National

യുപിയിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച; അന്വേഷണം പുരോഗമിക്കുന്നു

ഉത്തർ പ്രദേശിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച. തിങ്കളാഴ്ച വൈകിട്ട് നോയിഡ റോഡിൽ വച്ച് ഒരു സ്വകാര്യ കമ്പനിയിലെ കളക്ഷൻ ഏജൻ്റാണ് കൊള്ളയടിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അഞ്ച് പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സെക്ടർ 78ൽ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം നടന്നത്. കളക്ഷൻ ഏജൻ്റായ പ്രമോദ് കുമാർ സാഹ്നി തൻ്റെ ബൈക്കിൽ സെക്ടർ 80ലേക്ക് യാത്ര ചെയ്യുകയായിരുന്നു. തോളിൽ തൂക്കിയിരുന്ന ബാഗിലാണ് പണം […]

Kerala National

മുംബൈയിലെ എസ് കുമാര്‍ ജ്വല്ലറി തട്ടിപ്പില്‍ കുടുങ്ങി മലയാളികള്‍; നഷ്ടമായത് കോടികള്‍

നിക്ഷേപക തട്ടിപ്പില്‍ കുടുങ്ങി മുംബൈയിലെ മലയാളികള്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള എസ് കുമാര്‍ ജ്വല്ലറിയില്‍ നിക്ഷേപം നടത്തിയവരാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായത്.ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എങ്ങുമെത്തിയില്ല. മലയാളികളടക്കം ആയിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തിരുവല്ല സ്വദേശിയായ മുംബൈയിലെ ജ്വലറി ഉടമ ശ്രീകുമാര്‍ പിള്ള ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്.കൂടാതെ മാസംതോറും 500 മുതല്‍ 5000 വരെയുള്ള ചിട്ടിയും നടത്തിയിരുന്നു.നിക്ഷേപത്തിന്റെ […]

National

ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും കയ്യേറ്റമൊഴിപ്പിക്കൽ; വിഷയം ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹിയിലെ ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും അടക്കം കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രിംകോടതിയിൽ. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത്. ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കൽ, ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിട്ടാണെന്നാണ് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ വാദം. ഷഹീൻ ബാഗിലെ കയ്യേറ്റമൊഴിപ്പിക്കൽ ഇന്ന് നടക്കുമെന്ന സൂചനകൾക്കിടെ, വിഷയം സിപിഐഎം ഡൽഹി സംസ്ഥാന കമ്മിറ്റി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. നോട്ടിസ് പോലും നൽകാതെയുള്ള സൗത്ത് ഡൽഹി […]

National

അംഗ പരിമിതിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിച്ചില്ല; ഇൻഡിഗോ വിമാനത്തിൽ നിന്ന് റിപ്പോർട്ട് തേടി ഡിജിസിഎ

അംഗ പരിമിതിയുള്ള കുട്ടിയെ വിമാനത്തിൽ യാത്ര അനുവദിച്ചില്ലെന്ന് ആരോപണം. റാഞ്ചി വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസ് യാത്ര നിഷേധിച്ചുവെന്നാണ് ആരോപണം. മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇൻഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി. സംഭവത്തിൽ ഡിജിസിഎ ഇൻഡിഗോയിൽ നിന്ന് റിപ്പോർട്ട് തേടി. എന്നാൽ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് വിശദീകരണം നൽകി. കുട്ടി ശാന്തമാകാൻ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്പി വിശദീകരിക്കുന്നു. അംഗ പരിമിതിയുള്ള കുട്ടിയെ സ്വകാര്യ വിമാനത്തിൽ യാത്ര അനുവദിച്ചില്ലെന്ന ആരോപണത്തിൽ […]

National

വിവിധയിടങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണം; പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. (pil against hate speech supreme court today ) ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘടിപ്പിക്കാനിരുന്ന ധരം സന്‍സദ് മത സമ്മേളനത്തിന് കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വിദ്വേഷ പ്രസംഗമുണ്ടാകുന്ന സാഹചര്യമുണ്ടാകരുതെന്നും, മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. […]

National

‘ജോലിക്കിടെ അൽപ്പം മയങ്ങാം’; ഉച്ചയുറക്കത്തിന് അനുമതി നൽകി ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി

ബോറിംഗ് ജോലിക്കിടെ ചെറുതായി ഒന്ന് മയങ്ങാൻ ആരും ആഗ്രഹിക്കും. ഇത്തരം സമയങ്ങളിൽ ഒരു ചായയോ കാപ്പിയോ കുടിച്ച് ഉറക്കത്തെ നിയന്ത്രിക്കുകയാണ് പതിവ്. ഉച്ചയുറക്കത്തിന് കമ്പനി തന്നെ സമയം അനുവദിച്ചാൽ എങ്ങനെയുണ്ടാകും? എന്നാൽ അതിനൊരു മാറ്റം കൊണ്ടുവരികയാണ് ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാദിവസവും അരമണിക്കൂർ ‘ഔദ്യോഗിക ഉറക്ക സമയം’ ഉണ്ട്. സ്ലീപ് സൊല്യൂഷൻ ബ്രാൻഡ് എന്ന നിലയിൽ കമ്പനിയുടെ നയത്തിനോട് ചേർന്ന് […]

National

പ്രതിശ്രുത വരൻ തട്ടിപ്പുകാരനെന്ന് കണ്ടെത്തി; അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥ

പ്രതിശ്രുത വരൻ തട്ടിപ്പുകാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ അതിവിദഗ്ധമായി പിടികൂടി പൊലീസ് ഉദ്യോഗസ്ഥ. അസമിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം നടന്നത്. അസം പൊലീസിലെ സബ് ഇൻസ്‌പെക്ടറാണ് ജുൻമൊനി റാഭ. ഒഎൻജിസിയിലെ പബ്ലിക് റിലേഷൻസ് ഓഫിസറാണെന്ന് പറഞ്ഞാണ് റാണ പഗോഗ് ജുൻമൊനിയെ സമീപിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുവരുടേയും വിവാഹ നിശ്ചയം ഒക്ടോബർ 2021ൽ നടന്നു. എന്നാൽ ഈ ബന്ധം വിവാഹത്തിൽ കലാശിച്ചില്ല. റാണയെ കുറിച്ച് ജുൻമൊനിക്ക് ചില വിവരങ്ങൾ ലഭിച്ചു. റാണ തട്ടിപ്പുകാരനാണെന്നും, പലരിൽ നിന്നും ഒഎൻജിസിയിൽ […]

National

സൈക്കിളില്‍ ഡെലിവറി ചെയ്യുന്ന യുവാവ്; ബൈക്ക് സമ്മാനമായി നൽകി പൊലീസ് ഉദ്യോഗസ്ഥർ…

ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മകമാകുന്ന, പ്രതീക്ഷ നൽകുന്ന നിരവധി സംഭവങ്ങളും നമ്മൾ ഇതിലൂടെ അടുത്തറിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഹൃദയ സ്പർശിയായ ഒരു സംഭവമാണ്. സൈക്കിളിൽ ഭക്ഷണം ഡെലിവറി ചെയുന്ന യുവാവിന് സമ്മാനമായി ബൈക്ക് നൽകിയിരിക്കുകയാണ് മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥർ. മധ്യപ്രദേശിലെ ഇന്ദോറിലെ വിജയ്‌നഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൈക്കിളില്‍ ഭക്ഷണവിതരണം നടത്തിയിരുന്ന യുവാവിന് സമ്മാനമായി ബൈക്ക് നൽകിയത്. രാത്രിക്കാല പട്രോളിങ്ങിനിടെയാണ് സൈക്കിളില്‍ ഭക്ഷണവിതരണം നടത്തുന്ന […]

National

കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു; വൻ ഭക്തജനത്തിരക്ക്

രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി രാവിലെ 6.26നാണ് ക്ഷേത്ര വാതിലുകൾ തുറന്നത്. കൊടുംതണുപ്പിലും വൻ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു. മെയ് എട്ടിന് ബദരീനാഥ് തുറക്കും. നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങൾ അക്ഷയ തൃതീയ ദിനത്തിൽ തുറന്നിരുന്നു. ഇതോടെ ‘ചാർ ധാം യാത്ര 2022’ ന് തുടക്കമായിരുന്നു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് […]

National

രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആണ്. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5% റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹിയിൽ 1,365 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹരിയാനയിൽ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 356, കേരളം 342, മഹാരാഷ്ട്ര 233 […]