ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഓക്സിജന്‍ മോക്ഡ്രില്ല് നടത്തിയതിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോക്ക്ഡ്രില്‍ നടത്തിയെന്ന ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഏപ്രില്‍ 27 നാണ് സംഭവം നടന്നത്. മോക്ഡ്രില്ലിന്‍റെ ഭാഗമായി മെഡിക്കല്‍ ഓക്‌സിജന്‍ കട്ട് ചെയ്തതാണ് ദുരന്തത്തിന് കാരണമായത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ 26ന് രാവിലെയാണ് ആശുപത്രി അധികൃതര്‍ അഞ്ചുമിനിറ്റ് നേരം ഓക്സിജന്‍ വിതരണം നിര്‍ത്തിവെച്ച് മോക്ഡ്രില്‍ നടത്തിയത്. ഈ പരീക്ഷണത്തില്‍ 22 രോഗികളുടെ ജീവന് […]
National
കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്; ചെലവ് ഇരട്ടിയായി വര്‍ധിച്ചു
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 25% കുറവുണ്ടായതായി കണക്കുകള്‍. 2018-19 വര്‍ഷത്തെ അപേക്ഷിച്ച് 682 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ചെലവ് 998 കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം ഇത് 470 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സി.പി.എം-സി.പിഐ എന്നിവയാണ് കണക്ക് അപ് ലോഡ് ചെയ്തിട്ടുള്ള മറ്റു ദേശീയ പാര്‍ട്ടികള്‍. 2019-2020 വര്‍ഷത്തില്‍ സി.പി.എമ്മിന്റെ വരുമാനം ഏതാണ്ട് 150 കോടി രൂപയാണ്. […]
വിദേശയാത്രക്കാര്‍ക്ക് വാക്‌സിനില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് വാക്‌സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ആദ്യ ഡോസ് വാക്‌സിന് ശേഷം 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ഇന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍ സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും വിവിധ സംസ്ഥാന […]
വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെയും അത്‌ലറ്റുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാക്സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കണം
വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നവരുടെ പാസ്‌പോര്‍ട്ട് വാക്‌സിനേഷന്‍ രേഖയുമായി ബന്ധിപ്പിക്കേണ്ടിവരും. ടോക്യോ ഒളിംപിക്‌സിന് തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളും കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശമിറങ്ങിയിട്ടുണ്ട്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മൂന്നു വിഭാഗങ്ങളില്‍ വരുന്നവര്‍ക്കും വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് എടുക്കാം. ഓഗസ്റ്റ് 31 വരെ മേല്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകും. വിദേശയാത്രയ്ക്ക് […]
ആവശ്യമായ വാക്‌സിന്‍ സ്‌റ്റോക്കുണ്ടോ? കേന്ദ്രം കണക്ക് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്
ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ആവശ്യമായ വാക്‌സിന്‍ സ്റ്റോക്കുണ്ടോ എന്നതിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.എന്നാല്‍ അത്യാവശ്യക്കാര്‍ വിതരണം ചെയ്യാന്‍ മാത്രം വാക്‌സിന്‍ സ്റ്റോക്കുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ രൂപരേഖ പുറത്തുവിടാന്‍ തയ്യാറാവണം-ഖാര്‍ഗെ ട്വീറ്റ് ചെയ്തു. 18 വയസിന് […]
പുനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം; 17 മരണം
മഹാരാഷ്ട്രയിലെ പുനെയിൽ സാനിറ്റൈസർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം.അപകടത്തിൽ 17 പേർ മരിച്ചു. അഞ്ചു പേരെ കാണാനില്ല. എസ്.വി.എസ് അക്വ ടെക്നോളജിയുടെ സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് വൈകിട്ട് ആറുമണിയോടെ തീപിടുത്തമുണ്ടായത്. അപകടസമയത്ത് 37 ഓളം തൊഴിലാളികൾ കമ്പനിയിൽ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് പായ്ക്കിംഗിനിടെയാണ് തീപടർന്നത്. പുക കാരണം തൊഴിലാളികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതായി ഫയർഫോഴ്സ് അറിയിച്ചു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ അണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
സമ്മര്‍ദത്തിന് വഴങ്ങി നയം മാറ്റി; രാജ്യത്ത് ഇനി വാക്‌സിന്‍ സൗജന്യം
സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്‌സീന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി. ദീപാവലി വരെ […]
കൊവാക്‌സിനേക്കാൾ കൂടുതൽ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡെന്ന് പഠനം
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനിൽ കൊവാക്‌സിനേക്കാൽ കൂടുതൽ ആന്റിബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീൽഡ് വാക്‌സിനെന്ന് പഠനം. കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങൾ. വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. കോവിഷീല്ഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കൽ പ്രാക്ടീസിൽ പഠനം ഉപയോഗിക്കില്ല. ഇന്ത്യ […]
കോവിഡ് ചികിത്സ; ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ ഉപയോഗം വിലക്കി കേന്ദ്രം
കോവിഡ് ചികിത്സയ്ക്ക് ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവ ഉപയോഗിക്കുന്നതു വിലക്കി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍, പനിക്ക് ഉപയോഗിക്കുന്ന ആന്‍റിപൈറെറ്റിക് മരുന്നുകളും ചുമയ്ക്കുള്ള ആന്‍റിട്യൂസീവ് മരുന്നുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാം. ഐവര്‍മെക്ടിന്‍, ഡോക്സിസൈക്ലിന്‍ എന്നിവയ്ക്കുപുറമെ ഹൈഡ്രോക്സിക്ലോറോക്വിന്‍, സിങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടിവൈറ്റമിനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കാണ് ഇതുവരെ ഈ മരുന്നുകള്‍ നല്‍കിവന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്കാണ് കോവിഡ് […]
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതേത്തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാനാണ് സാധ്യത.












