യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. പള്ളികളില്‍ ബാങ്കും ഇഖാമത്തിനും ഇടയിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കി. പള്ളികളില്‍ ഖുര്‍ആന്‍ കൊണ്ടുവരാം. നേരത്തെ ഖുര്‍ആന്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍, പള്ളികളിലെ ഒരുമീറ്റര്‍ അകലം പാലിക്കണമെന്ന നിബന്ധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
National
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും സഹായം തേടുന്നു: ഹേമമാലിനി
യുക്രൈൻ – റഷ്യ യുദ്ധവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കി ബിജെപി. യുക്രൈനെകതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ഇന്ത്യയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമമാലിനി പറഞ്ഞു. യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയാണെന്ന് ഹേമമാലിനി.
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ഇയാളുടെ കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്‌കറിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല. നേരത്തെ ഫെബ്രുവരി 18ന് ഇഖ്ബാൽ കസ്‌കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതി വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ മുംബൈയിലെ വസതിയിൽ ഈ മാസം ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. […]
റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്
റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നിലവിൽ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
രാഷ്ട്രപതി ആകുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
രാഷ്ട്രപതി സ്ഥാനാർഥി ആയെക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അത്തരം ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും, രാഷ്ട്രപതി ആകുന്നതിനെകുറിച്ചു താൻ ആആലോചിച്ചിട്ട് പോലുമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ബീഹാറിലെ ജനങ്ങളെ സേവിക്കാനാണ് തനിക്ക് താല്പര്യമെന്നും നിതീഷ് കുമാർ പറഞ്ഞു. നിതീഷ് കുമാർ അനുചിതമായ പരാമർശം നടത്തിയെന്ന ആരോപണവുമായി ബിജെപി എംഎൽഎ നിക്കി ഹെംബ്രോം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം. എൻഡിഎയുടെ ഒരു ചർച്ചയ്ക്കിടെ നിതീഷ് കുമാർ തന്നെ സുന്ദരി എന്ന് വിളിച്ചു എന്നും അത് […]
യുപിയില്‍ നാടകീയ രംഗങ്ങള്‍; അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി മടങ്ങി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ വിശദീകരണം. അമേഠിയിലെ അഞ്ച് നിയമസഭാ […]
ഹിജാബ് വിവാദം; കര്‍ണാടക ഹൈക്കോടതിയിലെ വാദം ഇന്നും തുടരും
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിശാല ബെഞ്ചില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേസ് പരിഗണിക്കുക. കോളജുകള്‍, സിഡിസികള്‍ എന്നിവരുടെ വാദമാണ് ഇന്നുണ്ടാവുക. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാറിന് ഇന്നലെ, ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് എജി പ്രഭുലിങ്ക് നവദ്ഗി കോടതിയെ അറിയിച്ചു. ഹിജാബ് വിവാദത്തിന് പിന്നില്‍ സിഎഫ്‌ഐ ആണെന്ന ഉഡുപ്പി പിയു കോളജിന്റെ വാദത്തിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദ്ദേശം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത […]
പഞ്ചാങ്കം: ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടടുപ്പ് ആരംഭിച്ചു
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബണ്ട, ഫത്തേപുര്‍ ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേഷ് യാദവ്, പ്രിയങ്കഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് 5, 6 ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണ റാലികളുടെ ഭാഗമാകും. നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 621 സ്ഥാനാര്‍ഥികളില്‍ 121 പേര്‍ […]
നിരോധിത ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്‌സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം
‘പഞ്ചാബ് പൊളിറ്റിക്‌സ് ടിവി’യുടെ ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ തടഞ്ഞ് കേന്ദ്ര സർക്കാർ. ചാനലിന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടന ‘സിഖ്‌സ് ഫോർ ജസ്റ്റീസ്സു’മായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുക്രമം തകർക്കാൻ ചാനൽ, ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വിദേശ അധിഷ്ഠിത ചാനൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകുന്ന ഉള്ളടക്കത്തിന് സാമുദായിക പൊരുത്തക്കേടും വിഘടനവാദവും പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചാനൽ രാജ്യത്തിൻറെ […]
അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും; മോദി
ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ മണിപ്പൂരിന് അടുത്ത 25 വർഷത്തേക്ക് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈവരിച്ച സ്ഥിരതയും സമാധാനവും ശാശ്വതമാക്കേണ്ടതുണ്ട്. ബിജെപി സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കാൻ വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. “കഴിഞ്ഞ മാസം, മണിപ്പൂർ രൂപീകരിച്ച് 50 വർഷം പൂർത്തിയാക്കി. ഈ കാലയളവിൽ സംസ്ഥാനം നിരവധി സർക്കാരുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചു. എന്നാൽ പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണത്തിന് ശേഷം മണിപ്പൂരിന് അസമത്വം മാത്രമാണ് ലഭിച്ചത്” […]












