ജീവിതത്തിൽ അധ്യാപകരുടെ സ്ഥാനം വളരെ വലുതാണ്. ഓരോ വിദ്യാർത്ഥിയുടെയും വളർച്ചയുടെ ഘട്ടത്തിൽ അധ്യാപകന്റെ സ്വാധീനം ഒഴിവാക്കാനാകാത്തതുമാണ്. മിക്കവരുടെയ്യും ജീവിതത്തിൽ ഒരധ്യാപകനെങ്കിലും കാണും ഉപദേഷ്ടാവും വഴിക്കാട്ടിയുമായി. ഈ അധ്യാപകർ വിദ്യാർത്ഥികളെ ഉപദേശിക്കുക മാത്രമല്ല, അവരുടെ സുഹൃത്തുക്കളും മാതൃകയുമാകും. കൗമാര, സ്കൂൾ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും സഞ്ചരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
National
ന്യൂസിലന്‍ഡ് തീരത്തുനിന്ന് പ്രേതസ്രാവിനെ ലഭിച്ചു; കൗതുകം അടക്കാനാകാതെ സോഷ്യല്‍ മീഡിയ
സമുദ്രത്തിന്റെ അട്ടിത്തട്ടില്‍ പവിഴ ദ്വീപുകളും രത്‌നക്കൊട്ടാരങ്ങളും മത്സ്യകന്യകകളുമുണ്ടെന്ന് വര്‍ണിക്കുന്ന മായാജാല കഥകള്‍ കേട്ടാണ് എല്ലാവരും വളര്‍ന്നിട്ടുണ്ടാകുക. ആഴത്തില്‍ നിഗൂഢമായ ഇടമായ സമുദ്രത്തിന്റെ ഉള്ളറകളെക്കുറിച്ച് ചെറുപ്പം മുതലേ നമ്മുക്ക് ഒട്ടേറെ ഭാവനകളുണ്ടാകും. ഈ ഭാവനകളും നമ്മുക്കൊപ്പം തന്നെ വളര്‍ന്നിട്ടുള്ളതിനാല്‍ സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ വസ്തുക്കള്‍ വലിയ ജനശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഭാവനകളിലുള്ളത് പോലെ ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നിനെയാണ് കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് തീരത്തുനിന്ന് കണ്ടെത്തിയിരിക്കുന്നത്. ഡ്രാകുള കഥകളെ ഓര്‍മ്മിപ്പിക്കുന്ന രൂപമുള്ള ഒരു കുഞ്ഞന്‍ സ്രാവിനെയാണ് തെക്കന്‍ ദ്വീപില്‍ നിന്നും […]
ഇന്ത്യ-യുഎഇ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും; മോദി
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ-യുഎഇ കരാറിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 ശതകോടി ഡോളറില്‍ നിന്ന് 100 ശതകോടി ഡോളറായി ഉയരും. യുഎഇയുമായി വര്‍ഷങ്ങളായി തുടരുന്ന സൗഹൃദമാണ് കരാറിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരമൊരു സുപ്രധാന കരാറിന്റെ ചര്‍ച്ചകള്‍ വെറും മൂന്നു മാസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. സാധാരണ നിലയില്‍ ഇങ്ങനെയുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരുവര്‍ഷത്തിലേറെ സമയം […]
രാഹുല്‍ ഗാന്ധിയുടെ കുടുംബം മണിപ്പൂരിനെ ഒരു എ ടി എം പോലെ ഉപയോഗിച്ചു: സ്മൃതി ഇറാനി
മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസിനുനേരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ കുടുംബം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ എ ടി എം പോലെ ഉപയോഗിച്ചെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി മണിപ്പൂരിലെ കര്‍ഷകരോടൊപ്പം നില്‍ക്കുന്ന സമീപനമാണ് ബിജെപി സ്വീകരിച്ചതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ കുടുംബം മണിപ്പൂരിനെ എ ടി എം ആയി ഉപയോഗിക്കുകയായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആരംഭിച്ചത് കര്‍ഷകരെ തുണച്ചതായി […]
പൗരത്വഭേദഗതി പ്രതിഷേധം; പിഴത്തുകയായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് സുപ്രിംകോടതി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരില്‍ നിന്ന് പിഴത്തുകയായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. സംഭവുമായി ബന്ധപ്പെട്ട് 274 നോട്ടീസുകള്‍ പിന്‍വലിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. പിഴത്തുക ഈടാക്കാന്‍ സ്വീകരിക്കുന്ന ചട്ടവിരുദ്ധ നടപടികളെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. തുക തിരികെ നല്‍കുന്നത് മോശം സന്ദേശം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, തുക തിരിച്ചുകൊടുക്കുന്നത് ക്ലെയിംസ് ട്രൈബ്യുണലിന്റെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് […]
