജ്യത്തെ കോവിഡ് കേസുകളിൽ കൃത്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച മുതൽ 24 […]
നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല; ‘അറസ്റ്റ് രാംദേവ്’ ഹാഷ്ടാഗിനെതിരെ യോഗ ഗുരു
അലോപ്പതിക്കെതിരായുള്ള യോഗാ ഗുരു ബാബാ രാംദേവിന്‍റെ പ്രസ്താവനകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള #Arrest Ramdev ഹാഷ്ടാഗ് സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഹാഷ്ടാഗ് പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രാംദേവ്. നിങ്ങളുടെ പിതാവിന് പോലും സ്വാമി രാംദേവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് യോഗ ഗുരു പറയുന്നത്. ”അവര്‍ തുഗ് രാംദേവ്, മഹാതുംഗ് രാംദേവ് തുടങ്ങിയ ട്രന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവര്‍ അത് ചെയ്യട്ടെ. നമ്മുടെ ആളുകള്‍ അത്തരം പ്രവണതകളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. അത്തരം ട്രന്‍ഡുകള്‍ എപ്പോഴും തെളിഞ്ഞു നില്‍ക്കും” […]
പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധം വാങ്ങണോ?-കേന്ദ്രത്തോട് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍്. പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടി വരുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ അറിവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന്‍ പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്സിന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണ്. രാജ്യം കോവിഡിന് എതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി […]
ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് യാസ്; ജാർഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുന്നു
ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ബംഗാളിൽ ഒരു കോടി പേരും ഒഡീഷയിൽ ലക്ഷണക്കണക്കിന് ആളുകളും ദുരിതബാധിതരായി. കാറ്റിന്‍റെ ശക്തികുറഞ്ഞ് ന്യൂനമ൪ദമായി മാറിയെന്നും അയൽ സംസ്ഥാനമായ ജാർഖണ്ഡ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ചുഴലിക്കാറ്റില്‍ ഒഡീഷയിലും ബംഗാളിലുമായി ലക്ഷക്കണക്കിനു വീടുകൾക്ക് കേടുപാട് സംഭവിച്ചു. ബംഗാൾ തീരമേഖലയിൽ നിന്ന് മാത്രം 15 ലക്ഷം പേരെയാണ് മാറ്റിപ്പാ൪പ്പിച്ചിരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലായി. ഇവിടങ്ങളിൽ നി൪ത്തിയിട്ടിരുന്ന വാഹനങ്ങൾ പലതും നശിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകിയും […]
യെദിയൂരപ്പയെ വെട്ടാൻ ബിജെപിയിൽ പടയൊരുക്കം; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രിയും
കർണാടകയിൽ ബിഎസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ബിജെപിയിൽ പടയൊരുക്കം. കേന്ദ്രത്തിൽനിന്നാണ് യെദിയൂരപ്പയെ വെട്ടാൻ ശ്രമം നടക്കുന്നത്. ഇക്കാര്യം സമ്മതിച്ച് കർണാടക റവന്യൂ മന്ത്രി ആർ അശോക രംഗത്തെത്തിയിട്ടുണ്ട്. ഇതേസമയത്ത് പാർട്ടിയിലെ വിശ്വസ്തരെ അണിനിരത്തി പ്രതിരോധമൊരുക്കാൻ യെദിയൂരപ്പയും നീക്കം ആരംഭിച്ചിട്ടുണ്ട്. വിമതയോഗങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് അശോക പ്രതികരിച്ചു. നിലവിലെ മന്ത്രിസഭയിലെ ചില അംഗങ്ങളും ഈ സംഘത്തിലുണ്ട്. ഈ നടക്കുന്ന ചർച്ചകളിലെല്ലാം യെദിയൂരപ്പയെ സ്ഥാനത്തുനിന്നു നീക്കാനുള്ള ആസൂത്രണങ്ങളാണ് നടക്കുന്നത്. നേരിട്ടല്ലാതെ നീക്കത്തിന് പിന്തുണ അർപ്പിച്ച് വേറെയും നേതാക്കളുമുണ്ടെന്നും […]












