പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ് ജനവിധി തേടിയത്. ( malavika sood trails in punjab ) പഞ്ചാബിൽ അമൃത്സർ ഈസ്റ്റിൽ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയിൽ അമരീന്ദർ സിംഗ് പിന്നിലാണ്. എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽ മുന്നിലും, ജസ്വന്ത് നഗറിൽ ശിവപാൽ യാദവ് പിന്നിലുമാണ്.
National
അഴിമതിയാരോപണം; 2 സിജിഎസ്ടി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ സിജിഎസ്ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്പെക്ടറും കൈക്കൂലി കേസിൽ അറസ്റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. രണ്ട് ഉദ്യോഗസ്ഥരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സിബിഐ കൂട്ടിച്ചേർത്തു. സിജിഎസ്ടി സൂപ്രണ്ട് അതനു കുമാർ ദാസ്, ഇൻസ്പെക്ടർ മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് കുറ്റകരമായ രേഖകളും കണ്ടെടുത്തു. ജിഎസ്ടി രജിസ്ട്രേഷൻ നടപടികൾക്കായി പരാതിക്കാരനിൽ […]
രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ട്; എംഎസ്എംഇകളെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി
രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എംഎസ്എംഇകളെ ശക്തിപ്പെടുത്താന്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കി. ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിയെ മുന്‍നിര്‍ത്തി നൂതനമായ പരിഷ്‌കാരങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ കൊണ്ടുവരണം. 2070ഓടെ സീറോ കാര്‍ബര്‍ണ്‍ എമിഷന്‍ ആണ് ലക്ഷ്യം വയ്ക്കുന്നത്. സുസ്ഥിരവും നൂതനവുമായ സംരംഭങ്ങളും ആശയങ്ങളും നടപ്പിലാക്കണം. ആഗോളതലത്തില്‍ സാമ്പത്തിക രംഗത്ത് ആദ്യമൂന്നില്‍ ഇടംനേടുന്നതിന് സഹായിക്കുന്ന മേഖലകള്‍ തിരിച്ചറിയണം. വായ്പാ വിതരണം കൂടുതല്‍ മെച്ചപ്പെടുത്തണം. 2022-23 […]
ഡൽഹിയിൽ എസ്.ഐയെ മർദിച്ച സ്ത്രീകൾ അറസ്റ്റിൽ
ഡൽഹി സൗത്ത് രോഹിണി ഏരിയയിലെ പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ഇവർ സബ് ഇൻസ്‌പെക്ടറെ മർദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അൽക്ക, ഹേംലത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപം സൃഷ്ടിച്ച കുറ്റത്തിന് മഹേഷ് ബർവ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യമാരാണെന്ന് അവകാശപ്പെട്ടുന്ന രണ്ട് സ്ത്രീകളാണ് എസ് ഐയെ മർദിച്ചത്. സ്ത്രീകൾ സബ് ഇൻസ്‌പെക്ടറെ മർദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മറ്റൊരു ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോണും […]
മണിപ്പൂരിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടി 92 സ്ഥാനാർത്ഥികൾ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കും. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് നാലുവരെ തുടരും. കൊവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ, ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 1,247 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. […]
ശ്രീനഗറിലെ ആശുപത്രിയിൽ വൻ തീപിടിത്തം; കനത്ത നാശനഷ്ടം
ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിലെ ട്രോമ സെന്റർ, എമർജൻസി, റിക്കവറി വാർഡ് എന്നിവ പൂർണമായും കത്തിനശിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 113 രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ബറജുല ഏരിയയിലെ ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തലുണ്ട്. ആശുപത്രിയിലെ എമർജൻസി ഓപ്പറേഷൻ തിയറ്ററിൽ നിന്ന് ആരംഭിച്ച തീ ആശുപത്രിയിലെ മറ്റ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. തീ […]
പാകിസ്താനിലെ പള്ളിയിൽ സ്‌ഫോടനം; 30 മരണം
പാകിസ്താനിലെ പെഷവാറിലെ പള്ളിയിൽ ചാവേർ സ്‌ഫോടനം. പള്ളിയിലുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലാണ് ബോംബ് സ്‌ഫോടനം നടന്നത്. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗുണ്ടൽപേട്ട കരിങ്കൽ ക്വാറിയിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
കർണ്ണാടക ഗുണ്ടൽ പേട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ 12 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. ഗുണ്ടൽ പേട്ട മടഹള്ളി കുന്നിൽനിന്ന് മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്. 11 മണിയോടെ പാറകൾ അടർന്നുവീഴുകയായിരുന്നു. ഏഴ് വാഹനങ്ങൾ പാറകൾക്കടിയിൽ പെട്ടിരിക്കുകയാണ്. ഗുണ്ടൽ പേട്ട ടൗണിൽ നിന്ന് വയനാട് റോഡിൽ മൂന്നു കിലോമീറ്റർ മാറിയാണ് അപകടമുണ്ടായ ക്വാറി സ്ഥിതി ചെയ്യുന്നത്.
മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ല’; ഇന്ത്യൻ എംബസിക്കെതിരെ വെടിയേറ്റ വിദ്യാർത്ഥി
യുക്രൈനിലെ ഇന്ത്യൻ എംബസിക്കെതിരെ പ്രതികരിച്ച് വെടിയേറ്റ വിദ്യാർത്ഥി ഹർജോത് സിംഗ്. ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് വിദ്യാർത്ഥി ആരോപിച്ചു. തനിക്ക് നേരെ ആക്രമണമുണ്ടായത് കഴിഞ്ഞമാസം 27 നാണ്. നിരവധി തവണ വെടിവച്ചു. തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണ്. ഇനിയെങ്കിലും രക്ഷിക്കാൻ എംബസി തയാറാകണമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. മരിച്ചതിന് ശേഷം വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ഹർജോത് സിംഗ് പറഞ്ഞു. റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിംഗിന് വെടിയേൽക്കുന്നത് . അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യന്‍ […]
ഓപറേഷൻ ഗംഗ; വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഓപറേഷൻ ഗംഗയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യം വേഗത്തിലാക്കാനുള്ള നടപടികൾ ചർച്ചയാകും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അതേസമയം യുക്രൈനിൽ റഷ്യയുടെ ബോംബാക്രമണവും ഷെല്ലാക്രമണവും തുടർന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ആണവനിലയങ്ങളും സുരക്ഷാ നിലയങ്ങലും ലക്ഷ്യം വെച്ചാണ് റഷ്യയുടെ ആക്രമണം. ചെർണീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേരാണ് കൊല്ലപ്പെട്ടത്. സുമിയിലും ആക്രമണം രൂക്ഷമാണ്. എന്നാൽ കിയവിനെ ലക്ഷ്യമാക്കിയിലുള്ള […]












