India National

കശ്മീരിൽ 10 ജെയ്‌ഷെ മുഹമ്മദ് ഭീകരർ പിടിയിൽ

കശ്മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) അറസ്റ്റ് ചെയ്തു. താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. തീവ്രവാദം, വിഘടനവാദം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഈയിടെ രൂപീകരിച്ച ഏജൻസിയാണ് എസ്ഐഎ. ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ് റെയ്ഡ് നടത്തിയത്. തെക്കൻ, മധ്യ കശ്മീരിലെ വിവിധ ജില്ലകളിലെ 10 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടന്നതായി അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഏജൻസികളിൽ നിന്ന് രക്ഷപ്പെടാൻ […]

India National

‘5 വർഷത്തിനിടെ എന്തെങ്കിലും കലാപം നടന്നോ, എങ്കിൽ പറയൂ’; പ്രസ്താവനയിൽ ഉറച്ച് യോഗി

കേരളത്തിനെതിരായ തൻ്റെ പ്രസ്താവനയിൽ ഉറച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളിലും കേരളത്തിലും ഉള്ളത് പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ യുപിയിൽ സംഭവിക്കുന്നില്ല. സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തൻ്റെ ചുമതയാണെന്നും യോഗി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപി 300 സീറ്റുകളിൽ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. “നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായാണ് അവസാനിച്ചത്. യുപിയിൽ എന്തെങ്കിലും അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? നേരത്തെ കലാപം നടക്കുമായിരുന്നു, അരാജകത്വം നിലനിന്നിരുന്നു, ഗുണ്ടാപ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. ബംഗാളിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുമോ?” […]

India National

‘അടുത്ത വിക്ഷേപണം ഉടൻ’ : എസ് സോമനാഥ്

ഐഎസ്ആർഒയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉടനെന്ന് ചെയർമാൻ എസ് സോമനാഥ്. ഇന്ന് നടന്ന പിഎസ്എൽവി സി-52 വിക്ഷേപണ ദൗത്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ ചെയർമാൻ അഭിനന്ദിച്ചു.  ഐഎസ്ആർഒ ചെയർമാനായി എസ് സോമനാഥ് സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയമായെന്നും എസ് മോനാഥ് പറഞ്ഞു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു […]

India National

സർക്കാർ രൂപീകരിച്ച് 10 ദിവസത്തിനകം കാർഷിക ലോണുകൾ എഴുതി തള്ളും; യുപിയിൽ കോൺഗ്രസ് പ്രകടന പത്രിക

ഉത്തർ പ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴില്ലായ്മയും പണപ്പെരുപ്പവുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. പ്രിയങ്കാ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ( congress release third manifesto ) ഉത്തർ പ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകൃതമായി പത്ത് ദിവസത്തിനകം തന്നെ കാർഷിക ലോണുകൾ എഴുതി തള്ളുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. ഇതുവരെ ഞങ്ങൾ മൂന്ന് പ്രകടന പത്രികകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒന്ന് സ്ത്രീകൾക്ക്, ഒന്ന് യുവാക്കൾക്ക്, ഇപ്പോഴിതാ മൂന്നാമത്തേത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച […]

India National

ഹിജാബ് നിരോധനത്തിനെതിരെ സംസാരിച്ച പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്

കര്‍ണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ അള്ളാഹു അക്ബര്‍ മുഴക്കിയ ശിവമോഗ പി.യു കോളേജിലെ മുസ്‌കന്‍ എന്ന പെണ്‍കുട്ടി പ്രതികരണവുമായി രംഗത്ത്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുസ്‌കന്‍ മനസുതുറന്നത്. (hijab) ‘ബുര്‍ഖ ധരിച്ചതുകൊണ്ടു മാത്രമാണ് അവരെന്നെ അകത്ത് കയറാന്‍ അനുവദിക്കാത്തത്. എനിക്ക് തീരെ ഭയമില്ലായിരുന്നു,അവര്‍ ജയ്ശ്രീറാം മുഴക്കി എനിക്ക് നേരെ വന്നപ്പോഴാണ് ഞാന്‍ അള്ളാഹു അക്ബര്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. അധ്യാപകരും പ്രിന്‍സിപ്പലും മറ്റ് ജീവനക്കാരും എന്നെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. പ്രശ്നങ്ങളുണ്ടാക്കിയവരില്‍ ഭൂരിഭാഗം പേരും അവിടെ പഠിക്കുന്നവര്‍ പോലുമല്ല. […]

India National

കര്‍ഷകസമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം സഹായം; യുപിയില്‍ പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. സമാജ്‌വാദി വചന്‍ പത്ര എന്ന പേരിലാണ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. നാലു വര്‍ഷക്കാലത്തിനിടെ കര്‍ഷകര്‍ എടുത്ത കടങ്ങള്‍ തള്ളുമെന്ന വാഗ്ദാനമാണ് പ്രധാനമായും സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി ഒരു ലക്ഷം കോടി രൂപ വകമാറ്റുമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ […]

India National

അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസ്: 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവാധി നാളെ

2008 ലെ അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസിൽ 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ 28 പ്രതികളെ വെറുതെവിട്ടു.ഗുജറാത്തിലെ പ്രത്യേക കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷാവാധി നാളെ പ്രഖ്യാപിക്കും. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 2008 ജൂലൈ 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 […]

India National

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട 7 സൈനികർ മരിച്ചു

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 6 നാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെകാണാതായത്. രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ […]

India National

ചിനാർ കോപ്‌സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്. ചിനാർ കോപ്‌സിന്റെ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( chinar corps fb instagram blocked ) അതിർത്തി കടന്ന് വരുന് നുണ പ്രചാരണങ്ങൾക്ക് തടയിടാനും കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് വസ്തുതകൾ മനസിലാക്കാനുമാണ് ചിനാർ കോപ്‌സിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിലുകൾ ആരംഭിച്ചത്. പേജ് സന്ദർശിക്കുന്നവർക്ക് കാണാനാകുന്ന സന്ദേശ് ‘ ദ ലിങ്ക് […]

India National

ബീജിംഗ് ഒളിമ്പിക്‌സ്; ഉദ്ഘാടന, സമാപന ചടങ്ങുകളിൽ ഇന്ത്യ പങ്കെടുക്കില്ല

ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശൈത്യകാല ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. അതേസമയം നയതന്ത്ര ബഹിഷ്‌കരണം തെറ്റാണെന്നും ഒളിമ്പിക് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ. ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനീസ് നീക്കം ഖേദകരമാണ്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കില്ല. നയതന്ത്ര ബഹിഷ്‌കരണം […]