National

ഉത്തർപ്രദേശിൽ വികസനം വേണമെങ്കിൽ ബിജെപി ജയിക്കണമെന്ന് പ്രധാനമന്ത്രി

ഉത്തർപ്രദേശിൽ വികസനം വേണമെങ്കിൽ ബിജെപി ജയിക്കണമെന്ന് യുപി ജൗൻപൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാനം വികസനപാതയിലാണെന്നും അത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2017നേക്കാൾ വലിയ വിജയം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടിയെ ‘മാഫിയവാദി’ എന്ന് വിളിക്കുന്ന മോദി സംസ്ഥാനത്തെ മാഫിയമുക്തമാക്കാൻ ബിജെപി സർക്കാർ വരണമെന്നും അവകാശപ്പെട്ടു.

National

‘റഷ്യൻ പട്ടാളക്കാരെ പ്രകോപിപ്പിക്കരുത്’; ഖേഴ്സണിൽ പുതിയ നിയമങ്ങൾ

യുക്രൈൻ്റെ പ്രധാന തെക്കൻ തുറമുഖ നഗരമായ ഖേഴ്സൺ റഷ്യൻ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി പ്രദേശവാസികൾ. റഷ്യൻ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാൻ കഴിയില്ല, വാഹനം വേഗത്തിൽ ഓടിക്കാൻ പാടില്ല, സൈന്യം ആവശ്യപ്പെട്ടാൽ വാഹനം പരിശോധനയ്ക്ക് നൽകണം എന്നിവയാണ് പുതിയ നിയമങ്ങൾ. ഇപ്പോൾ നഗരം ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരും വീടുകളിൽ നിന്ന് പുറത്തു പോയിരുന്നില്ല. പക്ഷേ ഇന്ന് ഭക്ഷണത്തിനും മറ്റുമായി പുറത്തു ഇറങ്ങാൻ കഴിയുന്നുണ്ട്. എന്നാൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇപ്പോഴും പോരാട്ട ശബ്‌ദം കേൾക്കുന്നുണ്ടെന്നും പ്രദേശവാസി പറയുന്നു. […]

National

ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 11 മണിവരെ രേഖപ്പെടുത്തിയത് 21.79 ശതമാനം പോളിംഗ്

മത്സരം പൊടിപാറുന്ന ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പതിനൊന്ന് മണി വരെ 21.79 ശതമാനമാണ് പോളിങ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവും മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരിയും വോട്ട് രേഖപ്പെടുത്തി. ( uttar pradesh sixth phase election ) പൂർവാഞ്ചൽ മേഖലയിൽ ചരിത്ര നേട്ടം കൈവരിക്കുമെന്ന് ഗൊരഖ്പൂരിലെ ബിജെപി എം.പിയും നടനുമായ രവി കിഷൻ പറഞ്ഞു. ബിജെപി എൺപത് ശതമാനത്തിലധികം സീറ്റുകൾ നേടുമെന്നും, ഭരണത്തുടർച്ചയുണ്ടാകുമെന്നും […]

National

ആരെയും ബന്ദിയാക്കിയിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; വേണു രാജാമണി

ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന റഷ്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡൽഹിയിലെ കേരള പ്രതിനിധി വേണു രാജാമണി. യുദ്ധഭൂമിയിൽ നിന്ന് നീക്കണമെന്നാണ് വിദ്യാർത്ഥികൾ അഭ്യർത്ഥിക്കുന്നത്. ഇതുവരെ ആരും തങ്ങളെ തടഞ്ഞുവെച്ചതായി പറഞ്ഞിട്ടില്ല. റഷ്യയുടെ വാദത്തിന് കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ അവശേഷിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. ആ ഭാഗങ്ങളിൽ കൂടുതൽ ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണെങ്കിൽ മന്ത്രാലയവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടണം. വിദ്യാർത്ഥികളെ വേഗത്തിൽ തിരികെയെത്തിക്കുമെന്നും വേണു രാജാമണി അറിയിച്ചു. രണ്ട് ട്രെയിനുകളിൽ […]

