നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. ഇതൊരു മാറ്റത്തിന്റെ രാഷ്ട്രീയമാണ്. സംസ്ഥാനത്ത് പുതിയ സംവിധാനം കൊണ്ടുവരാനുള്ള ജനങ്ങളുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് സിദ്ദു പ്രതികരിച്ചു. ‘ജനങ്ങള്‍ക്ക് വേണ്ടത് മാറ്റമാണ്. അവര്‍ക്ക് തെറ്റുപറ്റിയിട്ടില്ല. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. വിനയത്തോടുകൂടിത്തന്നെ അതിനെ സ്വീകരിക്കണം. പിസിസി അധ്യക്ഷന്‍ പറഞ്ഞു. പരാജയത്തെയോ നിരാശയെയോ കുറിച്ച് പരാമര്‍ശിക്കാത്ത സിദ്ദു, പഞ്ചാബിന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും അതില്‍ നിന്നൊരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും പ്രതികരിച്ചു. ഞാനിപ്പോള്‍ പഞ്ചാബിലുണ്ട്. […]
National
തെരഞ്ഞെടുപ്പ് ജയം, ജനസ്വീകാര്യതയുടെ പ്രതിഫലനം; മണിപ്പൂർ ബിജെപി
മണിപ്പൂരിൽ ബിജെപി വൻവിജയത്തിന് തയ്യാറെടുക്കുമ്പോൾ പാർട്ടി നേതൃത്വത്തെ പ്രശംസിച്ച് സംസ്ഥാന അധ്യക്ഷ എ ശാരദാ ദേവി. പാർട്ടിക്കും ഭരണത്തിനും ജനങ്ങൾ നൽകിയ സ്വീകാര്യതയുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ജയം. ഇതുവരെ ജയിച്ചിട്ടില്ലാത്ത മേഖലകളിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടായി എന്നും ശാരദാ ദേവി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങൾ ബിജെപിയെയും ഭരണത്തെയും അംഗീകരിച്ചുവെന്ന് ഫലം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളുടെ വലിയ എതിരാളികളെ പരാജയപ്പെടുത്താനും തങ്ങൾക്ക് കഴിഞ്ഞു. പാർട്ടി […]
ഗോവയിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി; രണ്ട് സീറ്റ് നേടി
ഗോവയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് രണ്ട് സീറ്റുകളാണ് ആംആദ്മി നേടിയത്. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്. ആംആദ്മി നേതാവ് വിന്‍സേ വീഗസും ക്രൂസ് സില്‍വയുമാണ് ഇവിടെ ജയിച്ചത്. 6087 വോട്ടുകളാണ് വിന്‍സേ വീഗസ് നേടിയത്. 5107 വോട്ടുകളാണ് ക്രൂസ് സില്‍വ നേടിയത്. ഗോവയിൽ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ തുടക്കമാണിതെന്ന് അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. 2013 ല്‍ ഡൽഹിയിൽ ഞെട്ടിക്കുന്ന വിജയം നേടിയ ആംആദ്മി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലും വിജയക്കൊടി പാറിച്ചത്. […]
ബിജെപി വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരിച്ച് ഹേമ മാലിനി
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആധികാരിക വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി ഹേമമാലിനി. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാൻ കഴിയിലെന്ന് മഥുര ബിജെപി എംപിയായ ഹേമ മാലിനി പറഞ്ഞു. ഉത്തർപ്രദേശിൽ 275 സീറ്റുകളിൽ ബിജെപി മുന്നിലാണ്. സമാജ്‌വാദി പാർട്ടി 121 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് കേവലം രണ്ട് സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ‘സർക്കാർ രൂപീകരിക്കാനാവുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. വികസനത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ് പൊതുജനം ഞങ്ങളെ വിശ്വസിച്ചത്. ബുൾഡോസറിനു മുന്നിൽ […]
കോൺഗ്രസ് പ്രാദേശിക പാർട്ടിയാകാനുള്ള പാതയിൽ: അശ്വനി കുമാർ
കോൺഗ്രസ് കേവലം പ്രാദേശിക സംഘടനയായി ചുരുങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ. പാർട്ടിയുടെ ദുരവസ്ഥയിൽ സന്തുഷ്ടനല്ല. ഭാവിയിൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി. അടുത്തിടെയാണ് അശ്വനി കുമാർ കോൺഗ്രസ് വിട്ടത്. രാജ്യത്ത് ഉയർന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറും. ഭാവിയിൽ പാർട്ടിയുടെ സംഭാവന നിസ്സാരമായിരിക്കും. കോൺഗ്രസ് പാർട്ടിയിൽ അന്തസ്സോടെ പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് പാർട്ടി […]
നിങ്ങള്‍ ഓരോരുത്തരും എന്റെ പ്രതീക്ഷയാണ്’; രാഹുലിന്റെ പഴയ പ്രസംഗം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പിനെക്കുറിച്ച് തന്നെ പ്രസക്തമായ ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു പഴയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ റീപോസ്റ്റ് ചെയ്താണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഭയപ്പെടുന്നില്ലെന്നും നിങ്ങള്‍ ഓരോരുത്തരും തനിക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും രാഹുല്‍ മുന്‍പ് പറഞ്ഞ വാക്കുകളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബിജെപിക്ക് രാഷ്ട്രീയ ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ട് എന്ന വിശ്വാസം ചോര്‍ന്നുപോകുന്ന പശ്ചാത്തലത്തിലീണ് ഈ ട്വീറ്റ് എന്നതാണ് ഏറെ […]
മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്ക്
മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്ക്. കോൺഗ്രസ് ആവട്ടെ, മണിപ്പൂർ പ്രോഗ്രസിവ് സെക്കുലർ അലയൻസ് എന്ന പേരിൽ 6 രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫെബ്രുവരി 28, മാർച്ച് 3 തീയതികളിലായാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ജയിച്ചുവരുന്നവരെ പിടിച്ചുനിർത്താൻ കോൺഗ്രസ് പദ്ധതികളൊരുക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി എഐസിസിയിലെ ചില മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തി. എന്നാൽ നേതാക്കൾ ആരൊക്കെയാണെന്നത് വ്യക്തമല്ല. ബിജെപിയുടെ ‘ചാക്കിടൽ’ രാഷ്ട്രീയത്തെ ഇത്തവണ ഫലപ്രദമായി തടയാനുള്ള ശ്രമത്തിലാണ് മണിപ്പൂരിലെ കോൺഗ്രസ് […]
ഗോവയിലെ ‘കേരളാ’ തെരഞ്ഞെടുപ്പ്
ഗോവയിൽ അപ്രവചനീയമായ അവസ്ഥയാണ് നിലവിലുള്ളത്. ആര് അധികാരം പിടിക്കുമെന്നത് ഇനിയും കണക്കുകൂട്ടാനായിട്ടില്ല. ഒപ്പം, സംസ്ഥാനത്തെ ബിജെപിയുടെ ചാക്കിട്ടുപിടുത്തം കൂടിയാവുമ്പോൾ ആര് ജയിച്ചാലും കാര്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇങ്ങനെ സങ്കീർണതകൾക്കിടയിൽ ചില മലയാളികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. (malayali candidates goa election) മാവേലിക്കര സ്വദേശി ഗിരീഷ് പിള്ള ഗോവയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ചു. കോട്ടലിം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഗിരീഷ് പിള്ള ജനവിധി തേടിയത്. സാങ്കോളി ഗ്രാമത്തിൽ സർപഞ്ച് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിരീഷ് ജനസമ്മതനാണ്. സർപഞ്ച് സ്ഥാനം […]
തപാൽ വോട്ടുകളിൽ ബിജെപി ആധികാരികമായി മുന്നിൽ
തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി ആധികാരികമായി മുന്നിൽ. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഉത്തർപ്രദേശിൽ 80 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ഉത്തരാഖണ്ഡിൽ 27 സീറ്റുകളിൽ ബിജെപി മുന്നിലാണ്. ഗോവയിൽ ഒപ്പത്തിനൊപ്പമാണ്. 9 സീറ്റിൽ ബിജെപിയും ആറ് സീറ്റിൽ കോൺഗ്രസും ഇവിടെ മുന്നിട്ടുനിൽക്കുന്നു. യുപിയിൽ സമാജ്‌വാദി പാർട്ടി 48 സീറ്റുമായി രണ്ടാമതുണ്ട്. ബിഎസ്പി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ട് സീറ്റുകളിൽ മുന്നിലാണ്. ഉത്തരാഖണ്ഡിൽ 22 സീറ്റുകളുമായി കോൺഗ്രസ് രണ്ടാമതാണ്. മണിപ്പൂരിലും […]
മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്. 16 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ 12 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ ഫലസൂചനകളിൽ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ആം ആദ്മിയും കോൺഗ്രസും ഓരോ സംസ്ഥാനങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്കാണ്. കോൺഗ്രസ് ആവട്ടെ, മണിപ്പൂർ പ്രോഗ്രസിവ് സെക്കുലർ അലയൻസ് എന്ന പേരിൽ 6 രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. […]












