National

പുതിയ കേസുകൾ കുറയുന്നു, യുപിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ഉത്തർപ്രദേശിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ യുപി സർക്കാർ തീരുമാനിച്ചത്. ഹോളി ആഘോഷത്തിന് തൊട്ടുമുമ്പുള്ള തീരുമാനം ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. അതേസമയം മാസ്ക് ധാരണം തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് അടച്ചിട്ടിരുന്ന നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ വീണ്ടും തുറക്കും. അങ്കണവാടി കേന്ദ്രങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. വിവാഹ ചടങ്ങുകളുടെ കാര്യത്തിലും സർക്കാർ വലിയ പ്രഖ്യാപനമാണ് നടത്തിയത്. അടച്ചിട്ടതോ തുറന്നതോ ആയ സ്ഥലങ്ങളിൽ പൂർണ്ണ ശേഷിയോടെ […]

National

തിരുത്തൽ നടപടി നിർദ്ദേശങ്ങൾ സമർപ്പിക്കും; ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന

തിരുത്തൽ നടപടികൾക്കുള്ള നിർദേശങ്ങളുമായി ജി23 നേതാവ് ഗുലാം നബി ആസാദ് ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന. ഇന്നലെ പതിനെട്ട് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തയാറാക്കിയ നിർദേശങ്ങൾ ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ ധരിപ്പിച്ചേക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന. എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് പോകുന്ന കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം. സംഘടനയുടെ എല്ലാ തലത്തിലും ചർച്ചകൾ നടത്തി തീരുമാനമെടുക്കാൻ കഴിയുന്ന നേതൃത്വം വേണമെന്നാണ് […]

National

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും; ഉദ്ഘാടന ചിത്രം രഹന മറിയം നൂർ

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ […]

India National

ഹിജാബ് ധരിച്ചും ഇല്ലാതെയും വിദ്യാർത്ഥികൾ; ഉഡുപ്പിയിൽ വിദ്യാലയങ്ങൾ തുറന്നു

ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. അതേസമയം നിയന്ത്രണങ്ങളോടെ പ്രദേശത്ത് നിരോധനാജ്ഞ മാർച്ച് 21 വരെ തുടരും. ഹൈക്കോടതി വിധിക്ക് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്‌കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ […]

National

ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ഖാൻമോഹ് കൊലപാതകത്തിൽ പങ്കുള്ളവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ മറ്റ് കുറ്റകരമായ വസ്തുക്കൾ കണ്ടെത്തി. സ്ഥലത്ത് കൂടുതൽ പേർ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീർ പൊലീസിന്റെയും അർദ്ധസൈനിക സേനയുടെയും സംയുക്ത സംഘം ശ്രീനഗറിലെ നൗഗാം പരിസരം വളഞ്ഞിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെത്തുടർന്നായിരുന്നു നടപടി. ഇതിനിടെ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളെ […]

National

വൺ റാങ്ക് വൺ പെൻഷൻ; കേന്ദ്രസർക്കാർ നയം ചോദ്യം ചെയ്ത് വിമുക്ത ഭടന്മാർ സമർപ്പിച്ച ഹർജികളിൽ ഇന്ന് വിധി

വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയം ചോദ്യം ചെയ്ത് വിമുക്ത ഭടന്മാർ സമർപ്പിച്ച ഹർജികളിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്ത്യൻ എക്സ്-സർവീസ്‌മെൻ മൂവ്മെന്റ് തുടങ്ങിയവരാണ് ഹർജിക്കാർ. ഭഗത് സിംഗ് കോശിയാരി സമിതി ശുപാർശ ചെയ്ത വാർഷിക റിവിഷൻ നടപ്പാക്കണമെന്നാണ് വിമുക്ത ഭടന്മാരുടെ ആവശ്യം. നിലവിൽ അഞ്ച് വർഷത്തിലൊരിക്കൽ പെൻഷൻ പുനഃപരിശോധനയെന്ന കേന്ദ്രനയം റദ്ദാക്കണം. […]

India National

കോൺഗ്രസിലെ സംഘടനാ പ്രതിസന്ധി; ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്

കോൺഗ്രസിലെ സംഘടനാ പ്രതിസന്ധിയ്ക്ക് പുതിയ മാനം നൽകി ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്. നെഹ്റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെ ആണ് ഇന്നത്തെ യോഗം നടക്കുന്നത്. രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിയ്ക്കുന്ന സാഹചര്യത്തിൽ കപിൽ സിബലിന്റെ വീട്ടിലാണ് യോഗം. പ്രവർത്തക സമിതിയോഗത്തിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പുന:സംഘടനാ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്നാണ് സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗത്തിന് നൽകിയ […]

India National

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ സാക്ഷിക്ക് നേരെ ആക്രമണമുണ്ടായെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചിരുന്നു. ബിജെപി തെരഞ്ഞെടുപ്പിൽ ജയിച്ചത് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണമെന്നും കൂട്ടിച്ചേർത്തു. ലഖിംപുർ […]

India National

പഞ്ചാബിൽ ഭഗവന്ത് മൻ സർക്കാർ അധികാരമേൽക്കും, 100 ഏക്കറിൽ വിപുലമായ ഒരുക്കങ്ങൾ

പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖത്കർ കാലനിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സർക്കാരായിരിക്കും. മാർച്ച് 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കർ കാലനിൽ നടക്കുന്ന ചടങ്ങിൽ എല്ലാവരും സന്നിഹിതരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” – നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ […]

India National

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായി

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. യുക്രൈൻ വിഷയത്തിൽ കേന്ദ്രസർക്കാർ ഉചിതമായാണ് ഇടപെട്ടത്. 76 സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ 90 വിമാനങ്ങൾ ഓപറേഷൻ ഗംഗയിൽ പങ്കെടുത്തു. ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും എസ് ജയശങ്കർ അറിയിച്ചു. അതേസമയം, അധിനിവേശത്തിന്റെ ഇരുപതാംദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ […]