ഡൽഹിയിലെ വായു മലിനീകരണ വിഷയം സുപ്രിംകോടതി പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. സെൻട്രൽ വിസ്റ്റ പദ്ധതിക്ക് ദേശീയ പ്രാധാന്യമുള്ളതിനാൽ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് നിർമാണം. രാജ്യതലസ്ഥാന […]
National
പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്തും
12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. നിരുപാധികം 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യമാകും പ്രതിപക്ഷം ഇന്നും ഉയര്‍ത്തുക. അതേസമയം പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി നടത്തുന്ന ശ്രമം തുടരുകയാണ്. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തുന്ന ധര്‍ണയും ഇന്ന് തുടരും.എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പടെ 12 പേരുടെ സസ്‌പെന്‍ഷനില്‍ കടുത്ത നിലപാട് തുടരുകയാണ് […]
പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക വേണ്ട രീതിയിൽ ചെലവാക്കാതെ സംസ്ഥാനങ്ങൾ
പോഷകാഹാര പദ്ധതിക്കായി അനുവദിച്ച തുക വേണ്ട രീതിയിൽ ചെലവാക്കാതെ സംസ്ഥാനങ്ങൾ. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അനുവദിച്ച 5,31,279.09 രൂപയിൽ നിന്ന് ആകെ ചെലവാക്കിയിരിക്കുന്നത് 2,98,555.92 രൂപ മാത്രമാണ്. ( malnutrition funds under utilized ) വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും അവർ ചെലവാക്കിയ തുകയും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ പശ്ചിമബംഗാളിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കാണ്. പശ്ചിമ ബംഗാളിന് അനുവദിച്ച 26,751.08 രൂപയിൽ നിന്ന് ഒരു രൂപ […]
കർഷക നിയമങ്ങൾ റദ്ദായി: ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
വിവാദമായ 3 കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയത്.https://7ad647d91278dc4ed1408eeac9f01f29.safeframe.googlesyndication.com/safeframe/1-0-38/html/container.html ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. ഒരു […]
അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ
അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാർ, ബംഗ്ലാദേശ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി കൊവിഡ് വാക്‌സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്. രാജ്യത്ത് […]
അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം : പാകിസ്താനോട് ഇന്ത്യ
അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം എന്ന് പാകിസ്താനോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പി.ഒ.കെയിലെ പാകിസ്താന്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു. ഇന്ത്യയുടെ അഭിവജ്യ ഘടകമാണ് ജമ്മുകാശ്മീർ എന്നും ഇന്ത്യയുടെ കാജൽ ഭട്ട് (Counellor at India’s Permanent Mission to the UN) വ്യക്തമാക്കി. യുഎൻ വേദിയിൽ ഇന്ത്യയ്‌ക്കെതിരായി പാകിസ്താൻ വ്യാജ പ്രചാരണം നടത്തുന്നത് […]
ഇന്ധനവില വര്‍ധനവ്; ജനങ്ങള്‍ വോട്ട് ചെയ്ത സര്‍ക്കാരുകളോട് ചോദിക്കൂ എന്ന് നിര്‍മല സീതാരാമന്‍
ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച സര്‍ക്കാരുകളോടാണ് ഇത് ചോദിക്കേണ്ടത്’. ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തുടര്‍ച്ചയായുള്ള വിലക്കയറ്റിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചത്. അതേസമയം ഇന്ധനവില കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളം […]
ഡല്‍ഹി വായുമലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്
ഡല്‍ഹിയില്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഔദ്യോഗിക യോഗം ഇന്ന്. യുപി, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. നഗരങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വായു മലിനീകരണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും അടിയന്തര തീരുമാനങ്ങളെടുക്കാനും സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ 50ല്‍ താഴയെത്തുന്ന രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക 331ല്‍ എത്തിനില്‍ക്കുകയാണ്. ഒക്ടോബര്‍ 24 മുതല്‍ ഈ […]
ജമ്മു കശ്മീരിൽ ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു
ജമ്മു കശ്മീർ ബോറികഡാലിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. ഒക്ടോബർ മുതൽ 15 ആക്രമണങ്ങളാണ് പ്രദേശവാസികൾക്ക് നേരെയുണ്ടായത്. കഴിഞ്ഞ ദിവസം ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു
മധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നത് എന്നാണ് നിഗമനം. അപകടസമയത്ത് 40 കുട്ടികൾ വാർഡിലുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ […]











