India National

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ ഒളിവിലുണ്ടെന്നാണ് വിവരം. സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. സ്ഥലത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ റോഡുകൾ സുരക്ഷാ സേന അടച്ചിട്ടു. ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. സേന വളയുന്നത് കണ്ട് ഭീകരർ […]

India National

യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകും; നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രം

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടും. യമൻ സുപ്രിം കോടതിയിൽ അപ്പീൽ നൽകാനാവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ബന്ധുക്കൾക്ക് യമനിലേക്കുള്ള യാത്രയ്ക്കായി സൗകര്യമൊരുക്കുമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ‘സേവ് നിമിഷ പ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ’ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തീർപ്പാക്കി. കഴിഞ്ഞ തിങ്കളാഴ്ച യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ […]

India National

എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റു

എയർ ഇന്ത്യ ചെയർമാനായി എൻ.ചന്ദ്രശേഖരനെ നിയമിച്ച് ടാറ്റ. ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് അനുമതി നൽകി. കൂടാതെ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യൻ സ്വതന്ത്ര ഡയറക്ടറായി ബോർഡിൽ ഇടംനേടും. വ്യോമയാന മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറെയും സിഇഒയെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസാണ് ചന്ദ്രശേഖരന്റെ നിയമന തീരുമാനം കൈക്കൊണ്ടത്. ജനുവരിയിൽ ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം, എയർലൈൻസിനെ […]

India National

സിപിഐയിലും പ്രായപരിധി; ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75

സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കര്‍ശനമാക്കുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് 45 വയസും, ജില്ലാ സെക്രട്ടറിമാര്‍ക്ക് 60 വയസായും പ്രായം നിജപ്പെടുത്തി. ഡൽഹിയിൽ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് പാര്‍ട്ടി സംവിധാനം പരിഷ്‌ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.https://ad6528abbc277b25f6b9a91c89e68463.safeframe.googlesyndication.com/safeframe/1-0-38/html/container.html പാര്‍ട്ടി കമ്മറ്റികളില്‍ 15 ശതമാനം വനിത സംവരണവും, പട്ടികവിഭാഗങ്ങളുടെയും, ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുകയും […]

India National

തൂത്തുവാരിയ യു പിയിൽ ബിജെപിക്ക് കെട്ടിവച്ച പണം പോയത് മൂന്നിടത്ത്

ഉത്തർപ്രദേശിൽ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാൽഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്. കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ സ്ഥാനാർഥിക്ക് ജാമ്യസംഖ്യ തിരികെ കിട്ടുകയുള്ളൂ.https://10252884a4400ee5ee9171603623480b.safeframe.googlesyndication.com/safeframe/1-0-38/html/container.html കുന്ദ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. ജനസത്ത ദൾ ലോക്താന്ത്രിക് പാർട്ടിയാണ് ഇവിടെ ജയിച്ചത്. സമാജ്​വാദി പാർട്ടി […]

India National

ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ

കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ്. ആഹ്ലാദപ്രകടനങ്ങൾ, […]

National

ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്താൻ

ഇന്ത്യൻനിർമിത മിസൈൽ പാകിസ്താൻ വ്യോമാതിർത്തി ലംഘിച്ച വിഷയത്തിൽ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്താൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അബദ്ധവശാൽ സംഭവിച്ചതാണെന്ന ഇന്ത്യയുടെ മറുപടി സംഭവത്തെ നിസാരവത്കരിക്കുന്നതാണെന്നും തൃപ്തികരമല്ലെന്നും പാകിസ്താൻ വക്താവ് പറഞ്ഞു. സാങ്കേതികതകരാർ കാരണമാണ് മിസൈൽ പാകിസ്താൻ പ്രദേശത്ത് പതിച്ചത് എന്ന ഇന്ത്യയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. സംഭവത്തിൽ ഇന്ത്യ ഖേദപ്രകടനവും […]

India National

സമൂഹമാധ്യമങ്ങളില്‍ ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു; നടപടിയെടുക്കുമെന്ന് കെ സുധാകരൻ

സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് കെ സുധാകരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.https://ade71724282cea7a80421e6efff233bb.safeframe.googlesyndication.com/safeframe/1-0-38/html/container.html സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ […]

India National

അതൃപ്തി പുകയുന്നു; വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് ദേശീയ നേതൃത്വം. രണ്ട് പേര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാകുമെന്നാണ് വിവരം. കമല്‍നാഥിന്റെയും ഗുലാം നബി ആസാദിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ജി 23 നേതാക്കള്‍ പുനസംഘടനയാവശ്യപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ പോകുന്നത് തടയാനാണ് നിലവില്‍ നേതൃത്വത്തിന്റെ നീക്കം. […]

National

കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്തത ഏറ്റുമുട്ടലുകളിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും സൈന്യം അറിയിച്ചു. പുല്‍വാമ,ഹന്ദ്വാര, ഗന്ദര്‍ബാൽ എന്നീ ജില്ലകളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.