രാജ്യത്ത് കാല്‍ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു. 24 മണിക്കൂറിനിടെ 25,920 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,27,80,235 ആയി. 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പുതിയ 492 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 5,10,905 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,254 പേരാണ് രോഗമുക്തി നേടിയത്. ആകെ എണ്ണം 4,19,77,238ലേക്കെത്തി. അതേസമയം കേരളത്തില്‍ 8655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. […]
‘ഞാന്‍ തീവ്രവാദിയെന്ന് തോന്നുന്നത് അഴിമതിക്കാര്‍ക്ക്’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെജ്രിവാള്‍
ഡല്‍ഹി മുഖ്യമന്ത്രിക്ക് ഖാലിസ്ഥാനികളുമായി അടുത്ത ബന്ധമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ് ഇപ്പോള്‍ തീവ്രവാദ ബന്ധമെന്ന ആരോപണമായി പുറത്തുവരുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. തനിക്കെതിരായി പ്രതിപക്ഷത്തെ എല്ലാ നേതാക്കളും ഒന്നിക്കുന്നതില്‍ അത്ഭുതമില്ലെന്നും അവരുടെ ഭാഷ പോലും സമാനമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്രിവാള്‍ […]
രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന
രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 30,757 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 541 പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസത്തേതിലും 11 ശതമാനം വർധനയാണ് പ്രതിദിന രോഗബാധിതരിൽ രേഖപ്പെടുത്തിയത്. പ്രതിദിന ടി പി ആർ 2.61% ആയി. 24 മണിക്കൂറിനിടെ 82, 988 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നിർക്ക് 97. 94 ശതമാനമായി ഉയർന്നു. രാജ്യത്താകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 174. 24 കോടി ആയി. സംസ്ഥാനത്ത് ഇന്നലെ 12,223 പേര്‍ക്ക് കൊവിഡ് […]
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎ അദിതി സിംഗ്
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവും റായ്‌ബറേലി എംഎൽഎയുമായ അദിതി സിംഗ്. രാഹുൽ ഗാന്ധി ഉത്തർപ്രദേശ് വിട്ട് കേരളത്തിലേക്ക് പോയതിനുള്ള മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞു എന്ന് അദിതി പറഞ്ഞു. 2024ൽ പ്രിയങ്ക ഗാന്ധിക്കും റായ്ബറേലിയിലെ ജനങ്ങൾ ഇതേ മറുപടി നൽകും. വിവിഐപി മണ്ഡലമായിട്ടും റായ്ബറേലിയിലെ ജനങ്ങൾ നൽകിയ സ്നേഹത്തിൻ്റെ ഒരംശം പോലും നെഹ്റു കുടുംബം തിരികെ നൽകിയിട്ടില്ലെന്നും അദിതി സിംഗ് 24നോട് പറഞ്ഞു. ബിജെപിയിൽ കൂടുതൽ സന്തുഷ്ടയാണ്. അച്ചടക്കമുള്ള പാർട്ടിയാണ്. കോൺഗ്രസിൽ അച്ചടക്കമില്ല. കോൺഗ്രസിൽ […]
ഗോഡ്സെയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ; വിവാദം
ഗാന്ധിയെ വധക്കേസ് പ്രതി നാഥുറാം വിനായക് ഗോഡ്സേയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് വിവാദ സംഭവം. ഇതേ തുടർന്ന് ജില്ലയിലെ യൂത്ത് ഡെവലപ്മെൻ്റ് ഓഫീസറെ പിരിച്ചുവിട്ടു. നീതീബെൻ ഗാവ്‌ലി എന്ന ഓഫീസറെയാണ് ഗുജറാത്ത് സർക്കാരിൻ്റെ യൂത്ത് സർവീസ് ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻ്റ് പിരിച്ചുവിട്ടത്. ‘എൻ്റെ ആരാധനാ പാത്രം നാഥുറാം ഗോഡ്സേ’ എന്ന വിഷയത്തിലാണ് അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നീതീബെൻ ഗാവ്‌ലി മത്സരങ്ങൾ നടത്തിയത്. മത്സരത്തിൽ വിജയിച്ചവർക്ക് […]