National

മണിപ്പൂരിൽ വാഹനാപകടം, സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു; 11 പേർക്ക് പരുക്ക്

വടക്കൻ മണിപ്പൂരിലെ തമെങ്‌ലോംഗ് ജില്ലയിൽ വാഹനാപകടം. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും, 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ജില്ലയിലെ ഒരു പ്രദേശത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മിസോറം സായുധ പൊലീസ് ഉദ്യോഗസ്ഥനായ ലലാവ്‌പുയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും, ഗുരുതരമായി പരുക്കേറ്റ 11 പേരെ ഇംഫാലിലേക്ക് എയർലിഫ്റ്റ് ചെയ്തതായും, ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. റോഡിന് വീതി കുറവായതിനാൽ തമെങ്‌ലോങ് കോളജിന് സമീപം വാഹനത്തിന്റെ നിയന്ത്രണം […]

National

‘രജപുത്രരെ കൂട്ടക്കൊല നടത്തിയ മുഗളരെപ്പോലെ’; റഷ്യൻ ആക്രമണത്തിൽ പ്രതികരിച്ച് യുക്രൈന്റെ ഇന്ത്യൻ അംബാസിഡർ

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശം രജപുത്രരെ കൂട്ടക്കൊല നടത്തിയ മുഗളരുടെ പ്രവൃത്തി പോലെയെന്ന് യുക്രൈന്റെ ഇന്ത്യൻ അംബാസിഡർ ഡോ. ഇഗോർ പോളിഖ. ഏത് വിധേനയും അധിനിവേശം തടയാൻ യുക്രൈനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. (Ukrainian Mughals massacre Rajputs) “രജപുത്രർക്കെതിരെ മുഗളർ നടത്തിയ കൂട്ടക്കൊല പോലെയാണ് ഇത്. പുടിൻ നടത്തുന്ന ബോംബാക്രമണം തടയാൻ യുക്രൈനെ ഏത് വിധേനയും സഹായിക്കണമെന്ന് മോദി ഉൾപ്പെടെ ലോകത്തിലെ എല്ലാ നേതാക്കളോടും അഭ്യർത്ഥിക്കുന്നു.”- ഇഗോർ പോളിഖ പറഞ്ഞു. […]

National

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം C-17 ഗ്ലോബ്മാസ്റ്റർ റൊമാനിയയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. (operation ganga rescue romania) യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം കേന്ദ്ര സർക്കാർ ഊർജിതമാക്കിയതോടെ ഡൽഹിയിൽ ഇന്ന് 7 വിമാനങ്ങൾ എത്തും. 218 ഇന്ത്യക്കാരുമായി പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ഡൽഹിയിൽ എത്തും. ഇതുവരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 10 പ്രത്യേക വിമാനങ്ങളിൽ 2,261 ഇന്ത്യയിൽ തിരികെ എത്തിച്ചു. അതേസമയം യുദ്ധം […]

National

ഓപറേഷൻ ഗംഗ; കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്ചയിച്ചു

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപറേഷന് ഗംഗ’യ്ക്കായി കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്ചയിച്ചു. റോമനിയ , മോൾഡോവ എന്നീ അതിർത്തികളിൽ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരിക്കും. കിരൺ റിജിജുവാണ് സ്ലോവാക്യയിൽ. ജനറൽ വികെ സിംഗ് പോളണ്ടിലും, ഹർദീപ് സിംഗ് പുരി ഹംഗറിയുടേയും ചുമതല വഹിക്കും. ( central ministers assigns for Ukraine borders ) യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ […]

National

ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി ഓപ്പറേഷന്‍ ഗംഗ; രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും

റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. .യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.

National

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര, കേരള ഹൗസില്‍ താമസ സൗകര്യം

യുക്രൈനില്‍ നിന്ന് മുംബൈയിലും ഡെല്‍ഹിയിലുമെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്നും കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ തന്നെ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസല്‍ സബ്മിറ്റ് ചെയ്യുന്ന മുറയ്ക്ക് ഉത്തരവ് അടിയന്തരമായി പുറത്തിറങ്ങും. നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് […]