National

‘ജയ് ഭീം’ വിവാദം: സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തമിഴ് ചിത്രം ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയർ സേന നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നൽകിയ നിർദ്ദേശം. ജയ് ഭീം നിരോധിക്കണമെന്ന് സിനിമയുടെ റിലീസ് സമയത്ത് വണ്ണിയർ സമുദായവും ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങൾ നീക്കണം. അഞ്ച് കോടി രൂപ നഷ്ടപരിഹാരം […]

National

30 വര്‍ഷം മുന്‍പ് പ്രധാനമന്ത്രി ജര്‍മ്മനിയില്‍; പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

65 മണിക്കൂർ യാത്ര, 50 വ്യവസായ പ്രമുഖരുമായി ചർച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യൂറോപ്പ് സന്ദർശനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി അദ്ദേഹം പാരീസിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. യൂറോപ്പ് പര്യടനത്തിനിടെ ജര്‍മ്മനി സന്ദര്‍ശനവും പ്രധാനമന്ത്രി നടത്തിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ ഒരു പഴയ കാല ഫോട്ടോ വൈറലാകുന്നത്. വെള്ള ഷർട്ടും നീല ജാക്കറ്റും […]

National

ജമ്മു കശ്മീരിലെ സാംബയിൽ പാക്ക് തുരങ്കം കണ്ടെത്തി

ജമ്മു കശ്മീരിലെ സാംബ മേഖലയിൽ അതിർത്തിക്ക് സമീപം പാക്ക് തുരങ്കം കണ്ടെത്തി. പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് അതിർത്തി കടക്കാനുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയത്. ബോർഡർ ഔട്ട്‌പോസ്റ്റ് ഏരിയയായ ചക് ഫക്വിറയിൽ വൈകുന്നേരം 5.30 ഓടെയാണ് തുരങ്കം ശ്രദ്ധയിൽപ്പെട്ടത്. പാകിസ്താൻ പോസ്റ്റിന് എതിർവശത്തായി, ഇന്ത്യൻ അതിർത്തിയിൽ നിന്ന് 150 മീറ്ററും, അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയാണ് പാക്ക് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇരുട്ടായതിനാൽ വിശദമായ തെരച്ചിൽ […]

National

ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന്‍ വിഷയത്തില്‍ മോദി

യുക്രൈന്‍-റഷ്യ വിഷയം ജര്‍മന്‍ വൈസ് ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാനാകില്ല. ഇന്ത്യ എന്നും സമാധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും യുദ്ധം നീണ്ടുനില്‍ക്കാതെ അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു. ‘യുക്രൈനില്‍ അധിവേശം ആരംഭിച്ചതുമുതല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമായി ഞങ്ങള്‍ മുന്നോട്ടുവച്ചത് വെടിനിര്‍ത്തല്‍ ആശയവും ചര്‍ച്ചകളുമായിരുന്നു. ഈ യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കാന്‍ പോകുന്നില്ല. എല്ലാവര്‍ക്കും നഷ്ടവും തോല്‍വിയും മാത്രമാണുണ്ടാകുക. എന്തുതന്നെയായാലും സമാധാനത്തെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. മാനുഷികാഘാതകങ്ങള്‍ക്കുപുറമേ എണ്ണവിലയിലും ആഗോള ഭക്ഷ്യവിതരണത്തിലുമാണ് നഷ്ടമുണ്ടാകുന്നുവെന്ന് പറഞ്ഞ മോദി, പക്ഷേ […]

National

സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ധിക്കട്ടെ; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

സ്‌നേഹവും സാഹോദര്യവും വിളിച്ചോതി ഇന്ന് ചെറിയ പെരുന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ് ആശംസകളറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈദ് ആശംസകള്‍ നേര്‍ന്നത്.‘ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ എല്ലാവിധ ആശംസകളും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ധിക്കട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്നും’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പുണ്യം പെയ്തിറങ്ങുന്ന റമദാന്‍ മാസത്തിലെ മുപ്പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഇന്ന് ഇസ്ലാമത വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പുത്തന്‍ വസ്ത്രവും ,അത്തറിന്റെ പരിമളവും, മൈലാഞ്ചി മൊഞ്ചുമായി നാടാകെ വിശ്വാസികള്‍ […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ

ജർമൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ എത്തും. നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ആശയവിനിമയം വിവിധ രാജ്യ തലവന്മാരും ആയി നടത്തും. കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചർച്ച നടത്തും. ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ഇന്ത്യ-നോർഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ. ജർമൻ സന്ദർശനം വിജയകരമായിരുന്നു എന്ന ആമുഖത്തോടെയാണ് […]

National

നിങ്ങളുടെ ഒരു ചെറിയ ദയ ഒരാളുടെ ദിവസം മനോഹരമാക്കും; റോഡരികില്‍ കുടിവെള്ളം വിതരണം ചെയ്ത് ബാലന്‍

കരുണയുള്ള നിരവധി മനുഷ്യരെ കുറിച്ചുള്ള കഥകളും കാഴ്ചകളും നമ്മള്‍ ദിനംപ്രതി സമൂഹമാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. പലതും പേരുപോലുമറിയാതെ വൈറലാകാറുമുണ്ട്. അത്തരത്തില്‍ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കും ഭിക്ഷ യാചിക്കുന്നവര്‍ക്കും ഈ കൊടിയ വേനലില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ഒരു ബാലനാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലാകുന്നത്. ഐഎഎസ് ഓഫിസര്‍ അവനി ശരണ്‍ ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഏത് സ്ഥലത്ത് നിന്നുള്ള സംഭവമാണെന്ന് വ്യക്തമല്ല. വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. നിങ്ങളുടെ ഒരു ചെറിയ ദയ ഒരാളുടെ […]

National

രാഹുലിന് പ്രവേശനമില്ല; ഒസ്മാനിയ യൂണിവേഴ്സിറ്റി തർക്കത്തിൽ വിദ്യാർത്ഥികൾ കോടതിയിൽ

രാഹുല്‍ ഗാന്ധിക്ക് ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ പ്രവേശനാനുമതി നിഷേധിച്ചത് വിവാദത്തിൽ. കാമ്പസിൽ രാഷ്ട്രീയ പരിപാടികള്‍ അനുവദിക്കില്ലെന്ന കാരണത്താലാണ് കോൺഗ്രസ് നേതാവിന് അനുമതി നൽകാത്തത്. സർവ്വകലാശാല നിലപാടിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചു. നേരത്തെ തെലങ്കാന സന്ദർശിക്കുന്ന രാഹുൽ ഒസ്മാനിയ സർവകലാശാല സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെ കാമ്പസിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധിക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ തെലങ്കാന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടില്ലെങ്കിലും ചില ഉദ്യോഗസ്ഥരാണ് തടസം ഉന്നയിച്ചത്. സർവകലാശാല […]

National

‘തന്റെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനും പങ്ക്’ : ജിഗ്നേഷ് മേവാനി

തന്റെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചനയിൽ പ്രധാനമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന് ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്‌നേഷ് മേവാനി ട്വന്റി ഫോറിനോട്. എംഎൽഎയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. വനിതാ പൊലീസിനെ അപമാനിച്ചെന്ന കേസിലെ എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്ന് ജിഗ്നേഷ് മേവാനി 24നോട് പറഞ്ഞു. രണ്ടാമത്തെ കേസിൽ കോടതി പോലും കടുത്ത വിമർശനം ഉന്നയിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോകാനുള്ള അസം സർക്കാരിന്റെ നീക്കം നാണക്കേടാണെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. ഗുജറാത്ത് കോൺഗ്രസ് നേതാവും വഡ്ഗാം […]

National

സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പുറത്ത്

മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങൾ ചിതറിക്കിടക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. പരിഭ്രാന്തരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. ആകാശച്ചുഴിയിൽ പെട്ട് വിമാനം ആടിയുലഞ്ഞപ്പോൾ മുകളിലിരുന്ന ബാഗുകൾ ഉൾപ്പെടെ താഴെ വീണ് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പത്ത് പേരുടെ പരുക്ക് സാരമുള്ളതായാണ് റിപ്പോർട്ട്. അതേസമയം മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം […]