ചൈനയിൽ യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുമിങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് 132 യാത്രക്കാരുമായി പോയ വിമാനമാണ് തകർന്ന് വീണത്. യാത്രാ വിമാനം തകർന്ന വിവരം അങ്ങേയറ്റം ഞെട്ടലും ദു:ഖവും ഉണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അപകടത്തിന് ഇരകളായവരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകളും ചിന്തകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെ ഈസ്റ്റേൺ എയർലൈനിന്റെ ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപെട്ടത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനം ദക്ഷിണ ചൈനയിലെ പർവതപ്രദേശത്താണ് തകർന്ന് വീണത്.
National
പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും
പത്മ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വർഷം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. 128 പേരെയാണ് ഈ വർഷം രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. കേരളത്തിൽനിന്ന് ഈ വർഷം നാല് പേരാണ് പത്മപുരസ്കാരങ്ങൾ സ്വീകരിക്കുക . മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ, പി നാരായണക്കുറുപ്പ് എന്നിവർ പത്മശ്രീ പുരസ്കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന് […]
കൊവിഡ് കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2,075 കേസുകള്‍
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,075 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30,04,005 ആയി. 71 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,281 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായി കുറഞ്ഞു. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.42 ശതമാനമാണ്.24 മണിക്കൂറിനുള്ളില്‍ 1,106 കേസുകളുടെ കുറവ് സജീവ കൊവിഡ് കേസുകളില്‍ […]
വേനല്‍ കടുക്കുന്നു; വറ്റി വരണ്ട് ഗോദാവരി നദി
വേനലില്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദി വറ്റിവരളുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രധാന ജലസ്രോതസാണ് നാസിക്കിലെ ത്രിയംഭകേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ഗോദാവരി നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി കൂടിയാണിത്. നദിയുടെ വരള്‍ച്ച ഗോദാവരിയെ ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കും. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു. ‘മരിച്ചുപോയ പിതാവിന്റെ കര്‍മത്തിന് വേണ്ടി ഇവിടെ വന്നതാണ്, പക്ഷേ നദിയില്‍ വെള്ളമില്ല, നദി പൂര്‍ണ്ണമായും വറ്റിയിരിക്കുന്നു’ പ്രദേശവാസിയുടെ പ്രതികരണമായി […]
ഇളവിന്റെ പരിധി കടക്കരുത്; കൊവിഡ് കേസുകള്‍ കുറയുമ്പോഴും ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ചു. വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താകണം ഇളവുകളെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 5000-ന് താഴെയെത്തിയതോടെ കൊവിഡ് നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും പല സംസ്ഥാനങ്ങളും ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയാല്‍ അത് വീണ്ടും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് […]
തുടര്‍ഭരണത്തിലേക്ക് യോഗി; യുപി മുഖ്യമന്ത്രിയായി 25 ന് സത്യപ്രതിജ്ഞ ചെയ്യും
രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25 ന് വൈകീട്ട് 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ്. 50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 200ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി […]
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ-കൊവിഡ് പ്രോട്ടോകോൾ എന്നീ 5 കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം. പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷൻ്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. INSACOG നെറ്റ്‌വർക്കിലേക്ക് മതിയായ സാമ്പിളുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് […]
ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം; സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം
ബംഗാൾ സിപിഐഎമ്മിലും തലമുറമാറ്റം. പോളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീമിനെ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. 79 അംഗ സംസ്ഥാന സമിതിയിൽ വനിതകൾക്കും പുതുമുഖങ്ങൾക്കുമാണ് പ്രാമുഖ്യം. ഇടതു രാഷ്ട്രീയം കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചിമ ബംഗാളിൽ, സംസ്ഥാന സമ്മേളനത്തിൽ മുഖം മിനുക്കി യുവത്വം കൈവരിക്കുകയാണ് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ശ്രീദീപ് ഭട്ടാചര്യയുടെ പേരും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, ജനപിന്തുണ കൂടി പരിഗണിച്ച് മുഹമ്മദ് സലീമിനെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയായായിരുന്നു. 1964ന് ശേഷം ആദ്യമായാണ് ബംഗാളിൽ ന്യൂനപക്ഷ വിഭാഗത്തിൽ […]
24 മണിക്കൂറിനിടെ രണ്ടാമതും കൂടിക്കാഴ്ചയ്ക്ക് തയാറെടുത്ത് ജി-23 നേതാക്കള്‍; ഉടന്‍ യോഗം ചേരും
കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ ജി- 23 നേതാക്കളുടെ യോഗം ഉടന്‍ ചേരും. ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ജി-23 നേതാക്കള്‍ യോഗം ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനത്തില്‍ വരുത്തേണ്ട സമൂലമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തിരുത്തല്‍ വാദി നേതാക്കളുടെ ചര്‍ച്ചയെന്നാണ് വിലയിരുത്തല്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ സമാന താല്‍പര്യങ്ങളുള്ള പാര്‍ട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം […]
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എഎപിയും
ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസില്‍ ഭഗവദ്ഗീതയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. പാരമ്പര്യത്തില്‍ അഭിമാനം വളര്‍ത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ മനസിലാക്കിയിരിക്കേണ്ടത് അവരുടെ ബുദ്ധി വികാസത്തിന് പരമ പ്രധാനമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ച് മനസിലാക്കാന്‍ താല്‍പ്പര്യമുണരുന്ന വിധത്തില്‍ രസകരമായാണ് ഗീതയുടെ ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി പറഞ്ഞു. ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വിദ്യാര്‍ത്ഥിയേയും മനസിലാക്കേണ്ടതുണ്ട്. ഉപന്യാസങ്ങളുടേയും […]












