പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്.https://ce37536e6baad152a5e9369493aa65b8.safeframe.googlesyndication.com/safeframe/1-0-38/html/container.html പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ […]
National
പഞ്ചാബ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും
പഞ്ചാബില്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്. ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം ഇത്തവണ സംസ്ഥാനത്ത് വിജയിക്കാനായാല്‍ 25 വര്‍ഷത്തോളം സംസ്ഥാനത്ത് തുടര്‍ഭരണം നടത്താമെന്ന പ്രതീക്ഷയിലാണ് […]
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; 1,72,433 പുതിയ കേസുകള്‍
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,72,433 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15,69,449 സാമ്പിളുകള്‍ പരിശോധിച്ചു. 1,008 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,98,983ലേക്കുയര്‍ന്നു. 41,803,318 ഓളം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 15,33,921 സജീവ കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 2,59,107 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,97,70,414ആയി. 10.99 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി […]
‘രാഹുൽ ഹിന്ദു അല്ല, ഹിന്ദുസ്ഥാനിയുമല്ല’; പരിഹസിച്ച് ബിജെപി
രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി ബിജെപി. രാഹുൽ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. ഹിന്ദുത്വ എന്നാൽ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ ആരോപിച്ചു. ‘താൻ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ രാജ്യം പറയുന്നത് രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുത്വത്തെ […]
കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്നുകൊടുക്കും
കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് തുറന്നുകൊടുക്കും. വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കാശിധാം ഇടനാഴി. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. ( pm inaugurate kashidham corridor today ) കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപയാണ് ചെലവായത്. […]
അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്നത് പത്തോളം രാജ്യങ്ങൾ; പട്ടികയിൽ ചൈനയും
അടുത്ത വർഷം പ്രധാനമന്ത്രി ചൈന സന്ദർശിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സന്ദർശനം. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. ( modi visits china next year ) 2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം രാജ്യങ്ങളാണ് സന്ദർശിക്കുക. ജനുവരി മാസത്തിൽ പ്രധാനമന്ത്രി ദുബായ് സന്ദർശിക്കും. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ ഉൾപ്പെടെയാകും പ്രധാനമന്ത്രി സന്ദർശിക്കുക. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്. ഇന്തോ-ജർമൻ […]
വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർണാസ് സന്ധുവിന്
ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹർണാസ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.
സഹകരണ സംഘങ്ങൾ ബാങ്കുകളല്ല; കേരളത്തിന്റെ ആവശ്യം തള്ളി നിർമല സീതാരാമൻ
സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ […]
ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ 2 പേർക്ക് സ്ഥിരീകരിച്ചു
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ് ഒമിക്രോൺ വകദേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചുവരികയാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക് ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും […]
“നിങ്ങൾക്ക് 24 മണിക്കൂർ തരുന്നു”: മലിനീകരണത്തിൽ ഡൽഹിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വായു പ്രതിസന്ധിയെക്കുറിച്ച് വാദം കേൾക്കുന്നത്. സമയം പാഴാക്കുകയാണെന്നും, മറ്റൊന്നും സംഭവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ കുറ്റപ്പെടുത്തി. ലോക്ക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ […]












