India National

ഇഗ്നുവിൽ പ്രവേശന നടപടികൾ ആരംഭിച്ചു; അപേക്ഷിക്കാനുള്ള വിവരങ്ങള്‍ അറിയാം

ഈ വർഷം ആരംഭിക്കുന്ന ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികളിലേക്ക് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ( ഇഗ്നോ, IGNOU ) കടന്നു. ഇഗ്നോവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാനാകും. ഇന്ന് മുതൽ ആരംഭിച്ച രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലൈ 15 ആണ്. ഓപ്പൺ-വിദൂര, ഓൺലൈൻ കോഴ്‌സുകൾക്കും ഇഗ്നുവിന്‍റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനാകും. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് ഒരു കോഴ്‌സിനു മാത്രം ഫീസ് ഇളവിന് അർഹതയുണ്ട്. രണ്ട് കോഴ്‌സിന് ഫീസ് ഇളവിന് അപേക്ഷിച്ചാൽ അപേക്ഷ തള്ളും. […]

India National

സ്ഥാനം തെറിക്കുമോ? അമിത്ഷായ്ക്കും നദ്ദയ്ക്കും പിറകെ പ്രധാനമന്ത്രിയുമായും ചർച്ച നടത്താന്‍ യോഗി

മന്ത്രിസഭാ പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് യോഗി ഇന്ന് മോദിയെ വിളിക്കുന്നത്. യോഗിയുടെ ഭരണ പരാജയത്തില്‍ മോദിയടക്കമുള്ള ബിജെപി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനസംഘടനയ്ക്കു നീക്കം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി യോഗി […]

India National

2019-20 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപ

അധികാരത്തിലെത്തി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വ്യക്തികളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ വരുമാനത്തെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. 139 കോടി രൂപയാണ് കോണ്‍ഗ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനം. എന്‍.സി.പി 59 കോടി, ടി.എം.സി 8 കോടി, സി.പി.എം 19.6 കോടി, സി.പി.ഐ 1.9 കോടി എന്നിങ്ങനെയാണ് മറ്റു […]

India National

പതഞ്ജലിയുടെ കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍, മില്ല് സീല് ചെയ്തു

ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി വിൽക്കുന്ന കടുക് എണ്ണ നിലവാരം കുറഞ്ഞതാണെന്ന് രാജസ്ഥാൻ സർക്കാർ. സിംഹാന ഓയില്‍ മില്‍ പതഞ്ജലിക്ക് നല്‍കിയ അഞ്ച് സാമ്പിളുകളും പരീക്ഷണത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇവ ആവശ്യമായ ഗുണനിലവാരമില്ലാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പതഞ്ജലി കടുക് എണ്ണയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷ പ്രാദേശിക ഭരണകൂടത്തിന്‍റെ സാന്നിധ്യത്തില്‍ മെയ് 27നാണ് ടെസ്റ്റ് ചെയ്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ […]

India National

മുംബൈയിൽ മഴ ശക്തം: റെഡ് അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന നാല് ദിവത്തേക്ക് കൂടി മുംബൈയിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശ മേഖലയായ കൊങ്കൺ കിനാർപറ്റിയിലെ ചില ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. Rainfall (mm) observed from 0830-1430 hrs IST over Mumbai:Santacruz-164.8 mmColaba-32.2 mmFor impact based warnings for Mumbai, kindly refer:https://t.co/0P6RbcDEqR — India Meteorological Department (@Indiametdept) June 9, 2021 ബുധനാഴ്ച്ച റെഡ് അലർട്ടും […]

India National

രാജ്യത്ത് ഇതുവരെ രണ്ടു ഡോസ് വാക്‌സിനുമെടുത്തത് 3.3 ശതമാനം പേർ മാത്രം; പോകുവാനുണ്ട് ഇനിയുമേറെ ദൂരം

കോവിഡ് മഹാമാരിക്കെതിരേ പോരാടുന്ന ഇന്ത്യയിൽ ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ഇതുവരെ എടുത്തത് 23.4 കോടി പേർ. പക്ഷേ ഇതുവരെ ഏതെങ്കിലും ഒരു വാക്‌സിന്റെ രണ്ടു ഡോസുമെടുത്ത് പൂർണമായും വാക്‌സിനെടുത്തത് 4.53 കോടി പേർ മാത്രമാണ്. രാജ്യത്തിന്റെ ജനസംഖ്യയുടെ 3.3 ശതമാനം മാത്രമാണിത്. ലോകത്ത് ഇതുവരെ 212 കോടി ആൾക്കാരാണ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തത്. ലോകത്ത് ഇതുവരെ രണ്ടു ഡോസ് കോവിഡ് വാക്‌സിനും എടുത്തത് 45.8 കോടി ആൾക്കാരാണ്. ലോക ജനസംഖ്യയുടെ 5.9 ശതമാനം […]

India National

ബംഗാളില്‍ തൃണമൂല്‍ വിട്ട നേതാക്കള്‍ കൂട്ടത്തോടെ മടങ്ങുന്നു; ബി.ജെ.പി യോഗം ബഹിഷ്‌കരിച്ച് മുകുള്‍ റോയ്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മടങ്ങിപ്പോവാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് വിളിച്ച യോഗം ദേശീയ വൈസ് പ്രസിഡന്റും മുന്‍ തൃണമൂല്‍ നേതാവുമായ മുകുള്‍ റോയ് ബഹിഷ്‌കരിച്ചതോടെയാണ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ബി.ജെ.പി വിടുമെന്ന പ്രചാരണങ്ങള്‍ ശക്തമാവുമ്പോഴും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മുകുള്‍ റോയ് തയ്യാറായിട്ടില്ല. ബി.ജെ.പിയിലേക്ക് ചേക്കേറിയത് തെറ്റായിപ്പോയെന്ന് മുന്‍ തൃണമൂല്‍ എം.എല്‍.എ പ്രബിര്‍ ഘോഷാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ അമ്മ മരിച്ചപ്പോള്‍ […]

India National

ക്രൂഡോയിൽ വിലയാണോ പെട്രോൾ വിലയിലെ വില്ലൻ ? മൻമോഹൻ സിങിന്‍റെ കാലത്തെ കണക്കുകൾ പറയുന്നതെന്ത് ?

‘ ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു’ 2014 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണിവ. കേരളത്തിലടക്കം പെട്രോൾ വില 100 കടക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഒരിക്കൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്. ക്രൂഡോയിൽ വിലയുടെ മേൽ പഴിചാരിയാണ് കേന്ദ്ര സർക്കാർ നിലവിലെ ഈ വിലവർധവിനെ ന്യായീകരിക്കുന്നത്. അവിടെയാണ് മൻമോഹന്റെ ഭരണമികവ് ഒരിക്കൽ കൂടി തിളങ്ങുന്നത്. മൻമോഹൻ സിങിന്‍റെ കാലത്തെ ക്രൂഡോയിൽ വിലയും […]

India National

പുതിയ വാക്സിന്‍ നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ് വരുമെന്ന് ധനമന്ത്രാലയം

കേന്ദ്രസർക്കാറിന്‍റെ പുതിയ വാക്​സിൻ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം. ആവശ്യമുള്ള പണം സര്‍ക്കാരിന്‍റെ കൈവശമുണ്ടെന്നും സപ്ലിമെന്‍ററി ഗ്രാന്‍റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്തു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികൾ സ്വീകരിക്കാനാണ് മന്ത്രാലയത്തിന്‍റെ നീക്കം. ഭാരത്​ ബയോടെക്​, സിറം ഇൻസ്​റ്റിറ്റ്യൂട്ട്​, ബയോ-ഇ എന്നിവർക്ക്​ ആവശ്യമായ വാക്​സിൻ നൽകാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. വിദേശകമ്പനികളിൽ നിന്ന്​ വാക്​സിൻ വാങ്ങുന്നത് നിലവില്‍​ പരിഗണിക്കുന്നില്ല. ഫൈസർ, മോഡേണ കമ്പനികളുമായി ചർച്ച നടക്കുന്നതായും […]

India National

വാതില്‍പ്പടി റേഷന്‍ പദ്ധതിക്ക് അനുമതി നല്‍കണം; മോദിക്ക് കത്തയച്ച് കെജ്രിവാള്‍

ഡല്‍ഹിയില്‍ വാതില്‍പ്പടി റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് കെജ്രിവാള്‍ കത്തയച്ചത്. 72 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളെ സഹായിക്കുന്നതാണ് പദ്ധതി. കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മാറ്റങ്ങൾ പദ്ധതിയില്‍ വരുത്താൻ തയാറാണെന്നും കെജ്രിവാള്‍ കത്തില്‍ സൂചിപ്പിച്ചു. രാജ്യ താത്പര്യപ്രകാരമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളെ എ.എ.പി സര്‍ക്കാര്‍ ഇതുവരെ പിന്തുണച്ചിട്ടുണ്ടെന്നും പ്രസ്തുത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കത്തില്‍ […]