രാജ്യത്തെ കൊവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐസിഎംആർ. കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമെന്ന് വിശദീകരണം. രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ല, പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്. പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കിൽ വർധന […]
National
‘ജന്‍സുരാജ്’; പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു, തുടക്കം ബിഹാറില്‍ നിന്ന്
തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ […]
തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിസിനസുകാരൻ സുകേഷ് ചന്ദ്രശേഖരൻ ഉൾപ്പെട്ട തട്ടിപ്പു കേസിലാണ് ഇ.ഡിയുടെ നടപടി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.രാഷ്ട്രീയക്കാരനായ ടി. ടി.വി ദിനകരൻ ഉൾപ്പെട്ട അഞ്ച് വർഷം പഴക്കമുള്ള തട്ടിപ്പ് കേസിലും സുകേഷ് ഇപ്പോൾ പ്രതിയാണ്. അഭ്യന്തര, നിയമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡൽഹി […]
ഷവോമിയുടെ 555.27 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു
ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. 555.27 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തതെന്ന് അന്വേഷണ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിലാണ് അനധികൃത പണമിടപാടിനെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചതെന്ന് ഇഡി പറഞ്ഞു. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. […]
‘സർക്കാർ സംവിധാനം നന്നായാൽ ജനങ്ങൾക്ക് കോടതിയിൽ എത്തേണ്ടി വരില്ല’ : ചീഫ് ജസ്റ്റിസ് എൻ.വി രമണ
രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ എക്‌സിക്യൂട്ടീവിനും, ലെജിസ്ലേറ്റിവിനുമാണ് മുഖ്യപങ്കെന്ന വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും, നിയമങ്ങളിലെ വ്യക്തതക്കുറവും കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണമാണെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. ജനാധിപത്യത്തിലെ ഓരോ തൂണിനും നൽകിയിട്ടുള്ള അധികാരങ്ങളുടെ ലക്ഷ്മണ രേഖയെ കുറിച്ച് ജഡ്ജിമാരെ ഓർമിപ്പിച്ചു. അതേസമയം, ജനങ്ങൾക്ക് ജുഡിഷ്യറിയോടുള്ള വിശ്വാസം വർധിപ്പിക്കാൻ കോടതികളിൽ പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സർക്കാരാണ് […]
കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ
കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നാഷ്ണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇന്നലെ യോഗം ചേർന്നുവെന്നും […]
വൈദ്യുതി ക്ഷാമം: കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ റദ്ദാക്കി
കല്‍ക്കരി നീക്കം സുഗമമാക്കാന്‍ 657 ട്രെയിനുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മെയ് 24 വരെയാണ് 657 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. റദ്ദാക്കിയവയില്‍ അഞ്ഞൂറോളം ദീര്‍ഘദൂര മെയിലുകളും 148 എണ്ണം പാസഞ്ചറുകളുമാണ്. കല്‍ക്കരി നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 16 ട്രെയിനുകള്‍ വീതം മുന്‍പ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി […]
കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ .ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡൽഹി ,രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഓറഞ്ച്, യെല്ലോ അലർട്ടിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ . 12 വർഷത്തിനിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടിലാണ് ഡൽഹി. 44 ഡിഗ്രി സെൽഷ്യസ് വരെ എത്തി ഇന്നത്തെ താപനില. 2010 ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രിൽ മാസത്തെ ഇതുവരെയുളള റെക്കോർഡ് ചൂട്. ഉച്ച സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നാണ് നിർദേശം. ചൂട് കനത്തതോടെ […]
ദ്വിദിന സന്ദര്‍ശനത്തിനായി മമതാ ബാനര്‍ജി ഡല്‍ഹിയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ല
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല. നാളെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തുന്നത്. ഇന്ന് രാത്രിയെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നാളത്തെ സമ്മേളനത്തിന് ശേഷം ഉടന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങും. ഈദ് നമസ്‌ക്കാരത്തിലും, അക്ഷയ ത്രിതീയ ആഘോഷങ്ങളിലും സംബന്ധിക്കാനാണ് ഉടന്‍ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.
സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു
സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാക്‌സിന്‍ പാഴായി പോകാന്‍ കാരണം. അതിനിടെ, എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി തേടി സംസ്ഥാനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്തതെന്ന കേന്ദ്രത്തിന്റെ പ്രശംസ നേടിയ സംസ്ഥാനത്താണ് 60 ശതമാനത്തോളം വാക്‌സിന്‍ പാഴായി പോകുന്നത്. 60വയസിന് താഴെയുള്ളവര്‍ […]












